image

17 Aug 2023 2:46 PM IST

Kerala

കൊച്ചിയിൽ ലോകോത്തര മാള്‍ ഒരുക്കി പ്രസ്റ്റീജ് - തോംസൺ ഗ്രൂപ്പ്

MyFin Desk

Forum Mall Kochi | prestige pre launch projects
X

Summary

  • പത്തേക്കറില്‍ 10.6 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് മാളിന്റെ നിർമാണം
  • ലുലു പ്രീമിയം ഹൈപ്പർ മാർക്കറ്റും പി വി ആർ സിനിമാസിന്റെ 9 സ്ക്രീൻ അടങ്ങുന്ന മൾട്ടിപ്ലക്‌സ് തീയേറ്ററും.
  • എൻ.എച്ച്-66 -ല്‍ കുണ്ടന്നൂരിലാണ് മാള്‍ സ്ഥിതി ചെയുന്നത്.


തോംസൺ ഗ്രൂപ്പും പ്രസ്റ്റീജ് ഗ്രൂപ്പും ചേർന്ന് നിർമിച്ച ഫോറം മാള്‍ 19 നു സോഫ്റ്റ് ലോഞ്ചിംഗിന് ഒരുങ്ങുകയാണ്. കൊച്ചിയിലെ ട്രാഫിക്കിൽ നിന്നും മാറി എൻ.എച് 66 -ല്‍ കുണ്ടന്നൂരിലാണ് മാള്‍ .

പത്തേക്കറില്‍ 10.6 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ നിർമിച്ച മാളിൽ ലുലു പ്രീമിയം ഹൈപ്പർ മാർക്കറ്റും പി വി ആർ സിനിമാസിന്റെ 9 സ്ക്രീൻ അടങ്ങുന്ന മൾട്ടിപ്ലക്‌സ് തീയേറ്ററും ഉൾപ്പെടുന്നു. കൂടാതെ മാരിയറ്റ് ഗ്രൂപിന്റെ ഫൈവ് സ്റ്റാർ ഹോട്ടല്‍, പ്രീമിയം ഇന്റർനാഷണൽ ഫാഷൻ ആങ്കർമാരായ ഷെപ്പേർസ് സ്റ്റോപ്പ് , മാർക്ക് ആന്‍ഡ് സ്‌പെൻസർ, ലൈഫ്‌സ്‌റ്റൈൽ , എച് ആന്‍ഡ് എം എന്നിവയുടെ മികച്ച ഔട്ട് ലെറ്റുകളാണ് ഒരുങ്ങുന്നത്. വലിയ തോതിലുള്ള ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകളും മാളിലുണ്ട്.

ടെക് കമ്പനികളായ എയ്‌സർ, അസ്യൂസ്, ഡെൽ, എച്.പി എന്നിവയും ഫാഷന്‍ ബ്രാൻഡുകളായ അഡിഡാസ്, ആൽഡോ, ആല്ലൻ സോളി, ബിർക്കൻസ്റ്റോക്ക്, എൽ.പി, പ്യൂമ, വുഡ്ലാൻഡ് എന്നിവയും ഇന്ത്യയിലെ മികച്ച ബുക്ക് സ്റ്റോർ ആയ ക്രോസ് വേർഡും വാച്ചുകളുടെ ബ്രാൻഡായ ലോഞ്ചിനെസ്സ്, റാഡോ, ടിസോട് തുടങ്ങിയവയുല്‍പ്പെടെ ഇരുന്നൂറിലധികം സ്റ്റോറുകളാണ് മാളില്‍ ഒരുങ്ങുന്നത്. ബ്രിട്ടീഷ് ഹെയർഡ്രെസിംഗ് സൂപ്പർബ്രാൻഡ് ടോണി ആന്‍ഡ് ഗേ, ഫുഡ് ബ്രാന്‍ഡുകളായ കെ.എഫ്.സി, ബാസ്കിന്‍ റോബിന്‍സ്, ബർഗർ കിംഗ്, മക് ഡി, സ്റ്റാർ ബക്സ്,പിസ്സാ ഹട്ട് തുടങ്ങിയ ഔട്ട് ലെറ്റുകള്‍ തുറക്കും.

ഫണ്‍സിറ്റിയിലൂടെ കുട്ടികള്‍ക്കായി മികച്ച എന്‍റർടെയിന്‍മെന്‍റ് ആന്‍ഡ് ഗെയിമിംഗ് സെന്റർ ആണ് ഫോറം മാളില്‍ ഒരുക്കിയിരിക്കുന്നത്. ലോകോത്തര ബ്രാൻഡുകളോടൊപ്പം, ഫാമിലി എന്റർടൈമെന്റിനുള്ള ഭാഗവും മാളിലെ പ്രധാന കാഴ്ച്ചകളാണ്. ഇരുപതിലധികം റെസ്റ്ററന്‍റുകളും 11 ഫുഡ് കൌണ്ടറുകളും അടങ്ങുന്ന 700 സീറ്റുകളുള്ള വിശാലമായ ഫുഡ് കോർട്ടാണ് മാളിലുള്ളത്.

ആറ് നഗരങ്ങളിലായി ഏഴു മാളുകൾ ഇതുവരെ പ്രസ്റ്റീജ് ഗ്രൂപ്പ് നിർമിച്ചിട്ടുണ്ട്. ഏഴു മാളുകളിലായി 2500-ലധികം റീറ്റെയ്ൽ സ്റ്റോറുകള്‍ പ്രവർത്തിക്കുന്നു. ബാംഗ്ലൂർ, ഡൽഹി, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, മൈസൂർ, മംഗലാപുരം, ഗോവ എന്നിങ്ങനെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഫോറം മാളുകൾ വ്യാപിച്ചുകിടക്കുന്നു.

ദുബായ് ആസ്ഥാനമായ തോംസൺ ഗ്രൂപ്പ് 1976 ൽ സ്ഥാപിതമായി. ഭക്ഷ്യ സംസ്കരണം, പ്രിന്റിംഗ്, പാക്കേജിംഗ്,ബേക്കറി, മിഠായി ഉത്പാദനം, ഇലക്ട്രിക്കൽ സൊല്യൂഷൻസ് വിതരണം, മെക്കാനിക്കൽ ഉൽപ്പന്നങ്ങളുടെ വിതരണം എന്നിവയുൾപ്പെടെ ഇരുപതിലധികം പ്രധാന ബിസിനസ്സ് മേഖലകളിൽ തോംസൺ ഗ്രൂപ്പ് പ്രവർത്തിച്ചു വരുന്നു. തോംസൺ ഗ്രൂപ്പിന്‍റെ സംയോജിത വിറ്റുവരവ് 600 ദശലക്ഷം ഡോളറാണ്. മൂവായിരത്തിലധികം ജോലിക്കാരുണ്ട്.