image

14 March 2022 1:31 PM IST

Automobile

ഹ്യൂണ്ടായ് എന്‍ ലൈന്‍ കാറുകൾ പുറത്തിറക്കി

MyFin Desk

ഹ്യൂണ്ടായ് എന്‍ ലൈന്‍ കാറുകൾ പുറത്തിറക്കി
X

Summary

ഡെല്‍ഹി: i20 എന്‍ ലൈന്‍ പ്രീമിയം ഹാച്ച്ബാക്കിന്റെ പുതിയ ശ്രേണി വാഹനങ്ങൾ ഹ്യുണ്ടായ് പുറത്തിറക്കി. i20 എന്‍ ലൈന്‍ പ്രീമിയം ഹാച്ച്ബാക്കിന്റെ ലോഞ്ച് പൂര്‍ത്തീകരിക്കാനാണ് പുതിയ നിര എന്‍ ലൈന്‍ ശ്രേണിയിലുള്ള  വാഹനങ്ങൾ പുറത്തിറക്കിയതെന്ന്  ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ അറിയിച്ചു. മോട്ടോര്‍സ്പോര്‍ട്‌സില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ട് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കമ്പനി ' i20 എന്‍ ലൈന്‍' അവതരിപ്പിച്ചത്. സ്‌പോര്‍ട്‌സിനെ ഇഷ്ടപ്പെടുകയും സ്വീകരിക്കുകയും ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് രസകരവും ആവേശകരവുമായ ഡ്രൈവിംഗ് അനുഭവങ്ങള്‍ നല്‍കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും, […]


ഡെല്‍ഹി: i20 എന്‍ ലൈന്‍ പ്രീമിയം ഹാച്ച്ബാക്കിന്റെ പുതിയ ശ്രേണി വാഹനങ്ങൾ ഹ്യുണ്ടായ് പുറത്തിറക്കി.

i20 എന്‍ ലൈന്‍ പ്രീമിയം ഹാച്ച്ബാക്കിന്റെ ലോഞ്ച് പൂര്‍ത്തീകരിക്കാനാണ് പുതിയ നിര എന്‍ ലൈന്‍ ശ്രേണിയിലുള്ള വാഹനങ്ങൾ പുറത്തിറക്കിയതെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ അറിയിച്ചു.

മോട്ടോര്‍സ്പോര്‍ട്‌സില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ട് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കമ്പനി ' i20 എന്‍ ലൈന്‍' അവതരിപ്പിച്ചത്.

സ്‌പോര്‍ട്‌സിനെ ഇഷ്ടപ്പെടുകയും സ്വീകരിക്കുകയും ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് രസകരവും ആവേശകരവുമായ ഡ്രൈവിംഗ് അനുഭവങ്ങള്‍ നല്‍കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും, എന്‍ ലൈന്‍ കാറുകളുടെ ഫിലോസഫി പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ഹ്യൂണ്ടായ് രാജ്യത്ത് എന്‍ ലൈന്‍ ശ്രേണിയിലുള്ള ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയിരിക്കുന്നതെന്നും ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഡയറക്ടര്‍ (സെയില്‍സ്, മാര്‍ക്കറ്റിംഗ് & സര്‍വീസ്) തരുണ്‍ ഗാര്‍ഗ് അറിയിച്ചു.

'ഗിയര്‍ ഫോര്‍ ദി പ്ലെയര്‍'എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് എന്‍ ലൈന്‍ ഉത്പന്നങ്ങള്‍ വികസിപ്പിച്ചിരിക്കുന്നത്.