image

26 Jan 2022 5:18 PM IST

Agriculture and Allied Industries

ഹെയർ വീട്ടുപകരണങ്ങളിൽ ഒന്നാം നമ്പർ ബ്രാൻഡെന്ന് യൂറോ മോണിറ്റര്‍

MyFin Desk

ഹെയർ വീട്ടുപകരണങ്ങളിൽ ഒന്നാം നമ്പർ ബ്രാൻഡെന്ന് യൂറോ മോണിറ്റര്‍
X

Summary

ഡെല്‍ഹി: യൂറോ മോണിറ്റര്‍ ഇന്റര്‍നാഷണല്‍ 2021 ല്‍ വീട്ടുപകരണങ്ങളിലെ ഒന്നാം നമ്പര്‍ ബ്രാന്‍ഡ് ആയി ഹെയര്‍ തെരഞ്ഞെടുത്തു. തുടര്‍ച്ചയായി 13 ആം വര്‍ഷമാണ് ഹെയര്‍ ഒന്നാം സ്ഥാനത്തെത്തുന്നത്.  ഗൃഹോപകരണങ്ങളുടെയും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെയും വില്‍പ്പനയില്‍ ആഗോള തലത്തിലുള്ള കമ്പനികളില്‍ മുന്‍നിരയിലാണ് ചൈനീസ് മള്‍ട്ടിനാഷണല്‍ കമ്പനിയായ ഹെയര്‍ ഗ്രൂപ്പ് കോര്‍പ്പറേഷന്‍. 160 രാജ്യങ്ങളിലായി 100 കോടിയോളം കുടുംബങ്ങള്‍ക്ക് ഹെയറിന്റെ സേവനം ലഭ്യമാണ്. ഹെയര്‍, കസാര്‍ട്ടെ, ജി ഇ അപ്ലയന്‍സസ്, അക്വാ, ഫിഷര്‍& പേയ്കല്‍, ലീഡര്‍, ആര്‍ ആര്‍ എസ്, ഡി […]


ഡെല്‍ഹി: യൂറോ മോണിറ്റര്‍ ഇന്റര്‍നാഷണല്‍ 2021 ല്‍ വീട്ടുപകരണങ്ങളിലെ ഒന്നാം നമ്പര്‍ ബ്രാന്‍ഡ് ആയി ഹെയര്‍ തെരഞ്ഞെടുത്തു. തുടര്‍ച്ചയായി 13 ആം വര്‍ഷമാണ് ഹെയര്‍ ഒന്നാം സ്ഥാനത്തെത്തുന്നത്.

ഗൃഹോപകരണങ്ങളുടെയും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെയും വില്‍പ്പനയില്‍ ആഗോള തലത്തിലുള്ള കമ്പനികളില്‍ മുന്‍നിരയിലാണ് ചൈനീസ് മള്‍ട്ടിനാഷണല്‍ കമ്പനിയായ ഹെയര്‍ ഗ്രൂപ്പ് കോര്‍പ്പറേഷന്‍. 160 രാജ്യങ്ങളിലായി 100 കോടിയോളം കുടുംബങ്ങള്‍ക്ക് ഹെയറിന്റെ സേവനം ലഭ്യമാണ്.

ഹെയര്‍, കസാര്‍ട്ടെ, ജി ഇ അപ്ലയന്‍സസ്, അക്വാ, ഫിഷര്‍& പേയ്കല്‍, ലീഡര്‍, ആര്‍ ആര്‍ എസ്, ഡി സി എസ്, മോണോഗ്രാം എന്നിവയാണ് ഹെയറിന്റെ വിവിധ ബ്രാന്‍ഡുകള്‍.