image

8 Jun 2025 4:54 PM IST

World

ദക്ഷിണേഷ്യന്‍ വ്യാപാര മേളയ്ക്ക് ചൈന ഒരുങ്ങുന്നു

MyFin Desk

consumer prices fell in china
X

Summary

  • ദക്ഷിണേഷ്യ എക്‌സ്‌പോ ഈമാസം 19 മുതല്‍ 24 വരെ
  • 54 രാജ്യങ്ങളില്‍ നിന്നുള്ള 1,400 സംരംഭങ്ങള്‍ എക്‌സ്‌പോയിലുണ്ടാകും


ചൈന-ദക്ഷിണേഷ്യ എക്‌സ്‌പോ ഈമാസം 19 മുതല്‍ 24 വരെ കുമിംഗില്‍ നടക്കും. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയുടെ തലസ്ഥാനമാണ് കുമിംഗ്.

നൂതന ഉല്‍പ്പാദനം, ക്ലീന്‍ എനര്‍ജി, ആധുനിക കൃഷി തുടങ്ങിയ പ്രധാന മേഖലകളെ ഉയര്‍ത്തിക്കാട്ടുന്ന 11 തീം ഹാളുകള്‍ എക്‌സ്‌പോയില്‍ ഉണ്ടായിരിക്കും.

ലോകമെമ്പാടുമുള്ള വ്യാപാരികള്‍ക്ക് പുറമേ, ഇന്ത്യയില്‍ നിന്നും ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള നിരവധി ബിസിനസുകാര്‍ പങ്കെടുക്കുന്ന എക്സ്പോയുടെ 9-ാമത് പതിപ്പാണിത്.

54 രാജ്യങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമായി ഏകദേശം 1,400 സംരംഭങ്ങള്‍ പങ്കാളിത്തം സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 2024-ല്‍ ദക്ഷിണേഷ്യയുമായുള്ള ചൈനയുടെ വ്യാപാരം ഏകദേശം 200 ബില്യണ്‍ യുഎസ് ഡോളറായിരുന്നതായി പറയപ്പെടുന്നു. അതില്‍ ഭൂരിഭാഗവും ഇന്ത്യയുമായാണ്.

കഴിഞ്ഞ വര്‍ഷം ഇന്ത്യ-ചൈന വ്യാപാരം ഏകദേശം 127.7 ബില്യണ്‍ യുഎസ് ഡോളറായിരുന്നു, ഇന്ത്യയുടെ വ്യാപാര കമ്മി 99.2 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വിശാലമായ ഒരു വേദിയും എക്‌സ്‌പോ ഒരുക്കുന്നുവെന്ന് പ്രവിശ്യാ വാണിജ്യ വകുപ്പ് ഡയറക്ടര്‍ ലി ചാവോയി പറഞ്ഞു.

ഈ വര്‍ഷത്തെ എക്സ്പോയില്‍ ശ്രീലങ്കയാണ് പ്രമേയ രാജ്യം. ചൈനയുമായുള്ള നയതന്ത്ര ബന്ധത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കുന്ന തായ്ലന്‍ഡിനെ പ്രത്യേക പങ്കാളി രാജ്യമായി ക്ഷണിച്ചിട്ടുണ്ടെന്നും ലി കൂട്ടിച്ചേര്‍ത്തു.