1 March 2022 11:57 AM IST
Summary
ഡെല്‍ഹി : ഫെബ്രുവരി മാസത്തെ റീട്ടെയില്‍ വില്‍പനയില്‍ അഞ്ച് ശതമാനം വര്‍ധനവുണ്ടായെന്നറിയിച്ച് എംജി മോട്ടോര്‍സ്. കഴിഞ്ഞ മാസം 4,528 യൂണിറ്റുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4,329 യൂണിറ്റുകളാണ് വിറ്റത്. വാഹനത്തിന്റെ ഡിമാന്‍ഡിലും ബുക്കിംഗ് എണ്ണത്തിലും വര്‍ധനയുണ്ടെന്നും വിതരണം സംബന്ധിച്ച പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോകുകയാണെന്നും കമ്പനി ഇറക്കിയ പത്രകുറിപ്പില്‍ വ്യക്തമാക്കുന്നു. എംജി ആസ്റ്ററിനാണ് മികച്ച പ്രതികരണം ലഭിക്കുന്നതെന്നും ഈ മോഡലിന്റെ വിതരണം ത്വരിതപ്പെടുത്തുകയാണെന്നും കമ്പനി അറിയിച്ചു. ഹെക്ടര്‍, ഗ്ലോസ്റ്റര്‍ എന്നീ മോഡലുകളുടെ വില്‍പനയില്‍ വര്‍ധനയുണ്ടെന്നും […]
ഡെല്‍ഹി : ഫെബ്രുവരി മാസത്തെ റീട്ടെയില്‍ വില്‍പനയില്‍ അഞ്ച് ശതമാനം വര്‍ധനവുണ്ടായെന്നറിയിച്ച് എംജി മോട്ടോര്‍സ്. കഴിഞ്ഞ മാസം 4,528 യൂണിറ്റുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4,329 യൂണിറ്റുകളാണ് വിറ്റത്. വാഹനത്തിന്റെ ഡിമാന്‍ഡിലും ബുക്കിംഗ് എണ്ണത്തിലും വര്‍ധനയുണ്ടെന്നും വിതരണം സംബന്ധിച്ച പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോകുകയാണെന്നും കമ്പനി ഇറക്കിയ പത്രകുറിപ്പില്‍ വ്യക്തമാക്കുന്നു. എംജി ആസ്റ്ററിനാണ് മികച്ച പ്രതികരണം ലഭിക്കുന്നതെന്നും ഈ മോഡലിന്റെ വിതരണം ത്വരിതപ്പെടുത്തുകയാണെന്നും കമ്പനി അറിയിച്ചു. ഹെക്ടര്‍, ഗ്ലോസ്റ്റര്‍ എന്നീ മോഡലുകളുടെ വില്‍പനയില്‍ വര്‍ധനയുണ്ടെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. ഇസെഡ് എസ് എന്ന ഇലക്ട്രിക്ക് വാഹനം ഇന്ത്യയില്‍ ഇറക്കാനുള്ള നീക്കത്തിലാണ് എംജി മോട്ടോര്‍സ്.