image

29 Jan 2023 10:55 AM IST

Technology

2028 നകം 20% ജോലികളും എഐ കയ്യടക്കുമോ? വിവരിച്ച് വിദഗ്ധര്‍

MyFin Desk

2028 നകം 20% ജോലികളും എഐ കയ്യടക്കുമോ? വിവരിച്ച് വിദഗ്ധര്‍
X

Summary

  • ചാറ്റ്ജിപിറ്റിയിലേക്ക് മൈക്രോസോഫ്റ്റ് 1000 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത് തന്നെ എഐയുടെ അനന്ത സാധ്യത വ്യക്തമാക്കുന്നുവെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.


ചോദിക്കുന്ന ഏത് ചോദ്യത്തിനും അതിബുദ്ധിമാനായ മനുഷ്യന്‍ നല്‍കുന്നതിലും ഗംഭീരമായ മറുപടി നല്‍കുന്ന ചാറ്റ് ജിപിറ്റി എന്ന എഐ അധിഷ്ഠിത സോഫ്റ്റ് വെയര്‍ ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുന്ന സമയത്ത് ഞെട്ടിക്കുന്ന മറ്റൊരു റിപ്പോര്‍ട്ടും വരികയാണ്. ആഗോളതലത്തില്‍ ഇന്നുള്ള 20 ശതമാനം ജോലികളും 2028 നകം എഐ കയ്യടക്കിയേക്കും.

അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇത് സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് എഐ വിദഗ്ധനായ റിച്ചാര്‍ഡ് ഡിവേറ പറയുന്നുവെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. അള്‍ട്ടിമാ എന്ന കമ്പനിയുടെ സോഷ്യല്‍ എഞ്ചിനീയറിംഗ് വിഭാഗം തലവനാണ് അദ്ദേഹം. കസ്റ്റമര്‍ കെയര്‍, കണ്ടന്റ് റൈറ്റിംഗ്, നിയമം തുടങ്ങി വിവിധ മേഖലകളില്‍ എഐ ഇനി 'മികവ്' തെളിയിക്കുമെന്ന് അദ്ദേഹം പറയുന്നു. ലോകത്ത് ഉയര്‍ന്ന ശമ്പളം ഉള്ള ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരേക്കാള്‍ ഇത്തരം ജോലികള്‍ ചെയ്യുന്നവരാണ് കൂടുതലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ചാറ്റ്ജിപിറ്റിയിലേക്ക് മൈക്രോസോഫ്റ്റ് 1000 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത് തന്നെ എഐയുടെ അനന്ത സാധ്യത വ്യക്തമാക്കുന്നുവെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ചില കണ്ടന്റ് റൈറ്റിംഗ് കമ്പനികള്‍ മുതല്‍ നിയമ സഹായം നല്‍കുന്ന കമ്പനികള്‍ വരെ ചാറ്റ് ജിപിറ്റി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

എന്നാല്‍ കണ്ടന്റ് റൈറ്റിംഗ് ഉള്‍പ്പടെയുള്ള പല മേഖലകളിലും സര്‍ഗ്ഗ ശേഷി വളരെ അനിവാര്യമായതിനല്‍ മനുഷ്യരെ പൂര്‍ണമായും ഇത്തരം ജോലികളില്‍ നിന്നും ഒഴിവാക്കില്ലെന്നും, ഭാഗികമായി മാത്രമാകും എഐ സ്ഥാനം പിടിക്കുക എന്നും മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.