17 March 2022 2:00 PM IST
Summary
ഡെല്‍ഹി: വരും വർഷങ്ങളിൽ കൂടുതല്‍ ഉത്പാദനം പ്രതീക്ഷിച്ച് ഐഎന്‍ഡ് സ്‌പെഷാലിറ്റി കെമിക്കല്‍സ് ആന്‍ഡ് പോളിമെര്‍ ഉത്പാദകരായ വികാസ് ഇകോടെക്. സൗരോര്‍ജത്തിലൂടെ ഊര്‍ജ്ജ ചെലവ് ഏകദേശം 33 ശതമാനം കുറയ്ക്കാന്‍ സഹായിക്കുന്നതിനാലാണ് വരുമാനം കൂടുമെന്ന് പ്രതീക്ഷിക്കുന്നത്. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള കമ്പനി 1.05 കോടി രൂപ മുടക്കി രാജസ്ഥാനിലെ ഷാജഹാന്‍പൂരിലെ സൗകര്യങ്ങളില്‍ സൗരോര്‍ജ്ജ ഉത്പാദന ശേഷി 172 Kwp വര്‍ധിപ്പിച്ച് 462 Kwp ആയി ഉയര്‍ത്തി. സോളാര്‍ പവര്‍ കപ്പാസിറ്റി വര്‍ധിക്കുന്നത് ചെലവ് അര ശതമാനത്തിലധികം കുറയ്ക്കാനും ഉത്പാദനം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് കമ്പനി […]
ഡെല്‍ഹി: വരും വർഷങ്ങളിൽ കൂടുതല്‍ ഉത്പാദനം പ്രതീക്ഷിച്ച് ഐഎന്‍ഡ് സ്‌പെഷാലിറ്റി കെമിക്കല്‍സ് ആന്‍ഡ് പോളിമെര്‍ ഉത്പാദകരായ വികാസ് ഇകോടെക്.
സൗരോര്‍ജത്തിലൂടെ ഊര്‍ജ്ജ ചെലവ് ഏകദേശം 33 ശതമാനം കുറയ്ക്കാന്‍ സഹായിക്കുന്നതിനാലാണ് വരുമാനം കൂടുമെന്ന് പ്രതീക്ഷിക്കുന്നത്. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള കമ്പനി 1.05 കോടി രൂപ മുടക്കി രാജസ്ഥാനിലെ ഷാജഹാന്‍പൂരിലെ സൗകര്യങ്ങളില്‍ സൗരോര്‍ജ്ജ ഉത്പാദന ശേഷി 172 Kwp വര്‍ധിപ്പിച്ച് 462 Kwp ആയി ഉയര്‍ത്തി.
സോളാര്‍ പവര്‍ കപ്പാസിറ്റി വര്‍ധിക്കുന്നത് ചെലവ് അര ശതമാനത്തിലധികം കുറയ്ക്കാനും ഉത്പാദനം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് കമ്പനി പറഞ്ഞു. പ്രതിവര്‍ഷം ഏകദേശം 1.8 കോടി രൂപയാണ് കമ്പനിയുടെ വൈദ്യുതി ചെലവ്. എന്നാല്‍ സോളാര്‍ ശേഷിയിലൂടെ പ്രതിവര്‍ഷം 50 ലക്ഷം രൂപ ലാഭിക്കാന്‍ സഹായിക്കും.