image

4 July 2022 12:07 PM IST

Banking

വായ്പാ വിതരണം 21.5 ശതമാനം വര്‍ധിച്ചു: എച്ച്ഡിഎഫ്‌സി ബാങ്ക്

MyFin Desk

വായ്പാ വിതരണം 21.5 ശതമാനം വര്‍ധിച്ചു: എച്ച്ഡിഎഫ്‌സി ബാങ്ക്
X

Summary

 വായ്പാ വിതരണത്തില്‍ 21.5 ശതമാനം വളര്‍ച്ച നേടിയെന്നറിയിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക്. നടപ്പ് സാമ്പത്തികവര്‍ഷം ആദ്യപാദത്തിലെ കണക്കുകള്‍ പ്രകാരം 13,95,000 കോടി രൂപയുടെ വായ്പ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ടെന്നും ബാങ്ക് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂണിലെ കണക്കുകള്‍ നോക്കിയാല്‍ ഇത് 11,47,700 കോടി രൂപയായിരുന്നു. ഇന്റര്‍ബാങ്ക് പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ and bills rediscounted വഴിയുള്ള ഇടപാടുകളിലും 22.5 ശതമാനം വര്‍ധനയുണ്ടെന്നും റെഗുലേറ്ററി ഫയലിംഗില്‍ ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ബാങ്കിന്റെ നിക്ഷേപം 2022 ജൂണ്‍ 30 വരെ 19.3 ശതമാനം […]


വായ്പാ വിതരണത്തില്‍ 21.5 ശതമാനം വളര്‍ച്ച നേടിയെന്നറിയിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക്. നടപ്പ് സാമ്പത്തികവര്‍ഷം ആദ്യപാദത്തിലെ കണക്കുകള്‍ പ്രകാരം 13,95,000 കോടി രൂപയുടെ വായ്പ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ടെന്നും ബാങ്ക് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ജൂണിലെ കണക്കുകള്‍ നോക്കിയാല്‍ ഇത് 11,47,700 കോടി രൂപയായിരുന്നു. ഇന്റര്‍ബാങ്ക് പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ and bills rediscounted വഴിയുള്ള ഇടപാടുകളിലും 22.5 ശതമാനം വര്‍ധനയുണ്ടെന്നും റെഗുലേറ്ററി ഫയലിംഗില്‍ ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
ബാങ്കിന്റെ നിക്ഷേപം 2022 ജൂണ്‍ 30 വരെ 19.3 ശതമാനം വളര്‍ന്ന് ഏകദേശം 16,05,000 കോടി രൂപയായി. 2021 ജൂണ്‍ 30ലെ കണക്കനുസരിച്ച് ഇത് 13,45,800 കോടി രൂപയായിരുന്നു. 2022 ജൂണ്‍ 30-ന് അവസാനിച്ച പാദത്തില്‍, മാതൃ കമ്പനിയായ ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നും ഹോം ലോണ്‍ ക്രമീകരണത്തിനായി ബാങ്ക് മൊത്തം 9,533 കോടി രൂപ വായ്പ വാങ്ങിയിരുന്നു.
2024 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തോടെ എച്ച്ഡിഎഫ്‌സി-എച്ച്ഡിഎഫ്‌സി ബാങ്ക് ലയനം പൂര്‍ത്തിയാകും. ലയനത്തോടെ എച്ച്ഡിഎഫ്സി ബാങ്കിന്റെ 42 ഓഹരികള്‍ എച്ച്ഡിഎഫ്സിയുടെ 25 ഓഹരിക്ക് തുല്യമാക്കി സ്വാപ് റേഷ്യോ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാമത്തെ വലിയ കോര്‍പ്പറേറ്റ് സ്ഥാപനമായി മാറാനും ഇതോടെ കമ്പനിക്ക് കഴിയും.
എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 41 ശതമാനം ഓഹരികള്‍ ലയനത്തിലൂടെ എച്ച്ഡിഎഫ്‌സി ഏറ്റെടുക്കുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഫയലിങ്ങില്‍ അറിയിച്ചു. നിലവില്‍ എച്ച്ഡിഎഫ്‌സി യുടെ ആകെ ആസ്തി 6.23 ലക്ഷം കോടി രൂപയാണ്. എന്നാല്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ നിലവിലെ ആസ്തി ഇതിന്റെ മൂന്നിരട്ടിയോളമാണ്. ഏകദേശം 19.38 ലക്ഷം കോടി രൂപ.