11 May 2025 6:02 PM IST
Summary
- യുകെ വൈനിന് ഇളവ് നല്‍കിയാല്‍ അത് യൂറോപ്യന്‍ യൂണിയനും ആവശ്യപ്പെടും
- എന്നാല്‍ ബിട്ടീഷ് ബിയറിന് പരിമിതമായ തീരുവ ഇളവ് നല്‍കും
ബ്രിട്ടീഷ് വൈനുകള്‍ക്ക് ഇന്ത്യ ഒരു തീരുവ ഇളവുകളും നല്‍കുന്നില്ലെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ പ്രകാരം യുകെ ബിയറിന് പരിമിതമായ ഇറക്കുമതി തീരുവ ആനുകൂല്യങ്ങള്‍ മാത്രമേ നല്‍കുന്നുള്ളൂവെന്നും ഉദ്യോഗസ്ഥര്‍.
കരാര്‍ പ്രകാരം പാല്‍ ഉല്‍പന്നങ്ങള്‍, ആപ്പിള്‍, ചീസ്, ഓട്‌സ്, മൃഗങ്ങള്‍, സസ്യ എണ്ണകള്‍ എന്നിവ ഇറക്കുമതി തീരുവയില്‍ ഇന്ത്യ ഒരു ഇളവും നല്‍കാത്ത മറ്റ് സെന്‍സിറ്റീവ് കാര്‍ഷിക ഉല്‍പ്പന്നങ്ങളാണ്.
'വ്യാപാര കരാറിലെ മറ്റ് നിരവധി കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം വൈനും ഒഴിവാക്കപ്പെട്ട പട്ടികയില്‍ ഉണ്ട്. ബ്രിട്ടീഷ് ബിയറിന് പരിമിതമായ തീരുവ ഇളവും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു,' ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മെയ് 6 ന് ഇന്ത്യയും യുകെയും സ്വതന്ത്ര വ്യാപാര കരാറിന്റെ തര്‍ച്ചകള്‍ അവസാനിപ്പിച്ചു. ഇത് ബ്രിട്ടീഷ് സ്‌കോച്ച് വിസ്‌കിയും കാറുകളും ഇന്ത്യയില്‍ വിലകുറഞ്ഞതാക്കും. കരാര്‍ പ്രകാരം, ഇന്ത്യ യുകെ വിസ്‌കിയുടെയും ജിന്നിന്റെയും തീരുവ 150 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി കുറയ്ക്കും. കരാറിന്റെ പത്താം വര്‍ഷത്തില്‍ തീരുവ 40 ശതമാനമായും കുറയ്ക്കും.
യുകെയ്ക്ക് വൈനുകള്‍ക്ക് തീരുവ ഇളവുകള്‍ നല്‍കാതിരിക്കുന്നത് പ്രധാനമാണ്, കാരണം ഈ വിഭാഗത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഒരു പ്രധാന പങ്കാളിയാണ്. യുകെയിലേക്കുള്ള ഏതൊരു ഇറക്കുമതി തീരുവ കുറയ്ക്കലും ഇന്ത്യയെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് അവരുടെ വൈനുകള്‍ക്കും സമാനമായ തീരുവ കുറയ്ക്കല്‍ വാഗ്ദാനം ചെയ്യാന്‍ സമ്മര്‍ദ്ദത്തിലാക്കുമായിരുന്നു.
ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള എഠഅയ്ക്കുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.
കരാര്‍ പ്രകാരം സ്‌കോച്ച് വിസ്‌കിക്ക് അനുവദിച്ച ഇറക്കുമതി തീരുവ ഇളവുകള്‍ ആഭ്യന്തര വിപണിയെ കാര്യമായി ബാധിക്കില്ലെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കാരണം 10 വര്‍ഷത്തെ കാലയളവില്‍ കുറവ് ക്രമേണ നടപ്പിലാക്കുമെന്നും ഇറക്കുമതിയും കുറവാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
2022 ല്‍ ആരംഭിച്ച ചര്‍ച്ചകള്‍ അവസാനിച്ചതായി ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, എഫ്ടിഎ പ്രാബല്യത്തില്‍ വരാന്‍ 15 മാസത്തിലധികം എടുക്കും.