27 July 2023 5:30 PM IST
Summary
- പരാതി പരിഹരിക്കാന്‍ മൂന്ന് മേഖലാ സമിതികള്‍ രൂപീകരിച്ചു
സംസ്ഥാനത്തെ സൂക്ഷമ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ പരാതിയില്‍ ഇനി വേഗത്തില്‍ തീര്‍പ്പ്. പരാതികള്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനുള്ള ഫെസിലിറ്റേഷന്‍ കൗണ്‍സില്‍ തെക്കന്‍മേഖല, മധ്യ മേഖല, വടക്കന്‍ മേഖല എന്നിങ്ങനെ മൂന്ന് മേഖലകളാക്കി തിരിച്ചാണ് പരാതി പരിഹരിക്കുക.
തെക്കന്‍ മേഖലയുടെ ആസ്ഥാനം തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രവും, മധ്യ മേഖലാ കേന്ദ്രം എറണാകുളം ജില്ലാ വ്യവസായ കേന്ദ്രവും, വടക്കന്‍ മേഖലയുടെ ആസ്ഥാനം കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രവുമായിരിക്കും.
പൊതുമേഖല, സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയക്ക് ഉചത്പന്നങ്ങള്‍ വിതരണം ചെയ്തതില്‍ എംഎസ്എംഇകള്‍ക്ക് കുടിശ്ശിക സംബന്ധിച്ച പരാതികള്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനുള്ള സമിതിയാണ് എംഎസ്എംഇ ഫെസിലിറ്റേഷന്‍ കൗണ്‍സില്‍. സാധനങ്ങള്‍ വിതരണം ചെയ്ത് 45 ദിവസത്തിനുള്ളില്‍ വില ലഭിച്ചില്ലെങ്കില്‍ എംഎസ്എംഇകളുടെ പരാതിയില്‍ തുക വസൂലാക്കാം. തിര്‍പ്പാകാതെ കിടക്കുന്ന 500 ഓളം കേസുകളുണ്ടെന്നാണ് സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നത്. 500 കോടി രൂപയോളമാണ് സാധനങ്ങള്‍ വിറ്റവകയില്‍ ചെറുകിട സംരംഭകര്‍ക്ക് കിട്ടാനുള്ളത്.