1 April 2022 2:07 PM IST
Summary
കോല്‍ക്കത്ത: കോള്‍ ഇന്ത്യ 2021-22 ല്‍ 622.6 ദശലക്ഷം ടണ്‍ കല്‍ക്കരി ഉത്പാദനം നടത്തി. 2021 സാമ്പത്തിക വര്‍ഷത്തിലെ ഉത്പാദനത്തെക്കാള്‍ 4.4 ശതമാനം കൂടുതലാണിത്. രണ്ട വര്‍ഷത്തെ ഉത്പാദനകുറവിനു ശേഷമാണ് ഈ നേട്ടം. 2021-22 ല്‍ 661.9 ദശലക്ഷം ടണ്‍ കല്‍ക്കരിയാണ് കോള്‍ ഇന്ത്യയില്‍ നിന്നും വിതരണം ചെയ്തത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 15.3 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്.ഊര്‍ജ മേഖലയ്ക്ക് വിതരണം ചെയ്യുന്ന കല്‍ക്കരിയുടെ അളവ് 95.4 ദശലക്ഷം ടണ്ണായി ഉയര്‍ന്ന് 540.4ദശലക്ഷം ടണ്ണിലെത്തി. 2021 സാമ്പത്തിക […]
കോല്‍ക്കത്ത: കോള്‍ ഇന്ത്യ 2021-22 ല്‍ 622.6 ദശലക്ഷം ടണ്‍ കല്‍ക്കരി ഉത്പാദനം നടത്തി. 2021 സാമ്പത്തിക വര്‍ഷത്തിലെ ഉത്പാദനത്തെക്കാള്‍ 4.4 ശതമാനം കൂടുതലാണിത്. രണ്ട വര്‍ഷത്തെ ഉത്പാദനകുറവിനു ശേഷമാണ് ഈ നേട്ടം.
2021-22 ല്‍ 661.9 ദശലക്ഷം ടണ്‍ കല്‍ക്കരിയാണ് കോള്‍ ഇന്ത്യയില്‍ നിന്നും വിതരണം ചെയ്തത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 15.3 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്.ഊര്‍ജ മേഖലയ്ക്ക് വിതരണം ചെയ്യുന്ന കല്‍ക്കരിയുടെ അളവ് 95.4 ദശലക്ഷം ടണ്ണായി ഉയര്‍ന്ന് 540.4ദശലക്ഷം ടണ്ണിലെത്തി. 2021 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 27.4 ശതമാനം കൂടുതലാണിത്.
ഉത്പാദനം വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ 16 കല്‍ക്കരി ഖനന പദ്ധതികള്‍ക്ക് കമ്പനി അനുമതി നല്‍കിയതായി കോള്‍ ഇന്ത്യ അറിയിച്ചു, അതില്‍ ഏഴെണ്ണം ഗ്രീന്‍ ഫീല്‍ഡുകളാണ്. ഒമ്പതെണ്ണം വിപുലീകരണ പദ്ധതികളുമാണ്. ഇവയെ സംയോജിപ്പിക്കുന്നതിലൂടെ പ്രതിവര്‍ഷം 100 ദശലക്ഷം ടണ്ണിന്റെ മൊത്തം ഉത്പാദന ശേഷിയും 56.7 ദശലക്ഷം ടണ്ണിന്റെ വര്‍ദ്ധനവുമാണ് ഉണ്ടാകുന്നതെന്നും കോള്‍ ഇന്ത്യ അറിയിച്ചു. കോള്‍ ഇന്ത്യയുടെ ഏറ്റവും വലിയ കല്‍ക്കരി ഉത്പാദന അനുബന്ധ സ്ഥാപനമായ മഹാനദി കോള്‍ഫീല്‍ഡ്‌സിന്റെ ഉത്പാദനം 13 ശതമാനം ഉയര്‍ന്ന് 168.2 ദശലക്ഷമായി.
മറ്റ് അനുബന്ധസ്ഥാപനങ്ങളായ സൗത്ത് ഈസ്‌റ്റേണ്‍ കോള്‍ഫീല്‍ഡ്‌സ് 142.5 ദശലക്ഷം ടണ്‍ ഉത്പാദനമാണ് നടത്തിയത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5.37 ശതമാനം കുറവാണ്.നോര്‍ത്തേണ്‍ കേള്‍ഫീല്‍ഡ്‌സ് 122.4 ദശലക്ഷം കല്‍ക്കരിയാണ് ഉത്പാദിപ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.4 ശതമാനം കൂടുതലാണ് ഉത്പാദനം.