image

29 April 2025 11:29 AM IST

World

ഇന്ത്യ-യുകെ സാമ്പത്തിക സഹകരണം ആഴത്തിലാക്കും: ഗോയല്‍

MyFin Desk

india-uk economic cooperation will be deepened, says goyal
X

ഇന്ത്യ-യുകെ സാമ്പത്തിക സഹകരണവും വ്യാപാരവും കൂടുതല്‍ ആഴത്തിലാക്കാനുള്ള ശ്രമവുമായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍. ലണ്ടനില്‍ രണ്ടുദിവസത്തെ സന്ദര്‍ശനം നടത്തുന്ന ഗോയല്‍ വിവിധ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യയുടെ ഫിന്‍ടെക് ആപ്പിന്റെ ചെയര്‍പേഴ്സണ്‍ മാര്‍ട്ടിന്‍ ഗില്‍ബെര്‍ട്ടുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അവര്‍ ഇന്ത്യയുടെ ഫിന്‍ടെക് ആവാസവ്യവസ്ഥയിലെ അപാരമായ വളര്‍ച്ചാ സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്തു.

നവീകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനും മേഖലയുടെ വികാസത്തെ പിന്തുണയ്ക്കുന്നതിനുമായി ആഗോള കമ്പനികളുമായുള്ള പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അവര്‍ സംസാരിച്ചു.

ഡി ബിയേഴ്‌സ് ഗ്രൂപ്പ് സിഇഒ ആല്‍ കുക്കും സംഘവുമായും ഗോയല്‍ കൂടിക്കാഴ്ച നടത്തി. രത്‌ന-ആഭരണ മേഖലയിലെ ആഗോള പ്രവണതകള്‍, വ്യവസായത്തിലെ ഇന്ത്യയുടെ അവസരങ്ങള്‍, സുസ്ഥിര രീതികള്‍, വജ്ര ബിസിനസിന്റെ വളര്‍ച്ചാ സാധ്യതകള്‍ എന്നിവ അവര്‍ ചര്‍ച്ച ചെയ്തു.

പിന്നീട്, അത്താഴ വേളയില്‍ ഗോയല്‍ ഇന്ത്യന്‍ ബിസിനസ് പ്രതിനിധി സംഘത്തിലെ അംഗങ്ങളുമായി സംവദിച്ചു. ഇന്ത്യന്‍ വ്യവസായങ്ങളുടെ ശക്തമായ വളര്‍ച്ചയെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചകള്‍ നടന്നത്.

നേരത്തെ, ലണ്ടനില്‍ എത്തിയ അദ്ദേഹം, ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനുള്ള (എഫ്ടിഎ) ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി യുകെയുടെ ബിസിനസ് ആന്‍ഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥന്‍ റെയ്‌നോള്‍ഡ്സുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള (എഫ്ടിഎ) ചര്‍ച്ചകള്‍ പുനരാരംഭിച്ചു വരികയാണെന്നും കരാര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഇരുപക്ഷവും പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.