2 July 2022 9:56 AM IST
Summary
ഇഷ്ടപ്പെട്ട വാഹനം സ്വന്തമാക്കുന്നതുപോലെ, പലര്‍ക്കും ഇഷ്ടപ്പെട്ട രജ്‌സ്‌ട്രേഷന്‍ നമ്പര്‍ സ്വന്തമാക്കലും ഒരു സ്വപ്‌നമാണ്. ന്യൂമറോളജിയിലുള്ള വിശ്വാസമോ അല്ലെങ്കില്‍ മറ്റെന്തിങ്കിലും താല്‍പര്യമോ ഒക്കെയാണ് പലപ്പോഴും ഇഷ്ടപ്പെട്ട രജിസ്‌ട്രേഷന്‍ നമ്പര്‍ സ്വന്തമാക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. ആര്‍ടിഒകള്‍ സാധാരണയായി ഇത്തരം പ്രത്യേകതയുള്ള നമ്പറുകള്‍ ലേലത്തിന് വെയ്ക്കാറുണ്ട്. പലരും വലിയ തുക നല്‍കി ഇഷ്ടപ്പെട്ട നമ്പര്‍ ലേലത്തില്‍ വാങ്ങാറുമുണ്ട്. ഇന്ത്യയില്‍ മാത്രമല്ല ലോകത്തെങ്ങും ഇഷ്ടപ്പെട്ട നമ്പറുകള്‍ സ്വന്തമാക്കാന്‍ ഇതു തന്നെയാണ് അവസ്ഥ. യുകെയില്‍ 'എഫ്1' എന്ന നമ്പര്‍ സ്വന്തമാക്കാന്‍ അടുത്തയിടെ ഒരാള്‍ നല്‍കിയത് […]
ഇഷ്ടപ്പെട്ട വാഹനം സ്വന്തമാക്കുന്നതുപോലെ, പലര്‍ക്കും ഇഷ്ടപ്പെട്ട രജ്‌സ്‌ട്രേഷന്‍ നമ്പര്‍ സ്വന്തമാക്കലും ഒരു സ്വപ്‌നമാണ്. ന്യൂമറോളജിയിലുള്ള വിശ്വാസമോ അല്ലെങ്കില്‍ മറ്റെന്തിങ്കിലും താല്‍പര്യമോ ഒക്കെയാണ് പലപ്പോഴും ഇഷ്ടപ്പെട്ട രജിസ്‌ട്രേഷന്‍ നമ്പര്‍ സ്വന്തമാക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. ആര്‍ടിഒകള്‍ സാധാരണയായി ഇത്തരം പ്രത്യേകതയുള്ള നമ്പറുകള്‍ ലേലത്തിന് വെയ്ക്കാറുണ്ട്. പലരും വലിയ തുക നല്‍കി ഇഷ്ടപ്പെട്ട നമ്പര്‍ ലേലത്തില്‍ വാങ്ങാറുമുണ്ട്.
ഇന്ത്യയില്‍ മാത്രമല്ല ലോകത്തെങ്ങും ഇഷ്ടപ്പെട്ട നമ്പറുകള്‍ സ്വന്തമാക്കാന്‍ ഇതു തന്നെയാണ് അവസ്ഥ. യുകെയില്‍ 'എഫ്1' എന്ന നമ്പര്‍ സ്വന്തമാക്കാന്‍ അടുത്തയിടെ ഒരാള്‍ നല്‍കിയത് 132 കോടി രൂപയാണ്.
ലോകത്തിലെ ഏറ്റവും പ്രിയങ്കരമായ മോട്ടോര്‍സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ ഒന്നായ ഫോര്‍മുല വണ്‍ എന്നതിനെ സൂചിപ്പിക്കുന്ന എഫ്1 രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റുകള്‍ യുകെയിലെ കാര്‍ ഉടമകള്‍ക്കിടയില്‍ വളരെക്കാലമായി പ്രിയപ്പെട്ടതാണ്. മെഴ്സിഡസ്-മക്ലാരന്‍ എസ്എല്‍ആര്‍, ബുഗാട്ടി വെയ്റോണ്‍ തുടങ്ങിയ ഹൈ-എന്‍ഡ് സ്പോര്‍ട്സ് വാഹനങ്ങള്‍ താല്‍ക്കാലിക ലൈസന്‍സ് പ്ലേറ്റില്‍ പോലും ഇത് ഉള്‍പ്പെടുത്താന്‍ ശ്രമിക്കാറുമുണ്ട്. ലോകത്തിലെ ഏറ്റവും ചെറിയ ഓട്ടോമൊബൈല്‍ രജിസ്‌ട്രേഷന്‍ നമ്പറുകളില്‍ ഒന്ന് ഇതാണ്. അതിനാലാണ് ഈ നമ്പറിന് ഇത്രയും വില. പതിവ് രജിസ്‌ട്രേഷനുകള്‍ക്ക് വിരുദ്ധമായി, രജിസ്‌ട്രേഷന്‍ പ്ലേറ്റില്‍ മറ്റേതെങ്കിലും ഡിജിറ്റല്‍ അല്ലെങ്കില്‍ അക്ഷരമാല ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് യുകെ ഗവണ്‍മെന്റ് വിലക്കുന്നുണ്ട്.
ഈ രജിസ്‌ട്രേഷന്‍ നമ്പര്‍ ആദ്യം ലേലത്തില്‍ നാല് കോടി രൂപയ്ക്കാണ് വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പണപ്പെരുപ്പം പോലെ ഈ സംഖ്യയുടെ വിലയും അതിന്റെ ആവശ്യകതയ്ക്കും, ആകര്‍ഷണീയതയ്ക്കുമൊപ്പം ഉയര്‍ന്നെന്നും പറയുന്നു.