image

1 Jun 2025 10:01 AM IST

Agriculture and Allied Industries

കനത്തമഴയില്‍ ഉള്ളികൃഷി നശിച്ചു; നഷ്ടപരിഹാരം ആവശ്യപ്പെട്ട് കര്‍ഷകര്‍

MyFin Desk

assembly elections are coming and onion prices are on the rise again
X

Summary

  • മഹാരാഷ്ട്രയില്‍ കഴിഞ്ഞ മാസം പെയ്ത മഴയില്‍ ഉള്ളി കൃഷിക്ക് കനത്ത നാശം സംഭവിച്ചിരുന്നു
  • വിളവെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിള നശിച്ചു


വിള നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് ഏക്കറിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മഹാരാഷ്ട്രയിലെ ഉള്ളി കര്‍ഷകരുടെ അസോസിയേഷന്‍. കഴിഞ്ഞ മാസം സംസ്ഥാനത്ത് പെയ്ത മഴയില്‍ കനത്തമഴയില്‍ വിളനാശം സംഭവിച്ച സാഹചര്യത്തിലാണ് ആവശ്യം. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉള്ളി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്.

സംസ്ഥാനമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോടും നാഫെഡിനോടും സുതാര്യമായ ഉള്ളി സംഭരണം നടത്തണമെന്നും മഹാരാഷ്ട്ര രാജ്യ കണ്ട ഉത്പാദക് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

മെയ് 6 മുതല്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തുടനീളം ഉള്ളി വിളയ്ക്ക് കാര്യമായ നാശനഷ്ടമുണ്ടായതായി അസോസിയേഷന്‍ മുഖ്യമന്തിക്കു നല്‍കിയകത്തില്‍ പറയുന്നു. വിളവെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ നിരവധി കര്‍ഷകര്‍ക്ക് റാബി സീസണിലെ മുഴുവന്‍ വിളവും നഷ്ടപ്പെട്ടിരുന്നു. മഴയില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്നും കത്തില്‍ പറയുന്നു.

ഉള്ളി ഉത്പാദിപ്പിക്കുന്ന ജില്ലകളായ ജല്‍ഗാവ്, ധുലെ, നാസിക്, അഹല്യനഗര്‍, ഛത്രപതി സംഭാജിനഗര്‍, പൂനെ, സോലാപൂര്‍, ബീഡ്, ധാരാശിവ്, സാംഗ്ലി, ബുല്‍ധാന, അകോല, പര്‍ഭാനി, ജല്‍ന എന്നിവിടങ്ങളെ മഴ സാരമായി ബാധിച്ചിരുന്നു.

വിളവെടുത്തതും എന്നാല്‍ സൂക്ഷിച്ചിട്ടില്ലാത്തതുമായ ഉള്ളിയും നശിച്ചുവെന്നും, കുറഞ്ഞ വിലയ്ക്ക് വിള വില്‍ക്കാന്‍ നിര്‍ബന്ധിതരായ കര്‍ഷകര്‍ക്ക് ക്വിന്റലിന് 2,000 രൂപ സബ്സിഡി നല്‍കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നാഫെഡും നാഷണല്‍ കോപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷനും ചേര്‍ന്ന് കര്‍ഷകരില്‍ നിന്ന് നേരിട്ട് മൂന്ന് ലക്ഷം ടണ്‍ ഉള്ളി, കാര്‍ഷിക ഉല്‍പന്ന വിപണന സമിതികള്‍ (എപിഎംസി) വഴി ക്വിന്റലിന് കുറഞ്ഞത് 3,000 രൂപ നിരക്കില്‍ സംഭരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.