4 July 2022 11:59 AM IST
Summary
തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ സോളാര്‍ സെല്ലുകളും മൊഡ്യൂളുകളും നിര്‍മ്മിക്കുന്നതിനുള്ള പുതിയ സംവിധാനം സ്ഥാപിക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാരുമായി 3,000 കോടി രൂപയുടെ കരാര്‍ ഒപ്പിട്ട് ടാറ്റ പവര്‍. തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ ഗ്രീന്‍ഫീല്‍ഡ് നാല് ജിഗാ വാട്ട് സോളാര്‍ സെല്ലും നാല് ജിഗാവാട്ട് സോളാര്‍ മൊഡ്യൂള്‍ നിര്‍മ്മാണ പ്ലാന്റും സ്ഥാപിക്കുന്നതിനാണ് കരാര്‍. ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത ഊര്‍ജ്ജ കമ്പനികളിലൊന്നാണ് ടാറ്റ പവര്‍. സംസ്ഥാനത്തെ ഊര്‍ജ മാറ്റവും തൊഴില്‍ ഉത്പാദനവും ഉത്തേജിപ്പിക്കുന്നതിനുള്ള ഇരു കക്ഷികളുടെയും പ്രതിബദ്ധതയാണ് ധാരണാപത്രം വ്യക്തമാക്കുന്നത്. പ്ലാന്റിലെ […]
തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ സോളാര്‍ സെല്ലുകളും മൊഡ്യൂളുകളും നിര്‍മ്മിക്കുന്നതിനുള്ള പുതിയ സംവിധാനം സ്ഥാപിക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാരുമായി 3,000 കോടി രൂപയുടെ കരാര്‍ ഒപ്പിട്ട് ടാറ്റ പവര്‍.
തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ ഗ്രീന്‍ഫീല്‍ഡ് നാല് ജിഗാ വാട്ട് സോളാര്‍ സെല്ലും നാല് ജിഗാവാട്ട് സോളാര്‍ മൊഡ്യൂള്‍ നിര്‍മ്മാണ പ്ലാന്റും സ്ഥാപിക്കുന്നതിനാണ് കരാര്‍. ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത ഊര്‍ജ്ജ കമ്പനികളിലൊന്നാണ് ടാറ്റ പവര്‍.
സംസ്ഥാനത്തെ ഊര്‍ജ മാറ്റവും തൊഴില്‍ ഉത്പാദനവും ഉത്തേജിപ്പിക്കുന്നതിനുള്ള ഇരു കക്ഷികളുടെയും പ്രതിബദ്ധതയാണ് ധാരണാപത്രം വ്യക്തമാക്കുന്നത്.
പ്ലാന്റിലെ നിക്ഷേപം 16 മാസത്തിനുള്ളില്‍ നടത്തുമെന്നും, 2,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്നും കമ്പനി അറിയിച്ചു.
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ തമിഴ്നാട് സര്‍ക്കാരിന്റെ വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എസ് കൃഷ്ണനും ടാറ്റ പവര്‍ സിഇഒയും എംഡിയുമായ പ്രവീര്‍ സിന്‍ഹയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
1991 ല്‍ രാജ്യത്ത് ആദ്യമായി സൗരോര്‍ജ്ജ നിര്‍മ്മാണ സൗകര്യം ഏര്‍പ്പെടുത്തിയ കമ്പനികളിലൊന്നാണ് കമ്പനി, അതിനുശേഷം ബെംഗളൂരുവിലുള്ള നിലവിലുള്ള സൗകര്യങ്ങളില്‍ മോണോ-PERC സെല്‍ ലൈന്‍ എഫ്വൈ 21-ല്‍ സജ്ജീകരിച്ച് സൗകര്യം നവീകരിച്ചു.
ബെംഗളൂരുവിനുശേഷം കമ്പനിയുടെ രണ്ടാമത്തെ നിര്‍മാണ യൂണിറ്റായിരിക്കും ടാറ്റ പവര്‍ സോളാറിന്റെ തമിഴ്നാട് ഫെസിലിറ്റി.