4 July 2022 12:03 PM IST
Summary
മഹീന്ദ്ര ഗ്രൂപ്പിന്റെ മധ്യപ്രദേശിലെ പിതാംമ്പുര്‍ നിര്‍മാണ കേന്ദ്രത്തില്‍ നിര്‍മിച്ച ഇ-സ്‌കൂട്ടറുകളുടെ ആദ്യ ബാച്ച് പുറത്തിറക്കിയെന്ന് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഹീറോ ഇലക്ട്രിക് പറഞ്ഞു. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ ആവശ്യം നിറവേറ്റുന്നതിനായുള്ള വളര്‍ച്ചയുടെയും വിപുലീകരണ പദ്ധതികളുടെയും ഭാഗമായാണ് മഹീന്ദ്രയുമായി 5 വര്‍ഷത്തെ പങ്കാളിത്തത്തില്‍ കമ്പനി ഒപ്പുവച്ചിരിക്കുന്നത്. ഈ സഖ്യത്തിന്റെ ഭാഗമായാണ് ഹീറോ ഇലക്ട്രിക് അതിന്റെ രണ്ട് ഇ-ബൈക്കുകളായ ഒപ്റ്റിമ, എന്‍വൈഎക്‌സ് എന്നിവ മഹീന്ദ്രയുടെ പിതാംപൂര്‍ പ്ലാന്റില്‍ നിര്‍മ്മിക്കുന്നത്. 'പണത്തിന്റെ യഥാര്‍ഥ്യമൂല്യം ഉറപ്പാക്കുന്ന ഉത്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിന് സമാന […]
മഹീന്ദ്ര ഗ്രൂപ്പിന്റെ മധ്യപ്രദേശിലെ പിതാംമ്പുര്‍ നിര്‍മാണ കേന്ദ്രത്തില്‍ നിര്‍മിച്ച ഇ-സ്‌കൂട്ടറുകളുടെ ആദ്യ ബാച്ച് പുറത്തിറക്കിയെന്ന് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഹീറോ ഇലക്ട്രിക് പറഞ്ഞു.
രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ ആവശ്യം നിറവേറ്റുന്നതിനായുള്ള വളര്‍ച്ചയുടെയും വിപുലീകരണ പദ്ധതികളുടെയും ഭാഗമായാണ് മഹീന്ദ്രയുമായി 5 വര്‍ഷത്തെ പങ്കാളിത്തത്തില്‍ കമ്പനി ഒപ്പുവച്ചിരിക്കുന്നത്. ഈ സഖ്യത്തിന്റെ ഭാഗമായാണ് ഹീറോ ഇലക്ട്രിക് അതിന്റെ രണ്ട് ഇ-ബൈക്കുകളായ ഒപ്റ്റിമ, എന്‍വൈഎക്‌സ് എന്നിവ മഹീന്ദ്രയുടെ പിതാംപൂര്‍ പ്ലാന്റില്‍ നിര്‍മ്മിക്കുന്നത്.
'പണത്തിന്റെ യഥാര്‍ഥ്യമൂല്യം ഉറപ്പാക്കുന്ന ഉത്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിന് സമാന ചിന്താഗതിയുള്ളവരുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ചാര്‍ജ്ജിംഗ്, സര്‍വീസിംഗ്, ദ്രുത ചാര്‍ജിംഗ്, സ്വാപ്പിംഗ് തുടങ്ങിയ മേഖലകളിലെ പങ്കാളികളുമായുള്ള ഞങ്ങളുടെ 20-ലധികം ശക്തമായ ബന്ധങ്ങള്‍ ഞങ്ങളെ കരുത്തരാക്കാന്‍ സഹായിക്കുന്നു," ഹീറോ ഇലക്ട്രിക് സിഇഒ സോഹിന്ദര്‍ ഗില്‍ പറഞ്ഞു. മഹീന്ദ്രയുമായുള്ള കൂട്ടുകെട്ടില്‍ കമ്പനി അഭിമാനിക്കുന്നു. ഇരു കമ്പനികളും അവയുടെ ഗവേഷണ വികസന സംവിധാനങ്ങള്‍ പുതിയ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാനും ആഭ്യന്തര-ആഗോള ആവശ്യങ്ങള്‍ക്കുള്ള ഉത്പന്നങ്ങള്‍ തയ്യാറാക്കാനും ഉപയോഗിക്കുമെന്നും ഗില്‍ പറഞ്ഞു.