image

2 Dec 2022 3:42 PM IST

Automobile

ജനുവരി മുതല്‍ വാഹന വില കൂടും: മാരുതി സുസൂക്കി ഇന്ത്യ

MyFin Desk

ജനുവരി മുതല്‍ വാഹന വില കൂടും: മാരുതി സുസൂക്കി ഇന്ത്യ
X

Summary

വിലവര്‍ധനവ് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.


ഡെല്‍ഹി: 2023 ജനുവരി മുതല്‍ വാഹന മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്നറിയിച്ച് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. പണപ്പെരുപ്പം മുതല്‍ വാഹനമേഖലയുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ വരെ വിലവര്‍ധിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

നിലവില്‍ കമ്പനിയുടെ നിര്‍മ്മാണ ചെലവ് കൂടുതലാണ്. വിലവര്‍ധനവ് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. കമ്പനിയുടെ എല്ലാ വാഹന മോഡലുകളിലും വിലവര്‍ധനവ് ബാധകമാകുമെങ്കിലും ഇത് എത്രത്തോളം വരുമെന്ന കൃത്യമായ കണക്കുകള്‍ കമ്പനി പുറത്ത് വിട്ടിട്ടില്ല.