image

18 Jun 2022 11:06 AM IST

Industries

5ജി വിന്യാസം സെപ്റ്റംബറിൽ ആരംഭിക്കും: അശ്വിനി വൈഷ്ണവ്

MyFin Desk

5ജി  വിന്യാസം സെപ്റ്റംബറിൽ ആരംഭിക്കും: അശ്വിനി വൈഷ്ണവ്
X

Summary

ഡെല്‍ഹി: 5ജി വിന്യാസം സെപ്റ്റംബറിൽ ആരംഭിക്കുമെന്ന്  ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇതുകൂടാതെ വർഷാസാനത്തോടെ 25 നഗരങ്ങളിലും പട്ടണങ്ങളിലും പുതിയതായി 5ജി വിന്യാസം തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ ഡാറ്റാ വില ആഗോള ശരാശരിയേക്കാള്‍ വളരെ കുറവുള്ള ഇന്ത്യ, പുതിയ സേവനങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ നിരക്ക് വർദ്ധിപ്പിക്കില്ലെന്ന് മന്ത്രി സൂചിപ്പിച്ചു. 5ജി വിന്യാസം ഓഗസ്റ്റ്-സെപ്റ്റംബര്‍ മുതല്‍ ആരംഭിക്കും. ഇന്ത്യ 4ജി, 5ജി സ്റ്റാക്കുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഡിജിറ്റല്‍ നെറ്റ് വര്‍ക്കുകളില്‍ ലോകത്തിന് വിശ്വസനീയമായ സ്രോതസ്സ് എന്ന നിലയിലുള്ള സ്ഥാനം […]


ഡെല്‍ഹി: 5ജി വിന്യാസം സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇതുകൂടാതെ വർഷാസാനത്തോടെ 25 നഗരങ്ങളിലും പട്ടണങ്ങളിലും പുതിയതായി 5ജി വിന്യാസം തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ ഡാറ്റാ വില ആഗോള ശരാശരിയേക്കാള്‍ വളരെ കുറവുള്ള ഇന്ത്യ, പുതിയ സേവനങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ നിരക്ക് വർദ്ധിപ്പിക്കില്ലെന്ന് മന്ത്രി സൂചിപ്പിച്ചു. 5ജി വിന്യാസം ഓഗസ്റ്റ്-സെപ്റ്റംബര്‍ മുതല്‍ ആരംഭിക്കും. ഇന്ത്യ 4ജി, 5ജി സ്റ്റാക്കുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഡിജിറ്റല്‍ നെറ്റ് വര്‍ക്കുകളില്‍ ലോകത്തിന് വിശ്വസനീയമായ സ്രോതസ്സ് എന്ന നിലയിലുള്ള സ്ഥാനം ഉയര്‍ത്താന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന 4ജി, 5ജി ഉല്‍പ്പന്നങ്ങള്‍ക്കും സാങ്കേതികവിദ്യകള്‍ക്കും മുന്‍ഗണന നല്‍കാന്‍ മറ്റ് രാജ്യങ്ങള്‍ക്ക് താല്‍പ്പര്യപ്പെടുന്നുണ്ടെന്ന് ടെലികോം മന്ത്രി പറഞ്ഞു. 4ജി, 5ജി എന്നിവയിലെ ആഗോള മുന്നേറ്റങ്ങളുമായി പൊരുത്തപ്പെടാനും 6ജിയില്‍ സാങ്കേതിക വിദ്യയെ നയിക്കാനുമുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തെകുറിച്ചും മന്ത്രി വിവരിച്ചു. രാജ്യത്തിന്റെ പുരോഗതി ലോകം ശ്രദ്ധിച്ചിട്ടുണ്ടെന്നും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന തദ്ദേശീയ സാങ്കേതികവിദ്യകളില്‍ ഗൗരവമായ താല്‍പ്പര്യം കാണിക്കുന്നതായും മന്ത്രി പറഞ്ഞു.
മൊബൈല്‍ ഫോണുകളെ പിന്തുണയ്ക്കുന്ന ടെലികോം നെറ്റ് വര്‍ക്ക് വിശ്വസനീയമായിരിക്കണം. വിശ്വസനീയമായ നെറ്റ് വര്‍ക്ക് ദാതാക്കളുടെ പട്ടികയില്‍ ഇന്ത്യയുടെ പേര് മുന്നിലാണ്. ഇന്ത്യ ഒരു സാങ്കേതികവിദ്യ വികസിപ്പിക്കുമ്പോള്‍, ലോകം മുഴുവന്‍ അതില്‍ താല്‍പ്പര്യപ്പെടുന്നുവെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പ്രഖ്യാപിച്ച ടെലികോം മേഖലയിലെ പരിഷ്‌കാരങ്ങള്‍ വ്യവസായത്തിന് സ്ഥിരത കൈവരുത്തിയതായി മന്ത്രി ചൂണ്ടിക്കാട്ടി.