29 March 2022 1:38 PM IST
Summary
ഡൽഹി : ഇൻഡിഗോ എയർലൈൻസിന്റെ മാതൃ കമ്പനിയായ ഇൻറർ ഗ്ലോബ് പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആയി ഗൗരവ് നേഗിയെ നിയമിച്ചു .മുൻ ചീഫ് ഓഫീസർ ആയിരുന്ന ജിതിൻ ചോപ്രയുടെ ഒഴുവിലേക്കാണ് ഗൗരവ് നേഗി നിയമിതനായത് . നീണ്ട 22 വർഷക്കാലം ജനറൽ ഇലക്ട്രിക്ക് കമ്പനിയിൽ സേവനം ചെയ്തിരുന്ന നേഗി കമ്പനിയിൽ ഫിനാൻസ് ,എക്സിക്യൂട്ടീവ് മാനേജ്മെന്റ് എന്നീ നിലകളിൽ കമ്പനിയുടെ ഗ്ലോബൽ ലീഡർഷിപ്പ് പ്രോഗ്രാമുകളുടെ ഭാഗമായിരുന്നു .ഇൻഡിഗോയിൽ നിയമിതനാകുന്നതിനു മുൻപ് നേഗി ജനറൽ ഇലക്ട്രിക്ക് കമ്പനിയിൽ ഓൺ […]
ഡൽഹി : ഇൻഡിഗോ എയർലൈൻസിന്റെ മാതൃ കമ്പനിയായ ഇൻറർ ഗ്ലോബ് പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആയി ഗൗരവ് നേഗിയെ നിയമിച്ചു .മുൻ ചീഫ് ഓഫീസർ ആയിരുന്ന ജിതിൻ ചോപ്രയുടെ ഒഴുവിലേക്കാണ് ഗൗരവ് നേഗി നിയമിതനായത് . നീണ്ട 22 വർഷക്കാലം ജനറൽ ഇലക്ട്രിക്ക് കമ്പനിയിൽ സേവനം ചെയ്തിരുന്ന നേഗി കമ്പനിയിൽ ഫിനാൻസ് ,എക്സിക്യൂട്ടീവ് മാനേജ്മെന്റ് എന്നീ നിലകളിൽ കമ്പനിയുടെ ഗ്ലോബൽ ലീഡർഷിപ്പ് പ്രോഗ്രാമുകളുടെ ഭാഗമായിരുന്നു .ഇൻഡിഗോയിൽ നിയമിതനാകുന്നതിനു മുൻപ് നേഗി ജനറൽ ഇലക്ട്രിക്ക് കമ്പനിയിൽ ഓൺ ഷോർ വിൻഡ് ( റിന്യൂവബിൾഎനർജി വിഭാഗം ), എപിഎസി ,നോൺ എക്സിക്യൂട്ടീവ് ഡയറക്ടർ ,ട്രാൻസ് മിഷൻ &ഡിസ്ട്രിബൂഷൻ , എന്നീ വിഭാഗങ്ങളിൽ ചീഫ് ഫിനാഷ്യൽ ഓഫീസർ ആയി പ്രവർത്തിച്ചു വരുകയായിരുന്നു .53 ശതമാനം ആഭ്യന്തര യാത്രക്കാരുടെ വിപണി വിഹിതം ഉള്ള ഇൻഡിഗോ ഇന്ത്യയിലെ ഏറ്റവും വലിയ എയർ ലൈൻ കമ്പനി കൂടിയാണ്