30 Aug 2023 4:20 PM IST
Summary
- ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റ് ഒന്നാം സ്ഥാനത്ത്
- കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തായിരുന്ന കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റ് ഇത്തവണ രണ്ടാം സ്ഥാനത്താണ്
സംസ്ഥാന ബിവറേജ്സ് കോർപറേഷന്‍ ( ബെവ്‌കോ ) ഓണക്കാലത്ത് റെക്കോര്‍ഡ് വില്‍പ്പന കൈവരിച്ചു. ഓണക്കാലത്തെ എട്ട് ദിവസങ്ങളിലായി 665 കോടി രൂപയുടെ മദ്യമാണ് കമ്പനി വിറ്റഴിച്ചത്. വില്‍പ്പനയില്‍ ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റ് ഒന്നാം സ്ഥാനത്തെത്തി. വിറ്റത് 1.06 കോടി രൂപയുടെ മദ്യം. ഔട്ട്‌ലെറ്റുകളിലൂടെ മാത്രം 116.2 കോടി രൂപയുടെ മദ്യം വിറ്റു.
കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തായിരുന്ന കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റ് ഇക്കുറി രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. അവിടെ വിറ്റത് 1.01 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഏറ്റവും കുറവു വില്പന നടന്നത് ചിന്നക്കനാല്‍ ഔട്ട്‌ലെറ്റിലാണ്. ഇവിടെ 6.32 ലക്ഷം രൂപയുടെ വില്‍പ്പനയാണ് നടന്നത്.
മുന്‍ വര്‍ഷം ഉത്രാടം വരെയുള്ള ഏഴു ദിവസങ്ങളില്‍ 624 കോടി രൂപയുടെ മദ്യമാണു വില്‍പ്പന നടത്തിയത്. ഇത്തവണ ഉത്രാട ദിനത്തില്‍ മാത്രം 121 കോടിയുടെ മദ്യം വിറ്റു. മുന്‍വര്‍ഷം 117 കോടിയുടെ മദ്യമാണു ഉത്രാട ദിനത്തില്‍ മാത്രം വിറ്റത്. മുന്‍ വർഷത്തേക്കാല്‍ മദ്യവില വർധിച്ചതും വിറ്റുവരവു തുക ഉയരാന്‍ കാരണമായി.