3 July 2025 3:33 PM IST
Summary
- യുഎസിന് വിപണി പ്രവേശനം നികുതി രഹിതമായി
- വിയറ്റ്‌നാമിന് 20 ശതമാനം തീരുവ ചുമത്തി
യുഎസ്-വിയറ്റ്‌നാം വ്യാപാര കരാര്‍ ഇന്ത്യക്ക് മുന്നറിയിപ്പാണെന്ന് ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് (ജിടിആര്‍ഐ)യുടെ റിപ്പോര്‍ട്ട്. 2000 ല്‍ ഒപ്പുവച്ച ചരിത്രപരമായ ഒരു വ്യാപാര കരാര്‍ പ്രകാരം വിയറ്റ്‌നാമീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 2 മുതല്‍ 10 ശതമാനം വരെ താരിഫ് ഇളവോടെ യുഎസിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു. എന്നാല്‍ പുതിയ കരാര്‍ യുഎസിലേക്കുള്ള എല്ലാ വിയറ്റ്‌നാമില്‍നിന്ന് യുഎസിലേക്കുള്ള എല്ലാ കയറ്റുമതികള്‍ക്കും 20 ശതമാനം താരിഫ് ചുമത്തുന്നുവെന്ന് റിപ്പോര്‍ട്ട് എടുത്തുകാണിച്ചു.
ഈ നീക്കം വിയറ്റ്‌നാമിന്റെ 135 ബില്യണ്‍ യുഎസ് ഡോളറിന്റെ കയറ്റുമതി പ്രവാഹത്തെ ബാധിക്കുകയും രണ്ട് പതിറ്റാണ്ടുകളായി തുടരുന്ന വ്യാപാര ഉദാരവല്‍ക്കരണത്തെ പിന്നോട്ടടിക്കുകയും ചെയ്യും.
വിയറ്റ്‌നാമിനെ ഒരു എതിരാളിയായും പ്രാദേശിക മൂല്യ ശൃംഖലകളില്‍ പങ്കാളിയായും കാണുന്ന ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക്, ഈ കരാര്‍ മുന്നറിയിപ്പ് പാഠങ്ങളാണ് നല്‍കുന്നതെന്ന് ജിടിആര്‍ഐ പറയുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ കരാര്‍, വിയറ്റ്‌നാമിലേക്ക് യുഎസ് കയറ്റുമതികള്‍ക്ക് തീരുവ രഹിത പ്രവേശനം നല്‍കുന്നു. യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന വിയറ്റ്‌നാമീസ് ഉല്‍പ്പന്നങ്ങളുടെ തീരുവ കുത്തനെ വര്‍ദ്ധിപ്പിക്കുന്നു. , ഇത് നേരത്തെ നിര്‍ദ്ദേശിച്ച 46 ശതമാനം നിരക്ക് കുറയ്ക്കുന്നു എന്നുമാത്രമേയുള്ളു. നഷ്ടം വിയറ്റ്‌നാമിനാണ്.
തുണിത്തരങ്ങള്‍, പാദരക്ഷകള്‍, സമുദ്രവിഭവങ്ങള്‍, ഫര്‍ണിച്ചര്‍, കരകൗശല വസ്തുക്കള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ വിയറ്റ്‌നാമീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 2001 മുതല്‍ യുഎസ് വിപണിയിലേക്കുള്ള കുറഞ്ഞ താരിഫ് ആക്സസ് പ്രയോജനപ്പെട്ടു. ഇത് വിയറ്റ്‌നാമിന്റെ കയറ്റുമതി 800 മില്യണ്‍ ഡോളറില്‍ നിന്ന് 135 ബില്യണ്‍് ഡോളറിലേക്ക് വളര്‍ത്താന്‍ സഹായിച്ചു. പുതിയ ഫ്‌ലാറ്റ് 20 ശതമാനം താരിഫ് ഈ നേട്ടം ഇല്ലാതാക്കുമെന്നും അമേരിക്കന്‍ വിപണിയില്‍ വിയറ്റ്‌നാമിന്റെ മത്സരശേഷി ദുര്‍ബലപ്പെടുത്തുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി.
വിയറ്റ്‌നാം വഴി കയറ്റുമതി ചെയ്യുന്നതും എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചൈന പോലുള്ള രാജ്യങ്ങളില്‍ നിര്‍മ്മിച്ചതുമായ സാധനങ്ങള്‍ക്ക് 40 ശതമാനം തീരുവ ചുമത്താനുള്ള യുഎസ് തീരുമാനമാണ് റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്ന മറ്റൊരു ആശങ്ക.
യുഎസുമായുള്ള സ്വന്തം വ്യാപാര കരാറിനായുള്ള ചര്‍ച്ചകളുടെ അവസാന ഘട്ടത്തിലായ ഇന്ത്യയ്ക്ക് ഈ കരാറിന്റെ സമയം നിര്‍ണായകമാണെന്ന് ജിടിആര്‍ഐ അഭിപ്രായപ്പെട്ടു.
വിയറ്റ്‌നാമിന്റെ അനുഭവത്തില്‍ നിന്ന്, ഇന്ത്യന്‍ ചര്‍ച്ചക്കാര്‍ പഠിക്കാന്‍ ജിടിആര്‍ഐ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.