image

7 Jun 2023 2:15 PM IST

Kerala

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനുള്ള സര്‍ക്കാര്‍ ഗ്യാരണ്ടി ഇരട്ടിയാക്കി

Kochi Bureau

govt guarantee to state minority development finance corporation doubled
X

Summary

  • ന്യൂനപക്ഷ വിഭാഗങ്ങളിലെ സാമ്പത്തികവും വികസനപരവുമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം


സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനുള്ള (KSMFDC) സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടി ഇരട്ടിയാക്കി. നിലവില്‍ 50 കോടി രൂപയില്‍ നിന്ന് 100 കോടി രൂപയായി ഉയര്‍ത്തി. കോര്‍പ്പറേഷനില്‍ നിന്നും വായ്പയെടുക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുടെ എണ്ണം വര്‍ധിച്ചു വരുന്നതിനാല്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നിന് ഗ്യാരണ്ടി വര്‍ധിപ്പിക്കണമെന്ന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്നും കൂടുതല്‍ ലോണുകള്‍ ലഭ്യമാക്കുന്നതിനും ഗ്യാരണ്ടി വര്‍ധിപ്പിക്കണമെന്നുമാവശ്യപ്പെട്ട് കെഎസ്എംഡിഎഫ്‌സി മാനേജിംഗ് ഡയറക്ടറും സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. സര്‍ക്കാര്‍ ഗ്യാരണ്ടി ഉയര്‍ത്തിയതോടെ കൂടുതല്‍ വായ്പകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കുകയും ന്യൂനപക്ഷ സമുദായങ്ങളിലെ കൂടുതല്‍ പേര്‍ക്ക് പ്രയോജനപ്പെടുകയും ചെയ്യും.

കേന്ദ്ര സര്‍ക്കാര്‍ പട്ടിക പ്രകാരമുള്ള ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, ജൈന, പാര്‍സി മതത്തില്‍പ്പെട്ട എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും കോര്‍പ്പറേഷന്‍ വളരെ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്നുണ്ട്.

ന്യൂനപക്ഷ വിഭാഗങ്ങളിലെ സാമ്പത്തികവും വികസനപരവുമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേരള പൊതുഭരണ വകുപ്പിന്റെ ഭരണനിയന്ത്രണത്തിന് കീഴിലുള്ള കമ്പനി ആക്ട്, 1956 പ്രകാരം രജിസ്റ്റര്‍ ചെയ്ത കേരള സര്‍ക്കാര്‍ കമ്പനിയാണ് കേരള സ്റ്റേറ്റ് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ (കെഎസ്എംഡിഎഫ്‌സി ലിമിറ്റഡ്).

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ സ്വയം തൊഴില്‍ വായ്പ പദ്ധതികള്‍ താഴെ പറയുന്നതാണ്.

1. സ്വയംതൊഴില്‍ വായ്പയ്ക്ക് ആറ് ശതമാനമാണ് നിരക്കാണ് ഈടാക്കുന്നത്. 20 ലക്ഷം രൂപ വരെയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്ന പരമാവധി തുക. അഞ്ച് വര്‍ഷമാണ് കാലാവധി. കുടുംബ വാര്‍ഷിക വരുമാന പരിധി 98,000 മുതല്‍ 1,20,000 വരെയാണ്. പ്രായപരിധി 56 വയസ്സാണ്.

2. ബിസിനസ് വിപുലീകരണ വായ്പ വിഭാഗത്തില്‍ സ്ത്രീക്ക് ആറ് ശതമാനവും പുരുഷന് എട്ട് ശതമാനവുമാണ് പലിശ നിരക്ക് 30 ലക്ഷം രൂപ വരെയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്ന പരമാവധി തുക. അഞ്ച് വര്‍ഷമാണ് കാലാവധി.കുടുംബ വാര്‍ഷിക വരുമാന പരിധി 98,000 മുതല്‍ 1,20,000 വരെയാണ്. പ്രായപരിധി 56 വയസ്സാണ് നിശ്ചയിച്ചിരുക്കുന്നത്.