image

9 July 2023 5:15 PM IST

Automobile

വില്‍പ്പനക്കുതിപ്പ് തുടരാന്‍ മാരുതി; പ്രതീക്ഷ ഉത്സവ സീസണ്‍

MyFin Desk

വില്‍പ്പനക്കുതിപ്പ് തുടരാന്‍ മാരുതി;  പ്രതീക്ഷ ഉത്സവ സീസണ്‍
X

Summary

  • ആഭ്യന്തര യാത്രാ വാഹന വ്യവസായത്തേക്കാള്‍ വേഗത്തില്‍ വളരുന്നു
  • ഏപ്രില്‍-ജൂണ്‍ കാലയളവില്‍ നടന്നത് ഏറ്റവും മികച്ച വില്‍പ്പന
  • അര്‍ദ്ധചാലകങ്ങളുടെ ദൗര്‍ലഭ്യം പരിഹരിക്കപ്പെടണം


മാരുതി സുസുക്കി തങ്ങളുടെ മോഡലുകള്‍ക്ക് പ്രത്യേകിച്ച് എസ്യുവി ശ്രേണിക്ക് ശക്തമായ ഡിമാന്‍ഡ് ഉള്ളതിനാല്‍ ആഭ്യന്തര യാത്രാ വാഹന വ്യവസായത്തേക്കാള്‍ വേഗത്തില്‍ വളരുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു മുതിര്‍ന്ന കമ്പനി എക്‌സിക്യൂട്ടീവ് പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം മൊത്തത്തിലുള്ള പാസഞ്ചര്‍ വാഹന വിപണി 5-7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

പാസഞ്ചര്‍ വെഹിക്കിള്‍ (പിവി) വ്യവസായം നടപ്പ് സാമ്പത്തിക വര്‍ഷം 40.5-41.3 ലക്ഷം യൂണിറ്റായി ക്ലോസുചെയ്യുമെന്നാണ് പ്രീക്ഷയെന്ന് മാരുതി സുസുക്കി ഇന്ത്യ (എംഎസ്‌ഐ) സീനിയര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ (മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ്) ശശാങ്ക് ശ്രീവാസ്തവ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

'വര്‍ഷത്തിന്റെ തുടക്കത്തില്‍ ഞങ്ങള്‍ നടത്തിയ എസ്റ്റിമേറ്റുകള്‍ പരിഷ്‌കരിച്ചിട്ടില്ല. വ്യവസായ വളര്‍ച്ച 5-7 ശതമാനം പരിധിയിലായിരിക്കും. കമ്പനിയുടെ വളര്‍ച്ച ആഭ്യന്തര വിപണിയേക്കാള്‍ ഉയര്‍ന്നതായിരിക്കുമെന്നും കമ്പനി പറഞ്ഞിരുന്നു' ശ്രീവാസ്തവ പറഞ്ഞു.

ആദ്യ പാദത്തില്‍ കമ്പനി 12.2 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ വ്യവസായം ഏകദേശം 9.5 ശതമാനം വളര്‍ച്ച കൈവരിച്ചു. ഏപ്രില്‍-ജൂണ്‍ കാലയളവ് വ്യവസായത്തിന്റെ എക്കാലത്തെയും മികച്ച പാദമായി മാറിയതിനാല്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ ഡിമാന്‍ഡ് വളരെ ശക്തമായി തുടരുന്നു.

ബുക്കിംഗുകള്‍ ശക്തമായി തുടരുന്നതിനാല്‍ വിപണിയില്‍ മികച്ച പ്രതീക്ഷയാണുള്ളത്. തന്നെയുമല്ല കമ്പനിയുടെ നിശബ്ദമാണ്.

കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ വില്‍പ്പന 10.2 ലക്ഷം യൂണിറ്റായിരുന്നുവെന്നും ഇത് പിവികളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പാദമാണെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ ഗണ്യമായി ഉയര്‍ന്ന വളര്‍ച്ച പ്രതീക്ഷിക്കുന്നത് യുക്തിരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരാനിരിക്കുന്ന ഉത്സവ സീസണിനായുള്ള കമ്പനിയുടെ തയ്യാറെടുപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അര്‍ദ്ധചാലക ക്ഷാമം കുറയുന്നതോടെ, ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും എര്‍ട്ടിഗ, ബ്രെസ്സ തുടങ്ങിയ മോഡലുകളുടെ കാത്തിരിപ്പ് കാലയളവ് ഗണ്യമായി കുറയ്ക്കാനും കമ്പനി ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു. എംഎസ്ഐക്ക് നിലവില്‍ 3.62 ലക്ഷം യൂണിറ്റുകളുടെ ബുക്കിംഗ് ബാക്കിയുണ്ട്.

'രണ്ടാം പാദത്തില്‍, അര്‍ദ്ധചാലക ക്ഷാമം താരതമ്യേന കുറവായിരിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു. അതിനാല്‍, ഞങ്ങള്‍ക്ക് ഈ മോഡലുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നും ഉപഭോക്താക്കളുടെ കാത്തിരിപ്പ് കാലയളവ് കുറയ്ക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്നും പ്രതീക്ഷിക്കുന്നു,'' ശ്രീവാസ്തവ പറഞ്ഞു.

കൂടുതല്‍ ഹൈബ്രിഡ് മോഡലുകള്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച കമ്പനിയുടെ പദ്ധതികളെക്കുറിച്ച് അദ്ദേഹം പറഞ്ഞു: '2030 ഓടെ 15 ശതമാനം ഇലക്ട്രിക്, 25 ശതമാനം ഹൈബ്രിഡ്, 60 ശതമാനം സിഎന്‍ജി, ബയോഗ്യാസ്, എത്തനോള്‍, ബ്ലെന്‍ഡഡ് ഗ്യാസോലിന്‍ വാഹനങ്ങളാകും പുറത്തിറങ്ങുക. കമ്പനിയുടെ പോര്‍ട്ട്‌ഫോളിയോയില്‍ നിലവില്‍ രണ്ട് ഹൈബ്രിഡ് മോഡലുകള്‍ മാത്രമേയുള്ളൂവെന്നും ഭാവിയില്‍ ഈ എണ്ണം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.നിലവില്‍ രണ്ട് ഹൈബ്രിഡ് മോഡലുകള്‍ മാത്രമേയുള്ളൂവെന്നും ഭാവിയില്‍ ഈ എണ്ണം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.