image

16 Oct 2023 10:45 PM IST

Kerala

മാലിന്യ സംസ്‌കരണത്തിന് ഹരിത വ്യവസായ സാധ്യതകള്‍ പ്രയോജനപ്പെടുത്താനൊരുങ്ങുന്നു

MyFin Desk

മാലിന്യ സംസ്‌കരണത്തിന് ഹരിത വ്യവസായ സാധ്യതകള്‍ പ്രയോജനപ്പെടുത്താനൊരുങ്ങുന്നു
X

Summary

  • തദ്ദേശസ്വയംഭരണ വകുപ്പും കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനും (കെഎസ്‌ഐഡിസി) സംയുക്തമായാണ് ഹരിത സംരംഭക സംഗമം സംഘടിപ്പിച്ചത്.


തിരുവനന്തപുരം: മാലിന്യ സംസ്‌കരണത്തിന് ഹരിത വ്യവസായ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് സംരംഭകരെ പങ്കാളികളാക്കും. സുസ്ഥിര മാലിന്യ സംസ്‌കരണ സംവിധാനം ലക്ഷ്യമാക്കി നടന്നുകൊണ്ടിരിക്കുന്ന മാലിന്യ മുക്തം നവകേരളം പ്രചരണത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

തദ്ദേശസ്വയംഭരണ വകുപ്പും കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനും (കെഎസ്‌ഐഡിസി) സംയുക്തമായാണ് ഹരിത സംരംഭക സംഗമം തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ചത്. പ്ലാസ്റ്റിക്, ഫ്‌ളെക്‌സ്, മുടി, സാനിറ്ററി വേസ്റ്റ്, സെപ്‌റ്റേജ് മാലിന്യം, ഗ്ലാസ്, മലിനജലം തുടങ്ങിയ വിവിധ മാലിന്യ സംസ്‌കരണ മേഖലകളില്‍ നിന്നുള്ള സ്വകാര്യ സംരംഭകര്‍ സംഗമത്തില്‍ പങ്കെടുത്തു.

കേരളത്തെ ഹരിത സമ്പദ് വ്യവസ്ഥയായി വികസിപ്പിക്കുന്നതിന് സംസ്ഥാനം മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുകയും അത് വേഗത്തില്‍ മുന്നോട്ട് കൊണ്ട് പോകുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ പറഞ്ഞു. ഇന്ന് കേരളം നേരിടുന്ന എറ്റവും വലിയ വെല്ലുവിളിയായതിനാലാണ് മാലിന്യ സംസ്‌കരണത്തിന് വ്യവസായത്തിന്റെ പ്രത്യേക പദവി നല്‍കുന്നതെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.സുമന്‍ ബില്ല പറഞ്ഞു.

കുറയ്ക്കുക, പുനരുത്പാദിപ്പിക്കുക, പുനരുപയോഗിക്കുക എന്ന മുദ്രാവാക്യത്തെ അടിസ്ഥാനമാക്കി മാലിന്യ സംസ്‌കരണത്തിലും പുനരുപയോഗ മേഖലയിലും സ്വകാര്യ- പൊതു പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് സംസ്ഥാനം പിന്തുടരുന്ന നയങ്ങളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ചും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്ക് കെഎസ്‌ഐഡിസി നല്‍കുന്ന സബ്‌സിഡികളെക്കുറിച്ചും വ്യവസായ വകുപ്പിലെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ ആനി ജൂല തോമസ് സംസാരിച്ചു.

ആസൂത്രണ ബോര്‍ഡ് അംഗം ജിജു പി അലക്‌സ്, ശുചിത്വ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ ടി ബാലഭാസ്‌കരന്‍, ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സുരേഷ് കുമാര്‍ എന്നിവരും യോഗത്തില്‍ സംസാരിച്ചു.