8 April 2022 1:14 PM IST
Summary
ഡെല്‍ഹി : സെല്‍റ്റോസ്, സോണറ്റ് എന്നീ വാഹനങ്ങളുടെ പുതിയ വേര്‍ഷന്‍ അവതരിപ്പിച്ച് കിയ. സെല്‍റ്റോസിന് 10.19 ലക്ഷം രൂപയും സോണറ്റിന് 7.15 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ലോവര്‍ വേരിയന്റുകളിലുള്‍പ്പടെ നാല് എയര്‍ബാഗുകള്‍ അടക്കമുള്ള അധിക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മുന്‍നിര വേരിയന്റുകളിലുള്ള എല്ലാ ഫീച്ചറുകളും മറ്റ് വാഹനങ്ങളില്‍ ഉള്‍ക്കൊള്ളിക്കാനുള്ള നീക്കത്തിലാണ് കമ്പനി. മികച്ച കണക്ടിവിറ്റി ഉറപ്പാക്കുന്നതിനായി കിയ കണക്ട് ആപ്പ് കമ്പനി അപ്‌ഡേറ്റ് ചെയ്ത് ഇറക്കിയിരുന്നു. പുതിയ കിയ സെല്‍റ്റോസില്‍ ഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ടെക്‌നോളജി (ഐഎംടി) ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി ഇറക്കിയ […]
ഡെല്‍ഹി : സെല്‍റ്റോസ്, സോണറ്റ് എന്നീ വാഹനങ്ങളുടെ പുതിയ വേര്‍ഷന്‍ അവതരിപ്പിച്ച് കിയ. സെല്‍റ്റോസിന് 10.19 ലക്ഷം രൂപയും സോണറ്റിന് 7.15 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ലോവര്‍ വേരിയന്റുകളിലുള്‍പ്പടെ നാല് എയര്‍ബാഗുകള്‍ അടക്കമുള്ള അധിക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മുന്‍നിര വേരിയന്റുകളിലുള്ള എല്ലാ ഫീച്ചറുകളും മറ്റ് വാഹനങ്ങളില്‍ ഉള്‍ക്കൊള്ളിക്കാനുള്ള നീക്കത്തിലാണ് കമ്പനി.
മികച്ച കണക്ടിവിറ്റി ഉറപ്പാക്കുന്നതിനായി കിയ കണക്ട് ആപ്പ് കമ്പനി അപ്‌ഡേറ്റ് ചെയ്ത് ഇറക്കിയിരുന്നു. പുതിയ കിയ സെല്‍റ്റോസില്‍ ഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ടെക്‌നോളജി (ഐഎംടി) ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി ഇറക്കിയ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇതിനോടകം 2.67 ലക്ഷം യൂണിറ്റ് സെല്‍റ്റോസും 1.25 ലക്ഷം യൂണിറ്റ് സോണറ്റും വിറ്റു കഴിഞ്ഞുവെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. പുതിയ സോണറ്റില്‍ 9 ഫീച്ചറുകളും, സെല്‍റ്റോസില്‍ 13 ഫീച്ചറുകളുമാണ് പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.