image

14 May 2025 12:22 PM IST

Kerala

ക്ഷേമ പെൻഷൻ വിതരണം: 40.50 കോടി രുപ ഇൻസെന്റീവ്‌ അനുവദിച്ചു

MyFin Desk

ക്ഷേമ പെൻഷൻ വിതരണം: 40.50 കോടി രുപ ഇൻസെന്റീവ്‌ അനുവദിച്ചു
X

സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്ക്‌ വീട്ടിലെത്തിക്കുന്നതിന്റെ ഇൻസെന്റീവായി 40.50 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.ആറു മാസത്തെ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട്‌ സഹകരണ സംഘങ്ങൾക്ക്‌ ലഭിക്കേണ്ട ഇൻസെന്റീവ്‌ അനുവദിക്കണമെന്ന ശിപാർശ ലഭിച്ച മുറയ്‌ക്ക്‌ തുക അനുവദിക്കുകയായിരുന്നു. 22.76 ലക്ഷം ഗുണഭോക്താക്കൾക്കാണ്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ട്‌ ക്ഷേമ പെൻഷൻ എത്തിക്കുന്നത്‌. ഓരോ ഗുണഭോക്താവിനും 30 രൂപ വീതം ഇൻസെന്റീവ്‌ അനുവദിക്കുന്നു. സംഘങ്ങൾ ഏർപ്പെടുത്തുന്ന വിതരണക്കാരുടെ പ്രതിഫലവും ഇതിൽനിന്നാണ്‌ വിതരണം ചെയ്യുന്നത്‌.