image

20 Aug 2022 11:53 AM IST

Industries

സാറ്റലൈറ്റ് സ്പെക്ട്രം വിതരണം: ചര്‍ച്ചക്കൊരുങ്ങി ട്രായ്

MyFin Desk

സാറ്റലൈറ്റ് സ്പെക്ട്രം വിതരണം: ചര്‍ച്ചക്കൊരുങ്ങി ട്രായ്
X

Summary

സാറ്റലൈറ്റ് സ്‌പെക്ട്രം വിഭജനവുമായി ബന്ധപ്പെട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഉടന്‍ തന്നെ കമ്പനികളുമായി കൂടിയാലോചന നടത്തിയേക്കും. സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവന ദാതാക്കള്‍ക്ക് സ്‌പെക്ട്രം ലേലത്തിലൂടെയോ ഭരണപരമായ വിഹിതത്തിലൂടെയോ നല്‍കണമോയെന്ന കാര്യങ്ങള്‍ കൂടികാഴ്ച്ചയില്‍ തീരുമാനിക്കും. ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കും ബ്രോഡ്ബാന്‍ഡ്-ഫ്രം-സ്പേസ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും ഉപയോഗിക്കുന്നതിന് ഏതൊക്കെ ബാന്‍ഡുകള്‍ നല്‍കാമെന്നതിനെക്കുറിച്ചും ചര്‍ച്ചയില്‍ വിഷയമായേക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനുപയോഗിക്കുന്ന കു-ബാന്‍ഡ്, കാ-ബാന്‍ഡ് (കു-ബാന്‍ഡ് 12 മുതല്‍ 18 ജിഗാ ഹെഡ്‌സ് വരെയുള്ള ഫ്രീക്വന്‍സി ഉപയോഗിക്കുന്നു. […]


സാറ്റലൈറ്റ് സ്‌പെക്ട്രം വിഭജനവുമായി ബന്ധപ്പെട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഉടന്‍ തന്നെ കമ്പനികളുമായി കൂടിയാലോചന നടത്തിയേക്കും.
സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവന ദാതാക്കള്‍ക്ക് സ്‌പെക്ട്രം ലേലത്തിലൂടെയോ ഭരണപരമായ വിഹിതത്തിലൂടെയോ നല്‍കണമോയെന്ന കാര്യങ്ങള്‍ കൂടികാഴ്ച്ചയില്‍ തീരുമാനിക്കും.
ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കും ബ്രോഡ്ബാന്‍ഡ്-ഫ്രം-സ്പേസ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും ഉപയോഗിക്കുന്നതിന് ഏതൊക്കെ ബാന്‍ഡുകള്‍ നല്‍കാമെന്നതിനെക്കുറിച്ചും ചര്‍ച്ചയില്‍ വിഷയമായേക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനുപയോഗിക്കുന്ന കു-ബാന്‍ഡ്, കാ-ബാന്‍ഡ് (കു-ബാന്‍ഡ് 12 മുതല്‍ 18 ജിഗാ ഹെഡ്‌സ് വരെയുള്ള ഫ്രീക്വന്‍സി ഉപയോഗിക്കുന്നു. അതേസമയം കാ-ബാന്‍ഡ് 26.5 മുതല്‍ 40 ജിഗാ ഹെഡ്‌സ് വരെ ആവൃത്തികള്‍ ഉപയോഗിക്കുന്നു) തുടങ്ങിയ ബാന്‍ഡുകളിലെ സ്പെക്ട്രം ലഭ്യതയെക്കുറിച്ച് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ട്രായ്ക്ക് വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.
നിലവില്‍, കു ബാന്‍ഡ് ഭരണപരമായി ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ടെലികോം കമ്പനികളില്‍ നിന്ന് - പ്രധാനമായി റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ എന്നിവയില്‍ നിന്ന് സ്‌പെക്ട്രം അനുവദിക്കുന്നത് ലേലത്തിലൂടെ മാത്രമായിരിക്കണമെന്ന ആവശ്യം വര്‍ധിച്ചുവരികയാണ്.
ഇന്ത്യയിലുടനീളം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാന്‍ സാറ്റലൈറ്റ് കമ്പനികള്‍ക്ക് ആക്സസ് സ്പെക്ട്രം ആവശ്യമാണ്. ഇതിനായി ലേലമാണ് വിനിയോഗത്തിന്റെ അനിവാര്യമായ രീതിയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. 2012ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം ഇത്തരം എയര്‍വേവുകള്‍ ഏറ്റവും കൂടുതല്‍ ലേലം ചെയ്യുന്നയാള്‍ക്ക് മാത്രമേ നല്‍കാവൂ എന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.