image

1 March 2022 2:25 PM IST

Automobile

വാഹന വ്യവസായം മൂന്നാം പാദത്തില്‍ ടോപ്പ് ​ഗിയറിലേക്ക്

MyFin Desk

വാഹന വ്യവസായം മൂന്നാം പാദത്തില്‍ ടോപ്പ് ​ഗിയറിലേക്ക്
X

Summary

ഡെല്‍ഹി: കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ അയവു വന്നതോടെ 2022 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ വാഹന വ്യവസായം പുനരുജ്ജീവനത്തിന്റെ പാതയിലെന്ന് സൂചനകള്‍. മുന്‍ വര്‍ഷത്തിലെ ഇതേ കാലയളവിലെ വളര്‍ച്ചയനുസരിച്ച് യാത്രാ വാഹനങ്ങള്‍ 3 ശതമാനം വളര്‍ച്ച കാണിക്കുകയും, അതേസമയം ചെറുകിട വാണിജ്യ വാഹനങ്ങളും ഇടത്തരം ഹെവി വാഹനങ്ങളും 16 ശതമാനവും 19 ശതമാനവും വളര്‍ച്ച കാണിക്കുകയും ചെയ്യുന്നു. ചിപ്പ് ക്ഷാമം കുറയാൻ ആരംഭിച്ചിട്ടുണ്ട്. യാത്രാ വാഹന വിഭാഗത്തിലെ ബുക്കിംഗുകള്‍ ശക്തമായി തുടരുകയാണ്. എന്നാല്‍ ഇരുചക്ര വാഹന വില്‍പ്പന […]


ഡെല്‍ഹി: കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ അയവു വന്നതോടെ 2022 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ വാഹന വ്യവസായം പുനരുജ്ജീവനത്തിന്റെ പാതയിലെന്ന് സൂചനകള്‍.

മുന്‍ വര്‍ഷത്തിലെ ഇതേ കാലയളവിലെ വളര്‍ച്ചയനുസരിച്ച് യാത്രാ വാഹനങ്ങള്‍ 3 ശതമാനം വളര്‍ച്ച കാണിക്കുകയും, അതേസമയം ചെറുകിട വാണിജ്യ വാഹനങ്ങളും ഇടത്തരം ഹെവി വാഹനങ്ങളും 16 ശതമാനവും 19 ശതമാനവും വളര്‍ച്ച കാണിക്കുകയും ചെയ്യുന്നു. ചിപ്പ് ക്ഷാമം കുറയാൻ ആരംഭിച്ചിട്ടുണ്ട്.

യാത്രാ വാഹന വിഭാഗത്തിലെ ബുക്കിംഗുകള്‍ ശക്തമായി തുടരുകയാണ്. എന്നാല്‍ ഇരുചക്ര വാഹന വില്‍പ്പന 12 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇരുചക്രവാഹന വിഭാഗത്തില്‍ ഹീറോയും, ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടേഴ്‌സ് ഇന്ത്യയും (എച്ച്എംഎസ്‌ഐ) സംസ്ഥാനങ്ങളിലുടനീളം വിപണി വിഹിതം നഷ്ടപ്പെടുത്തി. അതേസമയം ബജാജും, ടിവിഎസും വിപണി നേട്ടം കൈവരിച്ചു.

യാത്രാ വാഹന വിഭാഗത്തില്‍ ടാറ്റ മോട്ടോഴ്സിന് സംസ്ഥാനങ്ങളിലുടനീളം വിപണി വിഹിതം ലഭിച്ചു. പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിൽ ടാറ്റ ആധിപത്യം തുടരുന്നു. വടക്കന്‍ സംസ്ഥാനങ്ങളിൽ ഉത്തര്‍ പ്രദേശാണ് മുന്നിൽ. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ഇരുചക്ര വാഹന വിഭാഗത്തിലെ സംഭാവന മുന്‍വര്‍ഷത്തേതിനേക്കാള്‍ കുറഞ്ഞു വരികയാണ്. കൊവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് വിഹിതം നഷ്ടത്തിലാക്കിയത്.

ഹീറോ മോട്ടോകോര്‍പ്പിന് നഷ്ടമായ വിപണി വിഹിതം ബജാജ് ഓട്ടോയുടെ നേട്ടമായി. നിലവില്‍ സുസുക്കിയാണ് വിപണിയുടെ ഭൂരിഭാഗവും കൈകാര്യം ചെയ്യുകയും നേട്ടങ്ങള്‍ പങ്കിടുകയും ചെയ്യുന്നത്.

വാഹന മേഖലയില്‍ മൂന്നിട്ട് നില്‍ക്കുന്ന മികച്ച 10 സംസ്ഥാനങ്ങളില്‍ 70 ശതമാനവും കൈയ്യാളുന്ന പ്രധാന കമ്പനികള്‍ ഹീറോ, ബജാജ്, ടിവിഎസ്, ഐഷര്‍ എന്നിവയാണ്. ഹീറോയുടെ വില്‍പന പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലേക്കും മധ്യ സംസ്ഥാനങ്ങളിലേക്കും കൂടുതലായി കേന്ദ്രീകരിച്ചപ്പോള്‍, ടിവിഎസും, ഐഷര്‍ മോട്ടോഴ്സും ഇന്ത്യയുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഉയര്‍ന്ന വില്‍പ്പന നേടി.

മൂന്നാം പാദത്തില്‍ യാത്രാ വാഹന വിഭാഗത്തില്‍, പടിഞ്ഞാറന്‍-വടക്കന്‍ സംസ്ഥാനങ്ങളുടെ മൊത്തം വില്‍പ്പന 61 ശതമാനമാണ്. ഇതേ കാലയളവില്‍ മഹാരാഷ്ട്രയുടെ മാത്രം വിഹിതം 12 ശതമാനം വരും. മൂന്നാം പാദത്തില്‍, കഴിഞ്ഞ വർഷത്തെ കാലയളവുമായി തട്ടിച്ചു നോക്കുമ്പോൾ, മാരുതിക്ക് 800 ബേസിസ് പോയിന്റ് വിപണി നഷ്ടമായി. അതേസമയം ടാറ്റ മോട്ടോഴ്സ് വിപണി വിഹിതം ഏതാണ്ട് ഇരട്ടിയായി. യാത്രാ വാഹന വിപണിയില്‍ മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ് + തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ ഹ്യുണ്ടായ് മോട്ടോഴ്‌സുമായുള്ള അന്തരം ടാറ്റ അവസാനിപ്പിച്ചു. ടാറ്റയുടെ വിജയകരമായ എസ്യുവി മോഡലാണ് ഈ കാലയളവില്‍ കൂടുതല്‍ പുറത്തിറക്കിയത്.

ചെറുകിട വാണിജ്യ വാഹന വിപണിയില്‍ പടിഞ്ഞാറന്‍-തെക്കന്‍ സംസ്ഥാനങ്ങള്‍ ചേര്‍ന്ന് 62 ശതമാനം വില്‍പ്പന നേടി. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവയാണ് എം ആന്‍ഡ് എം, ടാറ്റ മോട്ടോഴ്സ് എന്നിവയുടെ മുന്‍നിര വിപണികള്‍. അവയുടെ മൊത്ത വില്‍പ്പന 30 ശതമാനമാണ്.

വടക്കു പടിഞ്ഞാറന്‍ മേഖലകള്‍ ഇടത്തരം, ഹെവി വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ 68 ശതമാനം നേട്ടം കൈവരിച്ചു. 2022 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ മഹാരാഷ്ട്ര, ഹരിയാന, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഒരുമിച്ച് 42 ശതമാനം വിപണി വിഹിതം നല്‍കി. ഇതേ കാലയളവില്‍ ഇടത്തരം, ഹെവി വാണിജ്യ വാഹനങ്ങളുടെ കൂടുതല്‍ വില്‍പ്പന നടത്തിയ 10 സംസ്ഥാനങ്ങളും ചേര്‍ന്ന് 77 ശതമാനം വില്‍പ്പനയാണ് നല്‍കിയത്. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ഇതേ പാദത്തില്‍ വില്‍പ്പന 73 ശതമാനമായിരുന്നു. പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ടാറ്റ മോട്ടോഴ്സിന്റെ മാത്രം ഇടത്തരം-ഹെവി വാണിജ്യ വാഹന വില്‍പ്പന 40 ശതമാനമാണ്. തെക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് വെറും 12 ശതമാനവുമാണ്.