image

23 March 2022 1:33 PM IST

Automobile

എംബിഎസ്‌ഐ മാല്‍ബോര്‍ക്ക് ടെക്‌നോളജീസുമായി കൈകോർക്കുന്നു

MyFin Desk

എംബിഎസ്‌ഐ മാല്‍ബോര്‍ക്ക് ടെക്‌നോളജീസുമായി കൈകോർക്കുന്നു
X

Summary

മുംബൈ: യമഹ മോട്ടോറിന്റെ ഷെയര്‍, മൊബിലിറ്റി പ്ലാറ്റ്‌ഫോമായ മോട്ടോ ബിസിനസ് സര്‍വീസ് ഇന്ത്യ (എംബിഎസ്‌ഐ) വാഹന സേവന സ്ഥാപനമായ മാല്‍ബോര്‍ക്ക് ടെക്‌നോളജീസുമായി കൈകോർക്കുന്നു. ഇതോടെ കമ്പനി  ഇലക്ട്രോണിക് വാഹന വിഭാഗത്തിലേക്ക് കടന്നു. രാജ്യത്തെ ഷെയേഡ് മൊബിലിറ്റി സ്പെയ്സില്‍ ശ്രദ്ധക്കുന്ന ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കും എംബിഎസ്‌ഐ സേവനങ്ങള്‍ നല്‍കുന്നുണ്ട്.ബെംഗളൂരു ആസ്ഥാനമായുള്ള മാല്‍ബോര്‍ക്ക് ടെക്‌നോളജീസ് വിവിധ ഓഫറുകളും നല്‍കുന്നുണ്ട്. കഴിഞ്ഞ മാസം ബൈക്ക് വാടക കമ്പനിയായ റോയല്‍ ബ്രദേഴ്സുമായി എംഎസ്ബിഐ പങ്കാളികളായി. ഭാവിയില്‍ കൂടുതല്‍ മൊബിലിറ്റി കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും കമ്പനിയുടെ […]


മുംബൈ: യമഹ മോട്ടോറിന്റെ ഷെയര്‍, മൊബിലിറ്റി പ്ലാറ്റ്‌ഫോമായ മോട്ടോ ബിസിനസ് സര്‍വീസ് ഇന്ത്യ (എംബിഎസ്‌ഐ) വാഹന സേവന സ്ഥാപനമായ മാല്‍ബോര്‍ക്ക് ടെക്‌നോളജീസുമായി കൈകോർക്കുന്നു. ഇതോടെ കമ്പനി ഇലക്ട്രോണിക് വാഹന വിഭാഗത്തിലേക്ക് കടന്നു. രാജ്യത്തെ ഷെയേഡ് മൊബിലിറ്റി സ്പെയ്സില്‍ ശ്രദ്ധക്കുന്ന ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കും എംബിഎസ്‌ഐ സേവനങ്ങള്‍ നല്‍കുന്നുണ്ട്.ബെംഗളൂരു ആസ്ഥാനമായുള്ള മാല്‍ബോര്‍ക്ക് ടെക്‌നോളജീസ് വിവിധ ഓഫറുകളും നല്‍കുന്നുണ്ട്.

കഴിഞ്ഞ മാസം ബൈക്ക് വാടക കമ്പനിയായ റോയല്‍ ബ്രദേഴ്സുമായി എംഎസ്ബിഐ പങ്കാളികളായി. ഭാവിയില്‍ കൂടുതല്‍ മൊബിലിറ്റി കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും കമ്പനിയുടെ സാമ്പത്തിക അനുഭവത്തിലൂടെ മൊത്തത്തിലുള്ള മൊബിലിറ്റി സ്‌പേസ് മാറ്റാനും കമ്പനി പദ്ധതിയിടുന്നതായി എംബിഎസ്‌ഐ മാനേജിങ് ഡയറക്ടര്‍ ഷോജി ഷിറൈഷി പറഞ്ഞു.

2025-ഓടെ ആഭ്യന്തര ഇലക്ട്രിക് വാഹന വിപണി 7.09 ബില്യണ്‍ ഡോളറിന്റെ വളർച്ച നേടുമെന്ന് എംബിഎസ്‌ഐ പറഞ്ഞു. 2030ഓടെ 100 ശതമാനം വൈദ്യുത വാഹന മൊബിലിറ്റി കൈവരിക്കാനുള്ള പുതിയ നടപടികളും കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നുണ്ട്. ഇന്ത്യന്‍ ഇലക്ട്രിക്കല്‍ വാഹന വിപണി 42.38 ശതമാനം സിഎജിആര്‍ വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഭ്യന്തര രംഗത്തെ ഇത്തരം സംഭവവികാസങ്ങള്‍, എംബിഎസ്‌ഐ പോലുള്ള വിദേശ നിക്ഷേപകര്‍ക്ക് കമ്പനി വിപുലീകരണത്തിന് അവസരങ്ങള്‍ സൃഷ്ടിക്കുന്നു.