1 Jun 2025 10:46 AM IST
Summary
- കുറഞ്ഞ ചെലവ്, ഉയര്‍ന്ന വിളവ്, ലാഭകരമായ കൃഷി പദ്ധതിയുടെ ലക്ഷ്യം
- ഒരു കോടിയിലധികം കര്‍ഷകരുമായി വിദഗ്ധര്‍ നേരിട്ട് ഇടപഴകും
ശാസ്ത്രജ്ഞരുമായി സംവദിക്കാനും കാര്‍ഷിക പരിശീലന പരിപാടികളില്‍ പങ്കെടുക്കാനും കര്‍ഷകരെ പ്രോത്സാഹിപ്പിക്കണമെന്ന് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്. 'കുറഞ്ഞ ചെലവ്, ഉയര്‍ന്ന വിളവ്, സുസ്ഥിര കൃഷി, ലാഭകരമായ കൃഷി' എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിയമസഭാംഗങ്ങളുമായുള്ള വെര്‍ച്വല്‍ മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു ചൗഹാന്. ഈ കാമ്പെയ്ന് '2025 മെയ് 29 മുതല്‍ ജൂണ്‍ 12 വരെ ഒരു കോടിയിലധികം കര്‍ഷകരുമായി നേരിട്ട് ഇടപഴകാന്‍ ലക്ഷ്യമിട്ടുള്ള ഒരു പദ്ധതിയാണിത്'.
ഒഡീഷയിലെ പുരിയില്‍ നിന്ന് ആരംഭിച്ച ഈ പ്രചാരണം ഒരു തരംഗം പോലെ രാജ്യമെമ്പാടും വ്യാപിച്ചതായും മന്ത്രി പറഞ്ഞു.7,368 ഗ്രാമങ്ങളിലായി 2,170 ടീമുകള്‍ ഇതുവരെ 4,416 സന്ദര്‍ശനങ്ങള്‍ നടത്തിയതായും ഏകദേശം 7.95 ലക്ഷം കര്‍ഷകരെ ഈ കാമ്പെയ്നുമായി ബന്ധിപ്പിച്ചതായും അദ്ദേഹം പങ്കുവെച്ചു.
ഈ സംരംഭത്തിന്റെ കീഴില്‍, കാലാവസ്ഥാ വ്യതിയാനത്തിന് അനുയോജ്യമായ വിള ഇനങ്ങള്‍, സന്തുലിത വള ഉപയോഗം, മണ്ണിന്റെ പോഷക പരിജ്ഞാനവും സംരക്ഷണവും, വിള രോഗ നിയന്ത്രണം, കാര്‍ഷിക വൈവിധ്യവല്‍ക്കരണ സാങ്കേതിക വിദ്യകള്‍ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കും.
ജൈവകൃഷി, കൃഷിയില്‍ ഡ്രോണുകളുടെ ഉപയോഗം, മൃഗസംരക്ഷണം, ക്ഷീരോത്പാദനം, മത്സ്യബന്ധനം എന്നിവയില്‍ കര്‍ഷകരെ ബോധവല്‍ക്കരിക്കുന്നതിലാണ് ഈ കാമ്പയിന് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ചൗഹാന് പറഞ്ഞു. ഈ വിഷയങ്ങളില്‍ കര്‍ഷകരുമായി ചര്‍ച്ചകള്‍ നടത്തുമെന്നും ബന്ധപ്പെട്ട വിദഗ്ധര്‍ അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കും.
'ഈ പ്രചാരണത്തിന്റെ ഉടനടിയുള്ള നേട്ടങ്ങള്‍ വരാനിരിക്കുന്ന ഖാരിഫ് വിള സീസണില്‍ പ്രതിഫലിക്കും,' അദ്ദേഹം ഒരു പ്രസ്താവനയില്‍ പറഞ്ഞു.
കൃഷി വിജ്ഞാന കേന്ദ്രങ്ങളിലെ വിഷയ വിദഗ്ധരും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിലെ ശാസ്ത്രജ്ഞരും കര്‍ഷകരുടെ വീടുകളിലും വയലുകളിലും നേരിട്ട് എത്തി അവരുടെ നൂതനാശയങ്ങളില്‍ നിന്ന് പഠിക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.