20 Nov 2022 12:22 PM IST
cng vehicles launch
Summary
5.94 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. കമ്പനി ഇറക്കുന്ന സിഎന്‍ജി വാഹനങ്ങളുടെ ശ്രേണി വിപുലീകരിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.
ആള്‍ട്ടോ കെ 10ന്റെ സിഎന്‍ഡി മോഡല്‍ അവതരിപ്പിച്ച് മാരുതി സുസൂക്കി. 5.94 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. കമ്പനി ഇറക്കുന്ന സിഎന്‍ജി വാഹനങ്ങളുടെ ശ്രേണി വിപുലീകരിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ബലേനോയുടേയും എക്‌സ് എല്‍ 6ന്റെയും സിഎന്‍ജി മോഡലുകള്‍ കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു.
ബ്രെസയുടേയും ഗ്രാന്‍ഡ് വിറ്റാരയുടേയും സിഎന്‍ജി പതിപ്പ് ഇറക്കാനുള്ള ശ്രമത്തിലാണ് കമ്പനി. സിഎന്‍ജി മോഡല്‍ ആള്‍ട്ടോ കെ 10ന്റെ മൈലേജ് 33 കിമി/ കിലോ ഗ്രാം ആയിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 56 ബിഎച്ച്പിയും 82 എന്‍എം ടോര്‍ക്കുമുള്ള വണ്‍ ലിറ്റര്‍ എഞ്ചിനാണ് കെ സീരിസിലുള്ളത്. മാരുതി സൂസുക്കി ഇതുവരെ വിറ്റ സിഎന്‍ജി വാഹനങ്ങളുടെ എണ്ണം 10 ലക്ഷം കവിഞ്ഞത് അടുത്തിടെയാണ്.