20 March 2024 4:11 PM IST
Summary
മസ്റ്ററിങ് ഈ മാസം 31നകം പൂർത്തിയാക്കണമെന്നായിരുന്നു കേന്ദ്ര സർക്കാർ നിർദ്ദേശം
റേഷൻ കാർഡ് മസ്റ്ററിങ് ധൃതിപിടിച്ച് നടത്തേണ്ടതില്ലെന്ന് സംസ്ഥാന ഭക്ഷ്യവകുപ്പ്.
സർവർ പ്രശ്നം പൂർണമായി പരിഹരിച്ച ശേഷമേ മസ്റ്ററിങ് നടത്താനാകൂ എന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു.
തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമോ അതിനുമുമ്പോ സർവർ പ്രശ്നം പരിഹരിച്ച ശേഷം മസ്റ്ററിങ് നടത്തും. സംസ്ഥാനത്ത് ആർക്കും റേഷൻ നിഷേധിക്കുന്ന അവസ്ഥ ഉണ്ടാകില്ലെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.
ഇ- പോസ് മെഷീനിലെ തകരാര്‍ പരിഹരിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഹൈദരാബാദ് എന്‍.ഐ.സിയും സംസ്ഥാന ഐടി മിഷനും സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തകരാര്‍ പൂര്‍ണമായി പരിഹരിച്ചശേഷം മസ്റ്ററിങ് നടത്തിയാല്‍ മതിയെന്ന നിലപാടിലാണ് ഭക്ഷ്യവകുപ്പ്.
സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് ഈ മാസം 31നകം പൂർത്തിയാക്കണമെന്നായിരുന്നു കേന്ദ്ര സർക്കാർ നിർദ്ദേശം.