11 Jun 2022 12:08 PM IST
Summary
ഡെല്‍ഹി: ആര്‍ബിഐ റിപ്പോ നിരക്കുയര്‍ത്തിയതിനു പിന്നാലെ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും പലിശ നിരക്കുയര്‍ത്തുന്നതോടെ വാഹന, ഭവന, വ്യക്തിഗത വായ്പകള്‍ ചെലവേറിയതാകും. ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഭവന വായ്പ ദാതാവായ എച്ച്ഡിഎഫ്‌സി തുടങ്ങിയവയൊക്കെ വായ്പ നിരക്കുയര്‍ത്തി കഴിഞ്ഞു. ജൂണ്‍ എട്ടിനു ചേര്‍ന്ന ആര്‍ബിഐയുടെ പണനയ അവലകോന യോഗത്തില്‍ റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് ഉയര്‍ത്തിയിരുന്നു. റഷ്യ-യുക്രെയ്ന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് […]
ഡെല്‍ഹി: ആര്‍ബിഐ റിപ്പോ നിരക്കുയര്‍ത്തിയതിനു പിന്നാലെ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും പലിശ നിരക്കുയര്‍ത്തുന്നതോടെ വാഹന, ഭവന, വ്യക്തിഗത വായ്പകള്‍ ചെലവേറിയതാകും.
ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഭവന വായ്പ ദാതാവായ എച്ച്ഡിഎഫ്‌സി തുടങ്ങിയവയൊക്കെ വായ്പ നിരക്കുയര്‍ത്തി കഴിഞ്ഞു.
ജൂണ്‍ എട്ടിനു ചേര്‍ന്ന ആര്‍ബിഐയുടെ പണനയ അവലകോന യോഗത്തില്‍ റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് ഉയര്‍ത്തിയിരുന്നു. റഷ്യ-യുക്രെയ്ന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ഉയരുന്ന പണപ്പെരുപ്പത്തിന്റെ സാഹചര്യത്തില്‍ കേന്ദ്ര ബാങ്ക് മേയ് മാസത്തില്‍ അപ്രതീക്ഷിതമായി 40 ബേസിസ് പോയിന്റ് നിരക്കുയര്‍ത്തിയിരുന്നു.
ഐസിഐസിഐ ബാങ്ക് റിപ്പോ നിരക്കുമായിബന്ധിപ്പിച്ച എക്‌സ്റ്റേണല്‍ ബെഞ്ച് മാര്‍ക്ക് ലെന്‍ഡിംഗ് റേറ്റ് 8.10 തമാനത്തില്‍ നിന്നും 8.60 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഇത് ജൂണ്‍ എട്ടുമുതല്‍ പ്രാബല്യത്തില്‍ വന്നു. പഞ്ചാബ് നാഷണല്‍ ബാങ്ക് റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച വായ്പ നിരക്ക് 6.90 ശതമാനത്തില്‍ നിന്നും 7.40 ശതമാനമായും ഉയര്‍ത്തിയിട്ടുണ്ട്.
എച്ച്ഡിഎഫ്‌സി ഹൗസിംഗ് ഫിനാന്‍സ് കമ്പനി അതിന്റെ റീട്ടെയില്‍ പ്രൈം ലെന്‍ഡിംഗ് റേറ്റ് 50 ബേസിസ് പോയിന്റ് ഉയര്‍ത്തിയിരുന്നു. ഇതോടെ 20 വര്‍ഷം വരെയുള്ള ഭവന വായ്പകളുടെ ഒരു ലക്ഷം രൂപ മുതലുള്ള തുകയ്ക്ക 31 രൂപ നിരക്കില്‍ പലിശ നിരക്കുയരും.
രാജ്യത്തെ ഏറ്റവും വലിയ വായ്പ ദാതാവായ എസ്ബിഐ എക്‌സറ്റേണല്‍ ബെഞ്ച്മാര്‍ക്ക് ലിങ്ക്ഡ് റേറ്റ് 7.05 ശതമാനമായി പുതുക്കിയിരുന്നു. ആര്‍ബിഐ പണനയ അവലോകന പ്രഖ്യാപനദിവസത്തിനു തൊട്ടു മുമ്പായിരുന്നു എസബിഐ നിരക്ക് പുതുക്കിയത്.
ഇന്ത്യന്‍ ബാങ്ക് റിപ്പോ ലിങ്ക്ഡ് ലെന്‍ഡിംഗ് റേറ്റ് 7.70 ശതമാനത്തിലേക്കും, ബാങ്ക് ഓഫ് ഇന്ത്യ 7.75 ശതമാനത്തിലേക്കും ഉയര്‍ത്തിയിരുന്നു. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ പുതുക്കിയ നിരക്കായ 7.75 ശതമാനം ജൂണ്‍ 10 മുതല്‍ പ്രാബല്യത്തില്‍ വന്നു. ാങ്ക് ഓഫ് മഹാരാഷ്ട്ര റിപ്പോ ലിങ്ക്ഡ് ലെന്‍ഡിംഗ് റേറ്റ് 7.20 ശതമാനത്തില്‍ നിന്നും 7.70 ശതമാനമായാണ് ഉയര്‍ത്തിയത്. കൂടാതെ, എംസിഎല്‍ആര്‍ അടിസ്ഥാനമാക്കിയുള്ള വായ്പ നിരക്ക് 30 ബേസിസ് പോയിന്റ് ഉയര്‍ത്തി. ഇതോടെ ഒരു വര്‍ഷത്തെ നിരക്ക് 7.40 ശതമാനത്തില്‍ നിന്നും 7.70 ശതമാനമായി. കാനറ ബാങ്ക് ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ 7.35 ശതമാനത്തില്‍ നിന്നും 7.40 ശതമാനമായി ജൂണ്‍ എഴിന് ഉയര്‍ത്തിയിരുന്നു.