15 March 2022 2:01 PM IST
Summary
ഡെല്‍ഹി: രാജ്യതലസ്ഥാലത്ത് ഇരു ചക്ര വാഹന വിപണി കീഴടക്കി ഇ-വാഹനങ്ങള്‍. ഈ വര്‍ഷം ജനുവരി മുതല്‍ രജിസ്റ്റര്‍ ചെയ്ത മൊത്തം വാഹനങ്ങളുടെ 55 ശതമാനവും ഇ-വാഹനങ്ങളുടേതാണ്. നഗരത്തില്‍ ഇ-ബൈക്കുകളുടെയും ഇ-സ്‌കൂട്ടറുകളുടെയും ആവശ്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഈ പ്രവണത കാണിക്കുന്നത്. പേട്രോള്‍ വില വര്‍ധനവ് ഇ-വാഹനങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് 14 വരെ 10,707 ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, അതില്‍ 5,888 എണ്ണം ഇ-ബൈക്കും ഇ-സ്‌കൂട്ടറുകളുമാണ്. ഇ-റിക്ഷകള്‍, ഇ-കാര്‍, […]
ഡെല്‍ഹി: രാജ്യതലസ്ഥാലത്ത് ഇരു ചക്ര വാഹന വിപണി കീഴടക്കി ഇ-വാഹനങ്ങള്‍. ഈ വര്‍ഷം ജനുവരി മുതല്‍ രജിസ്റ്റര്‍ ചെയ്ത മൊത്തം വാഹനങ്ങളുടെ 55 ശതമാനവും ഇ-വാഹനങ്ങളുടേതാണ്.
നഗരത്തില്‍ ഇ-ബൈക്കുകളുടെയും ഇ-സ്‌കൂട്ടറുകളുടെയും ആവശ്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഈ പ്രവണത കാണിക്കുന്നത്. പേട്രോള്‍ വില വര്‍ധനവ് ഇ-വാഹനങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് 14 വരെ 10,707 ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, അതില്‍ 5,888 എണ്ണം ഇ-ബൈക്കും ഇ-സ്‌കൂട്ടറുകളുമാണ്.
ഇ-റിക്ഷകള്‍, ഇ-കാര്‍, ഇ-ബസ്, ഇലക്ട്രിക് ലൈറ്റ് ഗുഡ്സ് കാരിയര്‍, ഇ-കാര്‍ട്ടുകള്‍ എന്നിവയാണ് ബാക്കി 45 ശതമാനം രജിസ്റ്റര്‍ ചെയ്ത ഇലക്ട്രിക് വാഹനങ്ങള്‍. ജനുവരിയില്‍ 1,760 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കില്‍ ഫെബ്രുവരി ആയപ്പോഴേക്കും ഇത് 2,383 ആയി ഉയര്‍ന്നു. മാര്‍ച്ച് 14 വരെ 1,745 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇതേ കാലയളവില്‍ ഇ-കാറുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഡെല്‍ഹിയില്‍ ജനുവരിമാസത്തില്‍, 147 ഇലക്ട്രിക് കാറുകള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. ഫെബ്രുവരി അവസാനത്തോടെ ഇത് 205 ആയി ഉയര്‍ന്നു. 2022 മാര്‍ച്ച് 14 വരെ എഴുപത് ഇലക്ട്രിക് കാറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നഗരത്തിന്റെ ഓരോ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലും ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. നഗരത്തില്‍ വൈദ്യുത വാഹന ചാര്‍ജിംഗ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി, ജൂണ്‍ 27 നകം പ്രധാന സ്ഥലങ്ങളില്‍ 100 ഇ-വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.
100 ചാര്‍ജിംഗ് സ്റ്റേഷനുകളിലായി 500 ചാര്‍ജിംഗ് പോയിന്റുകള്‍ ഉണ്ടാകും. സ്റ്റേഷന്‍ സൗകര്യം ഉപയോഗിക്കുന്നതിന് ഒരു യൂണിറ്റിന് 2 രൂപയാണ് നിരക്കായിരിക്കും ഈടാക്കുക.