27 Oct 2023 9:15 PM IST
Summary
- ഇന്ത്യയിലെ പതിനൊന്നാമത്തെ ഔട്ട്‌ലെറ്റാണ് ജോസ് ജംഗ്ഷനില്‍ ആരംഭിച്ചത്
- അബുദാബി ആസ്ഥാനമായുള്ള റീട്ടേയില്‍ ആന്റ് എഫ് ആന്‍ഡി ബി ഗ്രൂപ്പായ ടേബിള്‍സിന് കീഴിലാണ് രാജ്യത്ത് കോള്‍ഡ് സ്റ്റോണ്‍ പ്രവര്‍ത്തിക്കുന്നത്.
കൊച്ചി; അമേരിക്കയിലെ പ്രമുഖ ഐസ്‌ക്രീം ബ്രാന്‍ഡായ കോള്‍ഡ് സ്റ്റോണ്‍ ക്രീമറിയുടെ മൂന്നാമത്തെ ഔട്ട്‌ലെറ്റ് കൊച്ചി ജോസ് ജംഗ്ഷനില്‍ ആരംഭിച്ചു. ബിംബിസ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ പി.എ അബ്ദുല്‍ ഗഫൂര്‍ ഔട്ട്‌ലെറ്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. അബുദാബി ആസ്ഥാനമായുള്ള റീട്ടേയില്‍ ആന്റ് എഫ് ആന്‍ഡി ബി ഗ്രൂപ്പായ ടേബിള്‍സിന് കീഴിലാണ് രാജ്യത്ത് കോള്‍ഡ് സ്റ്റോണ്‍ പ്രവര്‍ത്തിക്കുന്നത്.
ടോപ്പിംഗ്‌സും, ഫ്‌ളേവേഴ്‌സും ഉപയോഗിച്ച് മില്‍ക്ക് ഷേക്ക്, സ്മൂത്തീസ്, ഐസ്‌ക്രീം കേക്ക്, കോഫി, കുക്കീസ്, പേസ്റ്റ്‌റീസ്, സണ്‍ഡേസ് എന്നിങ്ങനെ വ്യത്യസ്തമായ ഐസ്‌ക്രീമുകള്‍ ഔട്ട്‌ലെറ്റില്‍ ലഭ്യമാകും. പൂര്‍ണമായും വെജിറ്റേറിയനും ദിവസവും പുതിയ ക്രമീകുകള്‍ ഉപയോഗിക്കുകയും ചെയ്യുന്ന ഐസ്‌ക്രീമിന്റെ വില 75 രൂപ മുതലാണ്.
ഇന്ത്യയിലെ പതിനൊന്നാമത്തെ ഔട്ട്‌ലെറ്റാണ് ജോസ് ജംഗ്ഷനില്‍ ആരംഭിച്ചത്. പനമ്പള്ളി നഗറിലും, കൊച്ചി, തിരുവനന്തപുരം ലുലു മാളുകളിലുമാണ് കേരളത്തിലെ മറ്റ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.ലോകോത്തര ബ്രാന്റുകളെ കൊച്ചിയില്‍ എത്തിക്കാന്‍ കഴിയുന്നത് അഭിമാനകരമാണെന്ന് ടേബിള്‍സ് എം.ഡി അദീബ് അഹമ്മദ് പറഞ്ഞു.
സൗദ ഗഫൂര്‍, ടേബിള്‍സ് വൈസ് പ്രസിഡന്റ് സാജന്‍ അലക്‌സ്, ടേബിള്‍സ് ഇന്ത്യ ജനറല്‍ മാനേജര്‍ സുമന്ത ഗുഹ, ലുലു ഫിനാന്‍ഷ്യല്‍സ് ഡയറക്ടര്‍ മാത്യു വിളയില്‍, ലുലു ഫിന്‍സെര്‍വ്വ് എംഡി സുരേന്ദ്രന്‍ അമിറ്റത്തൊടി, ലുലു ഫോറെക്‌സ് എംഡി ഷിബു മുഹമ്മദ് , ടേബിള്‍സ് ഡിജിഎം അരുണ്‍ സി.എസ്. തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.