20 Jan 2022 7:00 AM IST
Summary
മുംബൈ ആസ്ഥാനമായുള്ള പ്രമുഖ എഡ്ടെക് പ്ലാറ്റ്‌ഫോമായ സ്‌പേഡ്‌ലാബ് (ഇന്ത്യയിലെ ഏക ഹൈബ്രിഡ് ലേണിംഗ് മോഡല്‍ പ്ലാറ്റ് ഫോം) അതിന്റെ വിപുലീകരണത്തിന് ഒരുങ്ങുന്നു. അടുത്ത ആറ് മാസത്തിനുള്ളില്‍ ടെസ്റ്റ് പ്രെപ്പ് സ്‌പേസും. K12-ല്‍ നിര്‍മ്മിത ബുദ്ധി (artificial intelligence- AI) പ്രാപ്തമാക്കിയ വ്യക്തിഗത പഠന പ്ലാറ്റഫോമും രാജ്യത്തെ 200 നഗരങ്ങളില്‍ നിന്ന് 800 നഗരങ്ങളിലെക്ക് വ്യാപിപ്പിക്കാനാണ് എഡിറ്റിക്കിന്റെ പദ്ധതി. ഉടന്‍ തന്നെ ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിലായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന 'സ്‌പേഡ്‌ലാബ് നിലവില്‍ ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സേവനം […]
മുംബൈ ആസ്ഥാനമായുള്ള പ്രമുഖ എഡ്ടെക് പ്ലാറ്റ്‌ഫോമായ സ്‌പേഡ്‌ലാബ് (ഇന്ത്യയിലെ ഏക ഹൈബ്രിഡ് ലേണിംഗ് മോഡല്‍ പ്ലാറ്റ് ഫോം) അതിന്റെ വിപുലീകരണത്തിന് ഒരുങ്ങുന്നു. അടുത്ത ആറ് മാസത്തിനുള്ളില്‍ ടെസ്റ്റ് പ്രെപ്പ് സ്‌പേസും. K12-ല്‍ നിര്‍മ്മിത ബുദ്ധി (artificial intelligence- AI) പ്രാപ്തമാക്കിയ വ്യക്തിഗത പഠന പ്ലാറ്റഫോമും രാജ്യത്തെ 200 നഗരങ്ങളില്‍ നിന്ന് 800 നഗരങ്ങളിലെക്ക് വ്യാപിപ്പിക്കാനാണ് എഡിറ്റിക്കിന്റെ പദ്ധതി.
ഉടന്‍ തന്നെ ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിലായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന 'സ്‌പേഡ്‌ലാബ് നിലവില്‍ ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സേവനം നല്‍കുന്നു. കൂടാതെ ഇന്ന് 200 നാഗരങ്ങളിലായി 2500-ലധികം അധ്യാപകര്‍ അല്ലെങ്കില്‍ പരിശീലന പങ്കാളികൾ 'സ്‌പേഡ്‌ലാബ് മായി ഒത്തുചേർന്നു പ്രവര്‍ത്തിക്കുന്നു.
നിലവില്‍ വിദ്യാര്‍ത്ഥികള്‍ക്കായി മൂന്ന് ലക്ഷത്തിലധികം ചോദ്യങ്ങള്‍ നിര്‍മ്മിത ബുദ്ധി പ്രാക്ടീസ് പ്ലാറ്റഫോമിൽ ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഈ ചോദ്യങ്ങള്‍ പരിശീലിക്കാനും വിലയിരുത്താനും കഴിയും.അങ്ങനെ അവരുടെ മൊത്തത്തിലുള്ള പഠന പ്രകടനം മെച്ചപ്പെടുത്തുന്നതിന് ഇത് സഹായിക്കും.
വിവേക് വർഷനെ എന്ന വിദ്യാഭ്യാസ വിദഗ്ദ്ധൻ സ്ഥാപിച്ച സ്‌പേഡ്‌ലാബ്, സ്മാര്‍ട്ട് പരിശീലനവും വ്യക്തിഗത പഠനവും സംയോജിപ്പിച്ച ഒരു പ്ലാറ്റ്ഫോമാണ്. ഓരോ വിദ്യാര്‍ത്ഥിക്കും വ്യക്തിഗതമാക്കിയ പഠനം ഉറപ്പാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും അഡാപ്റ്റീവ് ലേണിംഗും സ്‌പേഡ്‌ലാബ് ഉപയോഗിക്കുന്നുണ്ട്.