image

6 Dec 2025 12:30 PM IST

Business

Simone Tata Profile; ടാറ്റ ​കുടുംബത്തിലെ ഒരു വിദേശ വനിത മാത്രമോ? സിമോൺ ടാറ്റ വിസ്മയിപ്പിച്ചത് ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തെ!

Rinku Francis

simone tata, the foster mother who taught ratan tata about philanthropy
X

Summary

ജീവകാരുണ്യ പ്രവർത്തനങ്ങളിലെ വ്യത്യസ്ത വഴികൾ സാക്ഷാൽ ടാറ്റ കുടുംബത്തിലെ കുട്ടികൾക്കും കാട്ടിക്കൊടുത്തു സിമോൺ


1950കളാണ്.. ഒരു സ്വിസ് യുവതി ഇന്ത്യ കാണാനെത്തുന്നു. ഇന്ത്യയിലെ പരമ്പരാഗത ബിസിനസ് ഗ്രൂപ്പായ ടാറ്റ ​ഗ്രൂപ്പിൻ്റെ അനന്താരാവകാശി നേവൽ ടാറ്റയെ അവിചാരിതമായി പരിചയപ്പെടുന്നു. പിന്നീട് ഇരുവരും പ്രണയത്തിലാകുന്നു. സിമോൺ ഒരിക്കലും സ്വപ്നം പോലും കണ്ടിട്ടില്ലാത്ത രീതിയിൽ രണ്ട് വ‍ർഷങ്ങൾക്ക് ശേഷം മുംബൈയിൽ വെച്ച് ഇരുവരുടെയും വിവാഹം. അവിചാരിതമായി ​ടാറ്റ ​ഗ്രൂപ്പിൽ എത്തപ്പെട്ട വിദേശ വനിത പക്ഷേ ടാറ്റയുടെ ചില ബിസിനസുകളെ പുന‍ർ നിർവചിച്ചു.

ഒരു ലക്ഷം കോടി രൂപ മൂല്യമുള്ള ഒരു തദ്ദേശീയ കോസ്‌മെറ്റിക്‌സ് ബ്രാൻഡ് പടത്തുയ‍ർത്തി എന്നതിനപ്പുറം അപ്പാരൽ, ഫാഷൻ രം​ഗത്തേക്കും മികവോടെ ബിസിനസ് വ്യാപിപ്പിച്ചു. വിദേശ രാജ്യങ്ങളിലെ ഫാഷൻ ട്രെൻഡുകളെ കുറിച്ചുള്ള അറിവും അനുഭവ സമ്പത്തുമൊക്കെ ടാറ്റയുടെ പരമ്പരാ​ഗത ബിസിനസുകളെ പുന‍ർനി‍ർവചിക്കാൻ സിമോണിന് പ്രചോദനമായി.

പക്ഷേ, കേവലം ലാഭം നേടുക, ബിസിനസ് വള‍ത്തുക എന്നതിനൊക്കെ അപ്പുറം ടാറ്റയുടെ ജീവകാരുണ്യ പ്രവ‍ർത്തനങ്ങൾക്ക് കൂടെ ചുക്കാൻ പിടിച്ചു അവ‍ർ. പൊതുവെ ഉദാരമതികളായിരുന്ന ടാറ്റ കുടുംബത്തിനൊപ്പം ചേ‍ർന്ന് നിന്ന് ഒട്ടേറെ വ്യത്യസ്തമായ പ്രവ‍ർത്തനങ്ങൾക്ക് അവ‍ർ നേതൃത്വം നൽകി. വള‍ർത്തമ്മ എന്നതിനപ്പുറം ഉദാരമതിയായ സിമോണിനെക്കുറിച്ച് രത്തൻ ടാറ്റ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. വളരെ വിരളമായാണെങ്കിലും.

സഹജീവികളോട് അനുകമ്പയും ഉദാരശീലവുമൊക്കെ നന്നേ ചെറുപ്പത്തിൽ ഉണ്ടായിരുന്ന രത്തൻ ടാറ്റയുടെ നല്ല ശീലങ്ങളുടെ തുടക്കം പക്ഷേ അമ്മയായ സൂനി ടാറ്റയിൽ നിന്നായിരുന്നു. പിന്നീട് വളർത്തിയതും സ്വാധീനിച്ചതും മുത്തശ്ശി നവജ്ഭായ് ടാറ്റ. ഇവരെക്കൂടാതെ ടാറ്റ കുടുംബത്തിൽ എത്തിയ സിമോൺ പക്ഷേ അച്ഛൻ്റെ രണ്ടാം ഭാര്യ മാത്രമായിരുന്നില്ല രത്തൻ ടാറ്റക്ക്. ഊഷ്മളമായ ഒരു ബന്ധം ഇരുവരും തമ്മിലുണ്ടായിരുന്നു. ഇരുവരും ഉദാരമതികൾ. പ്രവൃത്തികളിൽ മാത്രമല്ല ചിന്തകളിലും ഉദാരമതിയായ രത്തൻ ടാറ്റയെക്കുറിച്ച് സിമോൺ ടാറ്റയും പലതവണ പറഞ്ഞിട്ടുണ്ട്.

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വേറിട്ട വഴി

ടാറ്റ കുടുംബത്തിലെ ഒരു പ്രധാന അംഗം എന്ന നിലയിൽ, സിമോൺ ടാറ്റ ഒട്ടേറെ വ്യക്തിപരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. സർ രത്തൻ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ അഭിവാജ്യ ഘടകമായിരുന്നു അവർ. പരമ്പരാ​ഗത ടാറ്റ ട്രസ്റ്റുകൾ ടാറ്റ ഗ്രൂപ്പിന്റെ വലിയ ജീവകാരുണ്യ വിഭാ​ഗമായിരുന്നെങ്കിലും ലാഭേച്ഛയില്ലാത്ത സംഘടനകൾക്ക് നേതൃത്വം നൽകാനായിരുന്നു അവ‍ർ ആ​ഗ്രഹിച്ചത്. സർ രത്തൻ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഇത്തരമൊരു സ്ഥാപനമായിരുന്നു.