image

2 July 2022 9:46 AM IST

Automobile

മഹാരാഷ്ട്രയിലെ പ്ലാന്റ് ഗ്രേറ്റ് വാള്‍ മോട്ടോറിന് വില്‍ക്കുന്നില്ലെന്ന് ജനറല്‍ മോട്ടോഴ്‌സ്

MyFin Desk

മഹാരാഷ്ട്രയിലെ പ്ലാന്റ് ഗ്രേറ്റ് വാള്‍ മോട്ടോറിന് വില്‍ക്കുന്നില്ലെന്ന് ജനറല്‍ മോട്ടോഴ്‌സ്
X

Summary

ആവശ്യമായ അനുമതികള്‍ നേടുന്നതില്‍  പരാജയപ്പെട്ടതിനെ തുടര്‍ന്ന് മഹാരാഷ്ട്ര ആസ്ഥാനമായുള്ള നിര്‍മ്മാണ പ്ലാന്റ് ചൈനയുടെ ഗ്രേറ്റ് വാള്‍ മോട്ടോറിന് വില്‍ക്കുന്നത് നിര്‍ത്തിവച്ചതായി ജനറല്‍ മോട്ടോഴ്സ് അറിയിച്ചു.  2020ല്‍, തലേഗാവിലുള്ള കമ്പനിയുടെ സൗകര്യങ്ങള്‍ ഗ്രറ്റ് വാള്‍ മോട്ടോറിന് (ജിഡബ്ല്യുഎം) വില്‍ക്കാന്‍ ജനറല്‍ മോട്ടോഴ്‌സ് കരാര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍  ഇടപാടിന്റെ സമയപരിധിക്കുള്ളില്‍ ആവശ്യമായ അനുമതികള്‍ നേടാന്‍ കഴിഞ്ഞില്ല. ഇതിനു മുമ്പ് ഇടപാടിന്റെ കാലാവധി നീട്ടിയിരുന്നുവെന്നും ജനറല്‍ മോട്ടോഴ്‌സ് പറഞ്ഞു. ജനറല്‍ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ സ്ട്രാറ്റജിക്ക് മാറ്റമില്ലെന്നും, ഈ പ്ലാന്റിന്റെ വില്‍പ്പനയ്ക്ക് മറ്റു […]


ആവശ്യമായ അനുമതികള്‍ നേടുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മഹാരാഷ്ട്ര ആസ്ഥാനമായുള്ള നിര്‍മ്മാണ പ്ലാന്റ് ചൈനയുടെ ഗ്രേറ്റ് വാള്‍ മോട്ടോറിന് വില്‍ക്കുന്നത് നിര്‍ത്തിവച്ചതായി ജനറല്‍ മോട്ടോഴ്സ് അറിയിച്ചു. 2020ല്‍, തലേഗാവിലുള്ള കമ്പനിയുടെ സൗകര്യങ്ങള്‍ ഗ്രറ്റ് വാള്‍ മോട്ടോറിന് (ജിഡബ്ല്യുഎം) വില്‍ക്കാന്‍ ജനറല്‍ മോട്ടോഴ്‌സ് കരാര്‍ ഒപ്പിട്ടിരുന്നു.
എന്നാല്‍ ഇടപാടിന്റെ സമയപരിധിക്കുള്ളില്‍ ആവശ്യമായ അനുമതികള്‍ നേടാന്‍ കഴിഞ്ഞില്ല. ഇതിനു മുമ്പ് ഇടപാടിന്റെ കാലാവധി നീട്ടിയിരുന്നുവെന്നും ജനറല്‍ മോട്ടോഴ്‌സ് പറഞ്ഞു.
ജനറല്‍ മോട്ടോഴ്‌സിന്റെ ഇന്ത്യയിലെ സ്ട്രാറ്റജിക്ക് മാറ്റമില്ലെന്നും, ഈ പ്ലാന്റിന്റെ വില്‍പ്പനയ്ക്ക് മറ്റു മാര്‍ഗങ്ങള്‍ തേടുമെന്നും ജനറല്‍ മോട്ടോഴ്‌സ് വക്താവ് പറഞ്ഞു. ഇന്ത്യയില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ തയ്യാറായ ഗ്രേറ്റ് വാള്‍ മോട്ടോര്‍, 2020 ജനുവരിയില്‍ ജനറല്‍ മോട്ടോഴ്‌സിന്റെ പ്ലാന്റ് ഏറ്റെടുക്കാന്‍ സമ്മതിക്കുകയും ജൂണില്‍ മഹാരാഷ്ട്ര സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിടുകയും ചെയ്തിരുന്നു. എന്നാല്‍, അതിര്‍ത്തി പ്രശ്നങ്ങളില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായതിനാല്‍ കമ്പനിക്ക് ഇന്ത്യന്‍ അധികൃതരില്‍ നിന്ന് അനുമതി നേടാനായില്ല. ചൈന ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളില്‍ നിന്ന് വരുന്ന നിക്ഷേപങ്ങള്‍ക്ക് ഇന്ത്യ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി ടിക് ടോക്ക് ഉള്‍പ്പെടെ 300-ലധികം ജനപ്രിയ ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. 2017 മെയ് മാസത്തില്‍ ജനറല്‍ മോട്ടോഴ്സ് തങ്ങളുടെ വാഹനങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കുന്നത് നിര്‍ത്താന്‍ തീരുമാനിക്കുകയും, ഹാലോള്‍ അധിഷ്ഠിത പ്ലാന്റ് എംജി മോട്ടോറിന് വില്‍ക്കുകയും ചെയ്തിരുന്നു.