image

4 July 2025 11:20 AM IST

Automobile

ചൈനീസ് ഇവി വ്യവസായത്തില്‍ വിലയുദ്ധം കൊഴുക്കുന്നു

MyFin Desk

price war rages in chinese ev industry
X

Summary

അമിതമായ വിലകുറയ്ക്കലിനെതിരെ സര്‍ക്കാര്‍ വടിയെടുക്കുന്നു


ചൈനയിലെ ഇലക്ട്രിക് വാഹന (ഇവി) വ്യവസായത്തില്‍ വിലയുദ്ധം കൊഴുക്കുന്നു. ഇത് വാഹന നിര്‍മ്മാതാക്കളെ പ്രതികൂലമായി ബാധിക്കുകയാണ്. രാജ്യത്തെ വ്യവസായ, വിവര സാങ്കേതിക മന്ത്രാലയവും ചൈന ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് അസോസിയേഷനും ആക്രമണാത്മക വിലകുറയ്ക്കല്‍ തന്ത്രങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചു കഴിഞ്ഞു.

വിലയുദ്ധം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ നടപടി ഇവി മേഖലയെ അസ്ഥിരപ്പെടുത്തുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രമുഖ ചൈനീസ് ഇവി നിര്‍മ്മാതാക്കളായ ബിവൈഡി അടുത്തിടെ ചില മോഡലുകളുടെ വില 34% വരെയാണ് കുറച്ചത്. മത്സരക്ഷമത നിലനിര്‍ത്താന്‍ മറ്റുകമ്പനികളും ഇതേ പാത പിന്തുടര്‍ന്നു.

വിലയുദ്ധത്തിന് മറുപടിയായി, ബിവൈഡി ഉള്‍പ്പെടെയുള്ള 17 വാഹന നിര്‍മ്മാതാക്കള്‍ 60 ദിവസത്തിനുള്ളില്‍ തങ്ങളുടെ വിതരണക്കാര്‍ക്ക് പണം നല്‍കുമെന്ന് പ്രതിജ്ഞയെടുത്തു. ഇത് വിതരണക്കാരുടെ മേലുള്ള സാമ്പത്തിക സമ്മര്‍ദ്ദം കുറയ്ക്കുകയും ചില കടുത്ത മത്സരങ്ങളെ നിയന്ത്രിക്കുകയും ചെയ്യും.

ഡംപിംഗ് രീതികള്‍ തടയുന്നതിനും സ്ഥിരതയുള്ള ഒരു വിപണി ഉറപ്പാക്കുന്നതിനുമുള്ള നടപടികളും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. ഇത് വിലനിലവാര നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ സാധ്യതയുണ്ട്.

വിലയുദ്ധം ചൈനീസ് വാഹന നിര്‍മ്മാതാക്കളെ ലാഭത്തിനായി വിദേശത്തേക്ക് തിരിയാന്‍ പ്രേരിപ്പിച്ചു. ഈ വര്‍ഷം ആദ്യ പകുതിയില്‍ബിവൈഡിയുടെ വിദേശ വില്‍പ്പന ഇരട്ടിയിലധികം വര്‍ദ്ധിച്ച് 464,000 യൂണിറ്റായി. എന്നിരുന്നാലും, സബ്സിഡികള്‍ മൂലമുള്ള അന്യായമായ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി യുഎസ്, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ രാജ്യങ്ങള്‍ ചൈനയില്‍ നിര്‍മ്മിച്ച ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തീരുവ ചുമത്തിയിട്ടുണ്ട്.

വിലയുദ്ധം ഇവി നിര്‍മ്മാതാക്കളുടെ ലാഭവിഹിതം കുറയുന്നതിലേക്ക് നയിച്ചു. ചില വിശകലന വിദഗ്ധര്‍ കണക്കാക്കുന്നത് യഥാര്‍ത്ഥവിലയ്ക്ക് അല്ലെങ്കില്‍ അതില്‍ താഴെ വിലക്കുറവുകള്‍ പ്രഖ്യാപിക്കുന്നുണ്ടെന്നാണ്. ഇത് അനാരോഗ്യകരമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.ഇതിനോടൊപ്പം ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത പ്രോത്സാഹിപ്പിക്കുന്നതിനും നിര്‍മ്മാതാക്കളുടെ സാമ്പത്തിക ആരോഗ്യം ഉറപ്പാക്കുന്നതിനും ഇടയില്‍ ഒരു സന്തുലിതാവസ്ഥ കൈവരിക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.