image

3 July 2025 11:12 AM IST

Employment

മൈക്രോസോഫ്റ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍; പുറത്താകുന്നത് 9000 തൊഴിലാളികള്‍

MyFin Desk

മൈക്രോസോഫ്റ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍;  പുറത്താകുന്നത് 9000 തൊഴിലാളികള്‍
X

Summary

  • ഈ വര്‍ഷത്തെ മൂന്നാമത്തെ കൂട്ടപ്പിരിച്ചുവിടല്‍
  • കമ്പനിയില്‍ ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നു എന്ന് വിശദീകരണം


ടെക്നോളജി ഭീമനായ മൈക്രോസോഫ്റ്റ് ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടുന്നു. മാസങ്ങള്‍ക്കുള്ളിലെ രണ്ടാമത്തെയും രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയതുമായ പിരിച്ചുവിടലിണ് കമ്പനി ഒരുങ്ങുന്നത്. 9,000 ജീവനക്കാരെവരെയാണ് കമ്പനി ഒഴിവാക്കുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ടെക് ഭീമന്‍ ബുധനാഴ്ച പിരിച്ചുവിടല്‍ നോട്ടീസുകള്‍ അയയ്ക്കാന്‍ തുടങ്ങി.

ഏതൊക്കെ ഡിവിഷനുകളെയാണ് ബാധിക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല, എന്നാല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അതിന്റെ എക്‌സ്‌ബോക്‌സ് വീഡിയോ ഗെയിമിംഗ് യൂണിറ്റ് ബാധിക്കുമെന്നാണ്. വില്‍പ്പന വിഭാഗത്തെയും നടപടി ബാധിക്കും.

'ചലനാത്മകമായ ഒരു വിപണിയില്‍ വിജയത്തിനായി കമ്പനിയെയും ടീമുകളെയും മികച്ച സ്ഥാനത്ത് എത്തിക്കുന്നതിന് ആവശ്യമായ ഘടനാപരമായ മാറ്റങ്ങള്‍ ഞങ്ങള്‍ തുടര്‍ച്ചയായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു,' എന്ന് കമ്പനി ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ഇതിനൊപ്പം കൃത്രിമബുദ്ധിയില്‍ വന്‍തോതില്‍ നിക്ഷേപിക്കാന്‍ മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നു. കൂടാതെ എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിനായി വലിയ ഡാറ്റാ സെന്ററുകളില്‍ 80 ബില്യണ്‍ ഡോളര്‍ ചെലവഴിക്കുകയും ചെയ്യും.

കഴിഞ്ഞ ജൂണില്‍ മൈക്രോസോഫ്റ്റ് 228,000 മുഴുവന്‍ സമയ ജീവനക്കാരെ നിയമിച്ചിരുന്നു.അവസാനമായി വാര്‍ഷിക ജീവനക്കാരുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്ത സമയമായിരുന്നു അത്. ഏറ്റവും പുതിയ പിരിച്ചുവിടലുകള്‍ ആ ജീവനക്കാരുടെ 4% ത്തോളം വരും.

ഈ വര്‍ഷം ഇതിനകം കുറഞ്ഞത് മൂന്ന് പിരിച്ചുവിടലുകളെങ്കിലും ഉണ്ടായിട്ടുണ്ട്. മെയ്മാസത്തില്‍ കമ്പനി ഏകദേശം 6,000 തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. കൂടാതെ ജൂണില്‍ വാഷിംഗ്ടണിലെ റെഡ്മണ്ടിലെ ആസ്ഥാനത്ത് നിന്ന് 300 പേരെ കൂടി കമ്പനി ഒഴിവാക്കിയിരുന്നു.