image

28 April 2023 7:54 PM IST

Industries

8 മുഖ്യ മേഖലകളില്‍ 5 മാസത്തെ കുറഞ്ഞ വളര്‍ച്ച

MyFin Desk

8 മുഖ്യ മേഖലകളില്‍ 5 മാസത്തെ കുറഞ്ഞ വളര്‍ച്ച
X

Summary

  • ഫെബ്രുവരിയിൽ 7.2% വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു
  • ക്രൂഡ് ഓയില്‍ ഉത്പാദനത്തില്‍ 2.8% ഇടിവ്


മുഖ്യ മേഖലകളായി കണക്കാക്കുന്ന എട്ട് ഇൻഫ്രാസ്ട്രക്ചർ മേഖലകളിലെ മൊത്തം ഉൽപ്പാദനം മാർച്ചിൽ രേഖപ്പെടുത്തിയത് 3.6% വളർച്ച. 2022 ഒക്ടോബറിൽ 0.7% വളര്‍ച്ച രേഖപ്പെടുത്തിയതിനു ശേഷമുള്ള അഞ്ച് മാസ കാലയളവിലെ ഏറ്റവും മന്ദഗതിയിലുള്ള വളര്‍ച്ചയാണ് ഇത്. മുഖ്യ മേഖലകളിലെ ഉൽപ്പാദനം ഫെബ്രുവരിയിൽ 7.2%ഉം മുൻ വർഷം മാ‍ര്‍ച്ചില്‍ 4.8%ഉം ആയിരുന്നു.

മാർച്ചിൽ ക്രൂഡ് ഓയിലിന്റെ ഉത്പാദനം 2.8% ഇടിവ് പ്രകടമാക്കി. ഊർജ്ജ മേഖല 1.8%, സിമന്റ് 0.8% എന്നിങ്ങനെയാണ് മറ്റ് മേഖലകളില്‍ പ്രകടമായ ഇടിവ്. അതേസമയം കൽക്കരി ഉൽപ്പാദനം 12.2% വള‍‍ര്‍ച്ച രേഖപ്പെടുത്തി. വളം 9.7%, സ്റ്റീൽ 8.8%, പ്രകൃതിവാതകം 2.8%, റിഫൈനറി ഉൽപന്നങ്ങൾ 1.5% എന്നിങ്ങനെയാണ് വളര്‍ച്ച രേഖപ്പെടുത്തിയ മറ്റ് മേഖലകള്‍.

2022-23ല്‍ മൊത്തമായി 8 മുഖ്യ മേഖലകളിലെ ഉല്‍പ്പാദനം 7.6% വളര്‍ച്ച പ്രകടമാക്കി. മുന്‍ വര്‍ഷത്തില്‍ 10.4% വളര്‍ച്ച രേഖപ്പെടുത്തിയ സ്ഥാനത്താണിത്. മൊത്തം വ്യാവസായിക ഉൽപ്പാദന സൂചികയിൽ കോർ സെക്ടർ അല്ലെങ്കിൽ പ്രധാന പശ്ചാത്തല സൗകര്യ വ്യവസായങ്ങൾക്ക് 40.27% വെയ്റ്റേജാണ് ഉള്ളത്.