image

12 Jan 2022 12:06 PM IST

Automobile

കാറുകളെ തരം തിരിച്ചറിയാം

MyFin Desk

കാറുകളെ തരം തിരിച്ചറിയാം
X

Summary

ചെറുകാറുകൾ, നീളമുള്ള വലിയ കാറുകൾ, വലിപ്പമുള്ള കാറുകൾ എന്നിങ്ങനെ പലതരത്തിലുള്ള വാഹനങ്ങൾ നിരത്തുകളിൽ കണ്ടിട്ടില്ലേ? ഇവയെ വാഹനപ്രേമികൾ ഹാച്ച് ബാക്കുകൾ, സെഡാൻ, എസ് യു വി എന്നിങ്ങനെയാണ് വിളിക്കാറ്. വണ്ടിയുടെ സൈസ് എന്നതിനൊപ്പം തന്നെ ബൂട്ട് സ്പെയ്സ് കൂടി കണക്കിലെടുത്താണ് വാഹനങ്ങളെ ഇത്തരത്തിൽ വേർതിരിക്കുന്നത്.  ഹാച്ച് ബാക്കുകൾ നാല് മീറ്ററിൽ താഴെ നീളമുള്ള ചെറുകാറുകളാണ് ഹാച്ച്ബാക്കുകൾ. മുഖ്യമായും ബൂട്ട് സ്പെയിസിനെ ആസ്പദമാക്കിയാണ് ഹാച്ച്ബാക്കുകൾ എന്നപേര് നൽകിയിരിക്കുന്നത്. ബൂട്ട് സ്പെയിസ് കുറയുന്നതനുസരിച്ച് വാഹനത്തിൻറെ സൈസ് കുറയും. പാസഞ്ചർ ക്യാബിനുള്ളിൽ […]


ചെറുകാറുകൾ, നീളമുള്ള വലിയ കാറുകൾ, വലിപ്പമുള്ള കാറുകൾ എന്നിങ്ങനെ പലതരത്തിലുള്ള വാഹനങ്ങൾ നിരത്തുകളിൽ കണ്ടിട്ടില്ലേ? ഇവയെ വാഹനപ്രേമികൾ ഹാച്ച് ബാക്കുകൾ, സെഡാൻ, എസ് യു വി എന്നിങ്ങനെയാണ് വിളിക്കാറ്. വണ്ടിയുടെ സൈസ് എന്നതിനൊപ്പം തന്നെ ബൂട്ട് സ്പെയ്സ് കൂടി കണക്കിലെടുത്താണ് വാഹനങ്ങളെ ഇത്തരത്തിൽ വേർതിരിക്കുന്നത്.

ഹാച്ച് ബാക്കുകൾ

നാല് മീറ്ററിൽ താഴെ നീളമുള്ള ചെറുകാറുകളാണ് ഹാച്ച്ബാക്കുകൾ. മുഖ്യമായും ബൂട്ട് സ്പെയിസിനെ ആസ്പദമാക്കിയാണ് ഹാച്ച്ബാക്കുകൾ എന്നപേര് നൽകിയിരിക്കുന്നത്. ബൂട്ട് സ്പെയിസ് കുറയുന്നതനുസരിച്ച് വാഹനത്തിൻറെ സൈസ് കുറയും. പാസഞ്ചർ ക്യാബിനുള്ളിൽ തന്നെയാകും ഇത്രം വാഹനങ്ങളുടെ ബൂട്ട് സ്പെയ്സ്. പാസഞ്ചർ ക്യാബിനും ബൂട്ട് സ്പെയിസും തമ്മിൽ വേർതിരിവ് ഉണ്ടാകില്ലെന്നർത്ഥം. പിന്നിലെ വാതിൽ തുറക്കുമ്പോൾ കാണുന്നത് പാസഞ്ചർ ക്യാബിൻ തന്നെയാകും. അതിനാൽ തന്നെ സാധനങ്ങൾ അധികം സൂക്ഷിക്കാൻ ഹാച്ച്ബാക്കിൻറെ ഡിക്കിയിൽ സാധിക്കില്ല. ചെറിയ വഴികളിലൂടെ എളുപ്പം കൈകാര്യം ചെയ്യാൻ കഴിയുന്ന ഇത്തരം വാഹനങ്ങൾ പാർക്ക് ചെയ്യാനും വളയ്ക്കാനും തിരിക്കാനുമെല്ലാം എളുപ്പമായിരിക്കും. അതേസമയം കൂടുതൽ സാധനങ്ങൾ കൊണ്ടുപോകേണ്ടവർക്ക് ഈ വാഹനം പര്യാപതമാകില്ല. അവർക്ക് സെഡാൻ പോലുള്ള വലിയ വാഹനങ്ങൾ തന്നെ വേണ്ടിവരും. ഇതിനുപുറമെ എഞ്ചിൻറെ വലിപ്പമനുസരിച്ച് ഹാച്ച് ബാക്കുകളെ മൈക്രോ, മിനി, കോപാക്ട് എന്നിങ്ങനെ വീണ്ടും തരംതിരിച്ചിട്ടുണ്ട്.

മാരുതി 800, ഓൾട്ടോ, സ്വിഫ്റ്റ്, ഹ്യൂണ്ടായി ഇയോൺ, നിയോസ്, ക്വിഡ്, ബലേനൊ, വാഗണർ, ടിയാഗോ തുടങ്ങിയവയെല്ലാം ഹാച്ച്ബാക്ക് വിഭാഗത്തിൽ പെടുന്നവയാണ്.

സെഡാൻ

നീളമുള്ള കാറുകളാണ് സെഡാനുകൾ. ഇവയുടെ ഏറ്റവും വലിയ പ്രത്യേകത ബൂട്ട് സ്പെയിസ് തന്നെയാണ്. പാസഞ്ചർ ക്യാബിനിൽ നിന്ന് വേറിട്ട് പ്രത്യേകം അറയായാണ് ബൂട്ട് സ്പെയിസ് നിലകൊള്ളുന്നത്. അതിനാൽ തന്നെ നല്ല വിസ്താരവും ഉണ്ടാകും. പാസഞ്ചർ ക്യാബിനുമായി ബന്ധമില്ല എന്നതിനാൽ തന്നെ കാറിനകം അഴുക്കാകാതെ സാധനങ്ങൾ സൂക്ഷിക്കാം. സാധനങ്ങൾ എല്ലാം ഡിക്കിയിൽ കയറ്റാമെന്നതിനാൽ തന്നെ യാത്രക്കാർക്ക് സൌകര്യത്തോടെ യാത്രചെയ്യാനുമാകും. വലിയ ഫാമിലിക്ക് ഏറ്റവും അനുയോജ്യമായത് ഹാച്ച് ബാക്കിനേക്കാൾ സെഡാനാണ്. അതേസമയം നീളം കുടുതൽ ഉള്ളതിനാൽ തന്നെ സെഡാൻ കാറിന് ഹാച്ച് ബാക്കിനേക്കാൾ വില കൂടുതലാണ്. എഞ്ചിൻറേയും നീളത്തിൻറേയും അടിസ്ഥാനത്തിൽ സെഡാനുകളെ മിഡ് സൈസ്, എക്സിക്യൂട്ടീവ്, പ്രീമിയം എന്നിങ്ങനെ വീണ്ടും വേർത്തിരിച്ചിട്ടുണ്ട്.

ഫോക്സ് വാഗൻ അമിയോ, സ്ഫിറ്റ് ഡിസയർ, ഹ്യൂണ്ടായി വെർണ, സ്കോഡ ഓക്ടാവിയ തുടങ്ങിയ കാറുകളെല്ലാം സെഡാനുകളാണ്. ബെൻസ്, ബിഎംഡബ്യൂ, ജാഗ്വാർ, ഓഡി ഓ 6 പോലുള്ള ലക്ഷ്വറി വാഹനങ്ങൾ പ്രീമിയം വിഭാഗത്തിൽ പെടുന്ന സെഡാനുകളാണ്.

എസ് യു വി

സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ എന്നതിൻറെ ചുരുക്കെഴുത്താണ് എസ് യു വി എന്നത്. എഞ്ചിൻ കരുത്തും വാഹനത്തിൻറെ വലിപ്പവുമാണ് എസ് യു വിയെ നിശ്ചയിക്കുന്ന മാനദണ്ഡം. 1500 സിസിയിൽ കൂടുതൽ കരുത്തുള്ള എഞ്ചിനും 170 എം എമ്മിനുമുകളിൽ ഗ്രൌണ്ട് ക്ലിയറൻസുമുള്ള വാഹനങ്ങളാണ് എസ് യു വികൾ. ഫോർ വീൽ ഡ്രൈവോ ടു വീൽ ഡ്രൈവോ ആയിരിക്കും എസ് യു വികൾ. കോംപാക്ട് എസ് യു വി, മിഡ് സൈസ് എസ് യു വി, ഫുൾ സൈസ് എസ് യു വി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണ് എസ് യു വികൾ.

വിറ്റാര ബ്രസ, എക്കോസ്പോർട്ട്, മഹീന്ദ്ര എക്സ് യു വി 300 എന്നിവ കോംപാക്ട് എസ് യു വികളാണ്. അതേസമയം ഫോക്സ് വാഗൺ ടിഗ്വാൻ, ഔഡി ക്യു 3 എന്നിവ മിഡ് സൈസ് എസ് യു വികളും മഹീന്ദ്ര എക്സ് യു വി 500, ടൊയോട്ട ഫോർച്ച്യണർ, എന്നിവ ഫുൾസൈസ് എസ് യു വി വിഭാഗത്തിലും ഉൾപ്പെടും.

എം യു വി അഥവാ എം പി വി

രൂപത്തിൽ എസ് യു വികളോടും ഇൻറീരിയറിലും പെർഫോർമൻസിലും കാറുകളോടും സാമ്യതയുള്ള വലിയ വാഹനങ്ങളാണ് മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ (എം യു വി) അഥവ മൾട്ടി പർപ്പസ് വെഹിക്കിൾ (എം പി വി). 7 മുതൽ 8 പേർക്ക് വരെ യാത്രചെയ്യാവുന്നതരത്തിലുള്ള ഈ വാഹനങ്ങളിൽ ബൂട്ട് സ്പേസ് പ്രത്യേകം ഉണ്ടായിരിക്കില്ല. യാത്രാസുഖം മാത്രം മുൻനിർത്തിയാണ് ഇത്തരം വാഹനങ്ങൾ വിപണിയിലിറക്കുന്നത്. മറ്റ് വാഹനത്തേക്കാൾ നീളം ഇത്തരം വാഹനങ്ങൾക്ക് കൂടുതലായിരിക്കും. എസ് യു വികളെ പോലെ 4 വീൽ ഡ്രൈവ് ഈ വിഭാഗത്തിലുണ്ടാവില്ല.

ടൊയോട്ട ഇന്നോവ, മഹീന്ദ്ര സൈലേ, മറ്റ്റാസ എന്നിവ ഈ വിഭാഗത്തിൽ പെടും.

* കൺവേർട്ടബിൾ / കാബ്രിയോലെറ്റ്

മടക്കി വയ്ക്കാവുന്നതോ നീക്കം ചെയ്യാവുന്നതോ ആയ മേൽഭാഗമാണ് ഇത്തരം മോഡലുകളുടെ പ്രത്യേകത. ഓപ്പൺ എയർ ഡ്രൈവിംഗ് അനുഭവം ഈ മോഡലുകൾ സാധ്യമാക്കുന്നു. ആവശ്യമുള്ളപ്പോൾ പഴയരൂപത്തിലേക്ക് മാറ്റാനും കഴിയും. ഒന്നുകിൽ മടക്കാവുന്ന ടെക്സ്റ്റൈൽ സോഫ്റ്റ്-ടോപ്പ് അല്ലെങ്കിൽ പിൻവലിക്കാവുന്ന മെറ്റൽ മേൽഭാഗമാണ് ഇത്തരം മോഡലുകളിൽ ഉപയോഗിക്കുന്നത്. മെറ്റൽ മേൽക്കൂരയുള്ള കൺവെർട്ടബിളുകളെ ചിലപ്പോൾ 'റിട്രാക്റ്റബിൾ ഹാർഡ്‌ടോപ്പ്', 'കൂപ്പേ കൺവെർട്ടബിൾ' അല്ലെങ്കിൽ 'കൂപ്പേ കാബ്രിയോലെറ്റ്' എന്നും വിളിക്കാറുണ്ട്.

* കൂപ്പെ

പിൻവശത്ത് ചരിഞ്ഞ റൂഫ്‌ലൈനും പൊതുവെ രണ്ട് ഡോറുകളുമാണ് ഇത്തരം മോഡലുകളുടെ പ്രത്യേകത ( നാല്-ഡോർ കാറുകളും കൂപ്പെകളായി വിപണനം ചെയ്യപ്പെട്ടിട്ടുണ്ട്). കൂപ്പേകൾ സാധാരണയായി അവരുടെ സെഡാൻ എതിരാളികളേക്കാൾ കൂടുതൽ സ്പോർട്ടി ആയി കണക്കാക്കുന്നു