15 Dec 2025 8:48 PM IST
Summary
നിരക്ക് ഏപ്രിലിനുശേഷം ഏറ്റവും താഴ്ന്ന നിലയില്‍
രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് കുറഞ്ഞു. ഒക്ടോബറിലെ 5.2 ശതമാനത്തില്‍ നിന്ന് നവംബറില്‍ 4.7 ശതമാനമായാണ് നിരക്ക് കുറഞ്ഞത്. ഈ വര്‍ഷം ഏപ്രിലിനുശേഷം രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിലയാണിതെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം വ്യക്തമാക്കി.
ഗ്രാമീണ മേഖലയിലെ തൊഴിലവസരങ്ങള്‍ ഉയരുന്നതും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വര്‍ധിച്ചതുമാണ് പ്രധാന കാരണങ്ങൾ. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ നിരക്കിൽ റെക്കോര്‍ഡ് ഇടിവുണ്ട്. 3.9% ആയാണ് കുറഞ്ഞത്. നഗരത്തിലെ തൊഴിലില്ലായ്മ നിരക്ക് 6.5% ആയി കുറഞ്ഞു.
സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു
പുരുഷൻമാരുടെയും വനിതകളുടെയും തൊഴിലില്ലായ്മ നിരക്കിലും ഈ മാസം കുറവ് രേഖപ്പെടുത്തി. സ്ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഒക്ടോബറിലെ 5.4 ശതമാനത്തില്‍ നിന്ന് നവംബറില്‍ 4.8 ശതമാനമായി കുറഞ്ഞു.ഗ്രാമീണ, നഗര മേഖലകളിലെ സ്ത്രീ തൊഴിലില്ലായ്മ നിരക്കുകൾ കുറഞ്ഞിട്ടുണ്ട്.
നവംബറില്‍ പുരുഷൻമാരുടെ തൊഴിലില്ലായ്മ നിരക്ക് മുന്‍ മാസത്തെ 5.1 ശതമാനത്തില്‍ നിന്ന് 4.6 ശതമാനമായി കുറഞ്ഞു. ഗ്രാമപ്രദേശങ്ങളില്‍ ഇത് 4.1 ശതമാനമായിരുന്നു. നഗരപ്രദേശങ്ങളില്‍ 5.6 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
തൊഴിലാളി ജനസംഖ്യാ അനുപാതത്തില്‍ (ഡബ്‌ളിയുപിആര്‍) പുരോഗതി ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഗ്രാമപ്രദേശങ്ങളില്‍, ഏപ്രിലില്‍ 55.4 ശതമാനമായിരുന്ന ഡബ്‌ളിയുപിആര്‍ നവംബറില്‍ 56.3 ശതമാനമായി വര്‍ധിച്ചു. മൊത്തത്തിലുള്ള ഡബ്‌ളിയുപിആര്‍ ഒക്ടോബറിലെ 52.8 ശതമാനത്തില്‍ നിന്ന് നവംബറില്‍ 53.2 ശതമാനമായി ഉയര്‍ന്നു.വിവിധ മേഖലകളിൽ തൊഴിലവസരങ്ങൾ ഉയർന്നിട്ടുണ്ട്. ഗ്രാമീണ മേഖലയിൽ പ്രത്യേകിച്ച്.
പഠിക്കാം & സമ്പാദിക്കാം
Home
