4 July 2023 5:01 PM IST
Summary
- ജലസേചനസൗകര്യം ആകെ കൃഷിഭൂമിയുടെ 50ശതമാനത്തില്‍ താഴെ മാത്രം
- പഞ്ചാബിലും ഹരിയാനയിലും 94 ശതമാനത്തിലധികം ജലസേചന കവറേജ്
- രാജ്യത്ത് പല മേഖലകളിലും കാലവര്‍ഷം വൈകും
ആകെയുള്ള സംസ്ഥാനങ്ങളില്‍ ഇരുപത്തിരണ്ടിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഉള്ള കൃഷിഭൂമി പരിശോധിക്കുമ്പോള്‍ അവയില്‍ 50ശതമാനത്തില്‍ താഴെ മാത്രമാണ് ജല സേചന സൗകര്യമുള്ളത് എന്ന് കണ്ടെത്താനാകും. ഇതില്‍ മഹാരാഷ്ട്ര, കര്‍ണാടക, ഒഡീഷ തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നു.
പ്രധാന വിളകള്‍ക്കുള്ള ജലസേചന കവറേജില്‍ എല്ലാ ഭക്ഷ്യധാന്യങ്ങളും എണ്ണക്കുരുക്കളും പരുത്തിയും പുകയിലയും ഉള്‍പ്പെടുന്നു.
പ്രധാന സംസ്ഥാനങ്ങളില്‍, പഞ്ചാബിലും ഹരിയാനയിലും ഇപ്പോഴും 94 ശതമാനത്തിലധികം ജലസേചന കവറേജ് ഉണ്ടെന്ന് ഡാറ്റകള്‍ കാണിക്കുന്നു. മറ്റുള്ള പ്രദേശങ്ങളില്‍ കൃഷി തന്നെ കാലവര്‍ഷത്തെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്.
രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ കാലവര്‍ഷം എത്തിക്കഴിഞ്ഞു. എന്നാല്‍ മറ്റുള്ള പ്രദേശങ്ങളിലേക്ക് മണ്‍സൂണ്‍ കാലം വൈകി മാത്രമെ എത്തുകയുള്ളു പ്രതീക്ഷിക്കുന്നത്.
ബിപാര്‍ജോയ് ചുഴലിക്കാറ്റിന്റെ വിനാശകരമായ സ്വാധീനമാണ് ഈ കാലതാമസത്തിന് കാരണം. മണ്‍സൂണ്‍ കാലത്ത് വാര്‍ഷിക മഴയുടെ 75 ശതമാനത്തിലധികം ഇന്ത്യയില്‍ ലഭിക്കുന്നു.
മിസോറാം, ആസാം, സിക്കിം തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പലതും പട്ടികയുടെ ഏറ്റവും താഴെയുള്ള സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്നു. ഓരോന്നിനും 20 ശതമാനത്തില്‍ താഴെ മാത്രമാണ് ജലസേചന കവറേജ് ഉള്ളത്.
ലക്ഷദ്വീപ്, ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയു, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവയും അവയ്ക്ക് താഴെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലാണ് ഉള്‍പ്പെടുന്നത്. അവയില്‍ ഓരോന്നിനും പത്ത് ശതമാനത്തില്‍ താഴെ ജലസേചന പരിരക്ഷയുണ്ട്.
കാലാവസ്ഥാ വ്യതിയാനം മഴയെ മാത്രം ആശ്രയിക്കുന്ന കൃഷിയെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് നാഷണല്‍ റെയിന്‍ഫെഡ് ഏരിയ അതോറിറ്റിയുടെ കുറിപ്പില്‍ പറയുന്നു.
''മഴയുടെയും താപനിലയുടെയും വ്യതിയാനത്തെ നേരിടാനുള്ള പരിമിതമായ ഓപ്ഷനുകള്‍ കാരണം മഴയെ ആശ്രയിച്ചുള്ള വിളകള്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടാന്‍ സാധ്യതയുണ്ട്. അതിന്റെ ഫലമായി വിതയ്ക്കുന്ന സമയവും കുറഞ്ഞ വളര്‍ച്ചാ സീസണും മാറുന്നു. ഇക്കാരണത്താല്‍ വിതയ്ക്കുന്നതിലും വിളവെടുപ്പ് തീയതികളിലും ഫലപ്രദമായ ക്രമീകരണം ആവശ്യമായി വന്നേക്കാം,'' അതില്‍ പറയുന്നു.
ഇന്ത്യയിലെ 61 ശതമാനം കര്‍ഷകരും മഴയെ ആശ്രയിക്കുന്നവരാണെന്നും കുറിപ്പില്‍ പറയുന്നു. മൊത്തം ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തിന്റെ 40 ശതമാനവും മഴയെ ആശ്രയിച്ചുള്ള കൃഷിയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ വൈകിയെത്തിയാല്‍ അത് ഉല്‍പ്പാദനത്തിന്റെ തോത് ഇടിയാന്‍ കാരണമാകും. ജലസേചന സൗകര്യം രാജ്യത്തുടനീളം വര്‍ധിപ്പിക്കുക എന്നതാണ് ഇതിന് പരിഹാരം. ഇതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈകോര്‍ക്കേണ്ടതുണ്ട്.