30 Nov 2023 5:24 PM IST
പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസുകള്‍ ഏറ്റെടുത്ത് ജനം; ഓണ്‍ലൈന്‍ ബുക്കിംഗില്‍ മികച്ച വരുമാനം
MyFin Desk
Summary
- 11 കോടിയോളം രൂപയുടെ വരുമാനമാണ് ഉണ്ടായിരിക്കുന്നത്
- ഇതുവരെ 193707 ആളുകളാണ് റസ്റ്റ് ഹൗസ് ബുക്ക് ചെയ്തത്.
- 400 മുതല്‍ 1500 രൂപ വരെയാണ് നിരക്കുകള്‍.
പൊതുമരാമത്ത് റെസ്റ്റ് ഹൗസുകള്‍ പൊതു അതിഥി മന്ദിരങ്ങളായി മാറിയതോടെ, ഓണ്‍ലൈന്‍ സംവിധാനം വഴി ഒഴിവ് അനുസരിച്ച് പൊതുജനങ്ങള്‍ക്ക് മുറി ബുക്ക് ചെയ്യാനാകും. 2021 നവംബറില്‍ ആരംഭിച്ച പദ്ധതിക്ക് ഇപ്പോള്‍ വലിയ ജന പങ്കാളിത്തമാണ് ലഭിക്കുന്നത്. ആരംഭിച്ച് രണ്ട് വര്‍ഷത്തിനകം ഒണ്‍ലൈന്‍ ബുക്കിങ് വഴി ഇതുവരെ 11 കോടിയോളം രൂപയുടെ വരുമാനമാണ് ഉണ്ടായിരിക്കുന്നത്. 193707 ആളുകളാണ് റസ്റ്റ് ഹൗസ് ബുക്ക് ചെയ്തത്.
റൂമുകള്‍, നിരക്കുകള്‍
സംസ്ഥാനത്ത് 155 പിഡബ്ല്യുഡി അതിഥി മന്ദിരങ്ങളിലായി 1161 മുറികളാണുള്ളത്. എസി, നോണ്‍ എസി, എസി സ്യൂട്ട് എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലാണ് മുറികളുള്ളത്.വിവിധ റെസ്റ്റ് ഹൌസുകളില്‍ നോണ്‍ എസി മുറികള്‍ക്ക് 400 മുതല്‍ 600 രൂപ വരെയും, എസി മുറികള്‍ക്ക് 750 മുതല്‍ 1000 രൂപ വരെയും എസി സ്യൂട്ടുകള്‍ക്ക് 1000 മുതല്‍ 1500 രൂപ വരെയുമാണ് നിരക്കുകള്‍.
ജില്ല തിരിച്ചുളള ബുക്കിങ് വരുമാനം
തിരുവനന്തപുരം 1.03 കോടി രൂപ
കൊല്ലം 75.05 ലക്ഷം
പത്തനംതിട്ട 46.24 ലക്ഷം
ആലപ്പുഴ 75.17 ലക്ഷം
കോട്ടയം 89.32 ലക്ഷം
ഇടുക്കി 60.30 ലക്ഷം
എറണാകുളം 1.57 കോടി
തൃശ്ശൂര്‍ 1.47 കോടി
പാലക്കാട് 95 ലക്ഷം
മലപ്പുറം 77.91 ലക്ഷം
കോഴിക്കോട് 72.85 ലക്ഷം
വയനാട് 43.65 ലക്ഷം
കണ്ണൂര്‍ 80.08 ലക്ഷം
കാസര്‍ഗോഡ് 44.89 ലക്ഷം
ഏറ്റവും കൂടുതല്‍ പേര്‍ ബുക്ക് ചെയ്തത് എര്‍ണാകുളം ജില്ലയിലും കുറവ് ആളുകള്‍ ബുക്ക് ചെയ്തത് കാസര്‍ഗോഡ് ജില്ലയിലുമാണ്.
PWD റെസ്റ്റ് ഹൗസുകളിൽ ഓൺലൈനിൽ മുറി ബുക്ക് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം
1. resthouse.pwd.kerala.gov.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
2. മെനു ബാറിൽ BOOKING എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
3..ടേംസ് ആൻഡ് കണ്ടീഷൻ അംഗീകരിച്ചുകൊണ്ടുള്ള I Agree ചെക്ക് ബോക്സ് ക്ലിക്ക് ചെയ്തു പ്രൊസീഡ് നൽകുക.
4. തുടര്‍ന്നുളള പേജിൽ ഗവൺമെന്‍റ് അല്ലെങ്കിൽ ജനറൽ പബ്ലിക് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാം. പൊതുജനങ്ങൾ ജനറൽ പബ്ലിക് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കണം.
5. തുടർന്ന് പോകാൻ ഉദ്ദേശിക്കുന്ന ജില്ല, റെസ്റ്റ് ഹൗസുളള സ്ഥലവും തെരഞ്ഞെടുക്കുക. ഏതുതരം മുറി വേണം, ചെക്ക് ഇൻ, ചെക്ക് ഔട്ട് തിയതികൾ, മുതിർന്നവരുടെ എണ്ണം, അധിക ബെഡ് വേണമെങ്കിൽ അതിന്‍റെ വിവരം, ഫോൺ നമ്പർ എന്നിവ നൽകുക.
6. Get OTP ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
9. ഓടിപി നൽകി കഴിഞ്ഞാൽ അപേക്ഷിക്കുന്നയാളുടെ പേര്, ഇ-മെയിൽ, ഡേറ്റ് ഓഫ് ബർത്ത്, മേൽവിലാസം, അപേക്ഷിക്കുന്നയാൾ താമസിക്കാൻ വരുമോ എന്നീ കാര്യങ്ങൾ നൽകണം.
താമസിക്കാൻ എത്തുന്ന ഓരോ വ്യക്തിയുടെയും വിശദാംശങ്ങൾ (പേര്, വയസ്, അപേക്ഷിക്കുന്നയാളുമായുള്ള ബന്ധം, മേൽവിലാസം, ഐഡി കാർഡ്) നൽകി ബുക്ക് ചെയ്യാം. ഐഡി കാർഡ് അപ്ലോഡ് ചെയ്തു നൽകുകയും വേണം. ഓൺലൈനായും റെസ്റ്റ് ഹൌസിൽ നേരിട്ടും പണം അടയ്ക്കാനുള്ള ഓപ്ഷനുണ്ട്. ബുക്ക് ചെയ്തതിന്‍റെ വിവരങ്ങൾ അറിയാനും, പ്രിന്‍റ് എടുക്കാനും ഓപ്ഷനുണ്ട്. കൂടാതെ ബുക്കിങ് ക്യാൻസൽ ചെയ്യാനും സാധിക്കും.