4 Jan 2024 6:34 PM IST
ദക്ഷിണ റെയില്‍വേയുടെ പാലക്കാട് ഡിവിഷന്‍ ന്യൂ മംഗലാപുരത്തെ പനമ്പൂര്‍ യാര്‍ഡില്‍ നിന്ന് 2023 ഡിസംബറില്‍ 50.01 കോടി രൂപയാണ് വരുമാനമുണ്ടാക്കിയത്.
10,670 വാഗണുകള്‍ അടങ്ങുന്ന 204 ലോഡഡ് റേക്കുകളുടെ വിജയകരമായ പ്രവര്‍ത്തനമാണ് ഇതിന് കാരണമായത്. ഈ ശ്രമങ്ങള്‍ 6.97ലക്ഷം ടണ്‍ ചരക്കുകളുടെ ഗതാഗതത്തിൽ എത്തിച്ചേർന്നു.
കല്‍ക്കരി, പെറ്റ് കോക്ക്, രാസവളങ്ങള്‍, ഭക്ഷ്യ എണ്ണകള്‍ എന്നിവ ചരക്കുകളില്‍ ഉള്‍പ്പെടുന്നു. കാര്യമായ പ്രവര്‍ത്തനങ്ങളിലൂടെയും തന്ത്രപരമായ ആസൂത്രണത്തിലൂടെയും ഉപഭോക്ത്യ സംതൃപ്തിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചും ഡിവിഷന്‍ പ്രതീക്ഷകളെ മറികടന്നുവെന്നാണ് പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അരുണ്‍ കുമാര്‍ ചതുര്‍വേദി പറഞ്ഞത്.
ഈ സാമ്പത്തിക നാഴികക്കല്ല് കേവലം ഒരു സംഖ്യാ നേട്ടമല്ല. മറിച്ച് ഈ പ്രദേശത്തിന്റെ സാമ്പത്തിക അഭിവൃദ്ധി, വൈദ്യൂതി സുരക്ഷ, കാര്‍ഷികം, അടിസ്ഥാന സൗകര്യ വികസനം എന്നിവയെ എടുത്തുകാണിക്കുന്നു. പ്രത്യേകിച്ച് വടക്കന്‍ കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നി പ്രദേശങ്ങളിലെ വ്യവസായിക വളർച്ചയുടെ പങ്കിനെക്കൂടി ഇത് പ്രതിനിധീകരിക്കുന്നു, അദ്ദേഹം തുടർന്നു.