image

14 Jan 2022 12:01 PM IST

Realty

ശോഭ ലിമിറ്റഡിനെ അറിയാം

MyFin Desk

ശോഭ ലിമിറ്റഡിനെ അറിയാം
X

Summary

മുമ്പ് ശോഭാ ഡെവലപ്പേഴ്സ് ലിമിറ്റഡ് (എസ്ഡിഎല്‍) എന്നറിയപ്പെട്ടിരുന്ന ശോഭ ലിമിറ്റഡ് (എസ് എല്‍) രാജ്യത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ്. വ്യവസായത്തിനും താമസത്തിനുമുള്ള കെട്ടിടങ്ങളുടെ നിര്‍മ്മാണം, വികസനം, വില്‍പ്പന, നടത്തിപ്പ്, ടൗണ്‍ഷിപ്പുകളുടെ നിര്‍മ്മാണവും വികസനവും എന്നീ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഇന്റീരിയര്‍ ഗ്ലേസിംഗ്, മെറ്റല്‍ വര്‍ക്കുകള്‍, കോണ്‍ക്രീറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കമ്പനി നടത്തുന്നുണ്ട്. കേരളം, ആന്ധ്രപ്രദേശ്, ഒറീസ, തമിഴ്നാട്, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലും കമ്പനി പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പി എന്‍ സി മേനോന്‍ […]


മുമ്പ് ശോഭാ ഡെവലപ്പേഴ്സ് ലിമിറ്റഡ് (എസ്ഡിഎല്‍) എന്നറിയപ്പെട്ടിരുന്ന ശോഭ ലിമിറ്റഡ് (എസ് എല്‍) രാജ്യത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ്. വ്യവസായത്തിനും താമസത്തിനുമുള്ള കെട്ടിടങ്ങളുടെ നിര്‍മ്മാണം, വികസനം, വില്‍പ്പന, നടത്തിപ്പ്, ടൗണ്‍ഷിപ്പുകളുടെ നിര്‍മ്മാണവും വികസനവും എന്നീ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഇന്റീരിയര്‍ ഗ്ലേസിംഗ്, മെറ്റല്‍ വര്‍ക്കുകള്‍, കോണ്‍ക്രീറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കമ്പനി നടത്തുന്നുണ്ട്.

കേരളം, ആന്ധ്രപ്രദേശ്, ഒറീസ, തമിഴ്നാട്, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലും കമ്പനി പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പി എന്‍ സി മേനോന്‍ 1995 ആഗസ്റ്റ് 7-ന് കമ്പനി സ്ഥാപിച്ചു. 1997 സെപ്തംബറില്‍ ബാംഗ്ലൂരില്‍ ശോഭ സഫയര്‍ എന്ന പേരില്‍ ആദ്യത്തെ റെസിഡന്‍ഷ്യല്‍ പ്രോജക്റ്റ് ആരംഭിച്ചു. 1998 ജൂലൈയില്‍ കമ്പനി ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ നേടി.

ഇന്‍ഫോസിസിന്റെ വിവിധ സംസ്ഥാനങ്ങളിലുള്ള കെട്ടിടങ്ങള്‍ ശോഭയാണ് നിര്‍മ്മിച്ചത്. ഇന്‍ഫോസിസ് ടെക്‌നോളജീസ് ലിമിറ്റഡ് ബാംഗ്ലൂരിനുള്ള കോര്‍പ്പറേറ്റ് ബ്ലോക്ക് 2000 സെപ്തംബറില്‍ കമ്പനി പൂര്‍ത്തിയാക്കി കൈമാറി. 2001 സെപ്റ്റംബറില്‍ ബാംഗ്ലൂരിന് പുറത്ത് മൈസൂരില്‍ ഇന്‍ഫോസിസ് ടെക്‌നോളജീസ് ലിമിറ്റഡിനായി ആദ്യത്തെ കരാര്‍ പ്രോജക്റ്റ് പൂര്‍ത്തിയാക്കി. 2003 ഒക്ടോബറില്‍ ശോഭ കണ്‍സ്ട്രക്ഷന്‍ അക്കാദമിയും ശോഭ ഗവേഷണ വികസന കേന്ദ്രവും ആരംഭിച്ചു. കമ്പനിയുടെ പൂര്‍ണ്ണ ഓട്ടോമേറ്റഡ് കോണ്‍ക്രീറ്റ് ഉല്‍പ്പന്ന വിഭാഗം 2005 ഒക്ടോബറില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ഇന്‍ഫോസിസ്, വിപ്രോ, എച്ച്‌ സി എല്‍, ഡെല്‍, ബോഷ്, ബയോകോണ്‍, താജ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, ഐ ടി സി ഹോട്ടലുകള്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ ചില കോര്‍പ്പറേറ്റ് ഹൗസുകള്‍ക്കായി കമ്പനി വിവിധ പ്രൊജക്റ്റുകള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക്-സിറ്റിയില്‍ (ഗിഫ്റ്റ് സിറ്റി) 500 കോടി രൂപയുടെ നിക്ഷേപം നടത്താനും കമ്പനി പദ്ധതിയിടുന്നു, 14 സംസ്ഥാനങ്ങളിലെ 27 നഗരങ്ങളില്‍ കമ്പനിക്ക് സാന്നിധ്യമുണ്ട്. അന്താരാഷ്ട്രതലത്തില്‍, ശോഭ ലിമിറ്റഡിന് ഒമാനിലും ദുബായിലും ശോഭ റിയാലിറ്റി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.