image

31 March 2022 2:21 PM IST

Fixed Deposit

ടൊയോട്ട ഹൈലക്സ് എത്തുന്നു, വില 33.99 ലക്ഷം രൂപ

MyFin Desk

ടൊയോട്ട ഹൈലക്സ് എത്തുന്നു, വില 33.99 ലക്ഷം രൂപ
X

Summary

ഡല്‍ഹി: ഓഫ് റോഡ് സാഹസികരെ വരവേല്‍ക്കാൻ ടൊയോട്ടയുടെ ഹൈലക്സ് വരുന്നു. ടൊയോട്ടയുടെ പ്രീമിയം എസ് യു വി സെഗ്മെന്റില്‍ എത്തുന്ന ഹൈലക്സ്ൻറ എക്‌സ്‌ഷോറൂം വില 33.99 ലക്ഷം രൂപ മുതല്‍ 36.8 ലക്ഷം രൂപ വരെയാണ്. ആഗോളതലത്തില്‍, ഏകദേശം 180 രാജ്യങ്ങളിലായി ഹൈലക്സ് വില്‍പ്പന 20 ദശലക്ഷം യൂണിറ്റുകള്‍ പിന്നിട്ടു. 2.8 ഡീസല്‍ എഞ്ചിനാണ് ഈ മോഡലിന് കരുത്തേകുന്നത്. ഒപ്പം മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുണ്ട്. 4×4 ഡ്രൈവും 700 എംഎം വാട്ടര്‍ വേഡിംഗ് കപ്പാസിറ്റിയും മറ്റു


ഡല്‍ഹി: ഓഫ് റോഡ് സാഹസികരെ വരവേല്‍ക്കാൻ ടൊയോട്ടയുടെ ഹൈലക്സ് വരുന്നു.
ടൊയോട്ടയുടെ പ്രീമിയം എസ് യു വി സെഗ്മെന്റില്‍ എത്തുന്ന ഹൈലക്സ്ൻറ എക്‌സ്‌ഷോറൂം വില 33.99 ലക്ഷം രൂപ മുതല്‍ 36.8 ലക്ഷം രൂപ വരെയാണ്. ആഗോളതലത്തില്‍, ഏകദേശം 180 രാജ്യങ്ങളിലായി ഹൈലക്സ് വില്‍പ്പന 20 ദശലക്ഷം യൂണിറ്റുകള്‍ പിന്നിട്ടു. 2.8 ഡീസല്‍ എഞ്ചിനാണ് ഈ മോഡലിന് കരുത്തേകുന്നത്. ഒപ്പം മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുണ്ട്. 4×4 ഡ്രൈവും 700 എംഎം വാട്ടര്‍ വേഡിംഗ് കപ്പാസിറ്റിയും മറ്റു സുരക്ഷാ സൗകര്യങ്ങളുമായാണ് ഹിലക്‌സില്‍ എത്തുന്നത്.
മികച്ച പ്രതികരണത്തോടെ ഉപഭോക്താക്കളുടെ പ്രശംസയും ഹൃദയവും കീഴടക്കാന്‍ അത്യാധുനിക ഹൈലക്സ്സിന്‌ കഴിഞ്ഞു. ഉപഭോക്തക്കളുടെ ജീവിതത്തിലേക്ക് കമ്പനി നല്‍കിയ ഓഫര്‍ സംതൃപ്തി നല്‍കുന്നതില്‍ ഹൈലക്സ് ഒരു പടി മുന്നിലാണെന്ന് ടികെഎം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തദാഷി അസസുമ പറഞ്ഞു.