31 July 2025 3:59 PM IST
Summary
പഞ്ചസാര ഉല്‍പ്പാദനം 18.38% കുറഞ്ഞ് 25.82 ദശലക്ഷം ടണ്ണായി
പഞ്ചസാര ഉല്‍പ്പാദനത്തില്‍ കനത്ത ഇടിവ്. നടപ്പ് സീസണില്‍ ജൂലൈ വരെ ഇന്ത്യയിലെ പഞ്ചസാര ഉല്‍പ്പാദനം 18.38% കുറഞ്ഞ് 25.82 ദശലക്ഷം ടണ്ണായി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത് കുറവാണ്. പ്രധാന ഉല്‍പ്പാദന സംസ്ഥാനങ്ങളിലെ ഉല്‍പ്പാദനം കുറഞ്ഞതായി നാഷണല്‍ ഫെഡറേഷന്‍ ഓഫ് കോപ്പറേറ്റീവ് ഷുഗര്‍ ഫാക്ടറിസ് ലിമിറ്റഡ് (എന്‍എഫ്‌സിഎസ്എഫ്എല്‍) അറിയിച്ചു.
2023-24 ല്‍ ഉല്‍പ്പാദനം 31.9 ദശലക്ഷം ടണ്ണായിരുന്നു.മുഴുവന്‍ സീസണിലും മൊത്തം ഉല്‍പ്പാദനം 26.11 ദശലക്ഷം ടണ്ണിലെത്തുമെന്നാണ് പ്രതീക്ഷ.
എന്‍എഫ്സിഎസ്എഫ്എല്‍ പ്രകാരം, ഇന്ത്യയിലെ ഏറ്റവും വലിയ പഞ്ചസാര ഉല്‍പാദകരായ ഉത്തര്‍പ്രദേശില്‍ ജൂലൈ വരെ ഉത്പാദനം 9.27 ദശലക്ഷം ടണ്ണായി കുറഞ്ഞു, കഴിഞ്ഞ വര്‍ഷം ഇത് 10.36 ദശലക്ഷം ടണ്ണായിരുന്നു.
രണ്ടാമത്തെ വലിയ ഉല്‍പ്പാദക രാജ്യമായ മഹാരാഷ്ട്രയില്‍ 11 ദശലക്ഷം ടണ്ണില്‍ നിന്ന് 8.09 ദശലക്ഷം ടണ്ണായി കുത്തനെ ഇടിവ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കര്‍ണാടകയില്‍ 5.16 ദശലക്ഷം ടണ്ണില്‍ നിന്ന് 4.06 ദശലക്ഷം ടണ്ണായി കുറഞ്ഞു.
കരിമ്പിന്റെ ലഭ്യതയിലെ കുറവ്, പ്രതികൂല കാലാവസ്ഥ, എത്തനോള്‍ ഉല്‍പാദനത്തിലേക്കുള്ള വര്‍ദ്ധിച്ച തിരിച്ചുവിടല്‍, കീട-രോഗ വ്യാപനം എന്നിവയാണ് ഉല്‍പ്പാദനത്തില്‍ ഇടിവിന് കാരണമായത്.