1 Feb 2022 12:50 PM IST
Summary
കമ്പ്യൂട്ടര്‍ ചിപ്പുകളുടെ ആഗോള ക്ഷാമം ഉണ്ടായിരുന്നിട്ടും ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തില്‍ ടെസ്ല റെക്കോര്‍ഡിട്ടു. തന്മൂലം കമ്പനിയുടെ നാലാം പാദത്തിലെ വരുമാനം കുതിച്ചുയര്‍ന്നു. 25,000 യുഎസ് ഡോളറിന്റെ ചെറിയ ഇലക്ട്രിക് കാറിനായി ടെസ്ല ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ലെന്നും എന്നാല്‍ അത് ഭാവിയില്‍ നിർമിക്കുമെന്നും മസ്‌ക് പറഞ്ഞു. "ഞങ്ങളുടെ കയ്യിൽ ധാരാളം പദ്ധതികൾ ഇപ്പോഴുണ്ട്", അദ്ദേഹം കൂട്ടിച്ചേര്‍ത്തു കമ്പനി കൂടുതല്‍ ഫാക്ടറികള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും സ്ഥലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറകെ അറിയിക്കാമെന്നും മസ്‌ക് പറഞ്ഞു. മുന്‍വര്‍ഷത്തെ $3.47 ബില്ലിയനുമായി താരതമ്യം […]
കമ്പ്യൂട്ടര്‍ ചിപ്പുകളുടെ ആഗോള ക്ഷാമം ഉണ്ടായിരുന്നിട്ടും ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തില്‍ ടെസ്ല റെക്കോര്‍ഡിട്ടു. തന്മൂലം കമ്പനിയുടെ നാലാം പാദത്തിലെ വരുമാനം കുതിച്ചുയര്‍ന്നു.
25,000 യുഎസ് ഡോളറിന്റെ ചെറിയ ഇലക്ട്രിക് കാറിനായി ടെസ്ല ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ലെന്നും എന്നാല്‍ അത് ഭാവിയില്‍ നിർമിക്കുമെന്നും മസ്‌ക് പറഞ്ഞു. "ഞങ്ങളുടെ കയ്യിൽ ധാരാളം പദ്ധതികൾ ഇപ്പോഴുണ്ട്", അദ്ദേഹം കൂട്ടിച്ചേര്‍ത്തു
കമ്പനി കൂടുതല്‍ ഫാക്ടറികള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും സ്ഥലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറകെ അറിയിക്കാമെന്നും മസ്‌ക് പറഞ്ഞു.
മുന്‍വര്‍ഷത്തെ $3.47 ബില്ലിയനുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനിക്ക് കഴിഞ്ഞ വര്‍ഷം $5.5 ബില്യണ്‍ വരവുണ്ടായിരുന്നു.
നാലാം പാദത്തിൽ ടെസ്ലയുടെ മൊത്ത വരുമാനം $17.72 ബില്യനായിരുന്നു. ലാഭം $2.32 ബില്യനും.
കഴിഞ്ഞ വര്‍ഷം ടെസ്‌ല 9,36,000 വാഹനങ്ങള്‍ വിറ്റു റെക്കോര്‍ഡിട്ടു. 2020-ല്‍ വിതരണം ചെയ്തതിന്റെ ഇരട്ടിയാണിത്.
നാലാം പാദത്തിലെ വില്‍പ്പന 3,08,600 എത്തിയതും ഒരു റെക്കോർഡാണ്.
വാഹന വിൽപനയിൽ അടുത്ത വർഷങ്ങളിൽ 50 ശതമാനം വാര്‍ഷിക വളര്‍ച്ച പ്രതീക്ഷിക്കുന്നതായി ടെസ്ല പറഞ്ഞു.